ദില്ലിയിൽ കനത്ത ജാഗ്രത
ചുവന്ന എക്കോ സ്പോട്ട് ഉൾപ്പെടെ രണ്ടു കാറുകൾക്കായി ഡൽഹിയിലും യുപിയിലും തിരച്ചിൽ ശക്തമാക്കി. ഭീകരർ രണ്ട് കാറുകൾ കൂടി വാങ്ങിയിരുന്നുവെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയതിനെ തുടർന്നാണ് തിരച്ചിൽ.
കൊല്ലം കൊട്ടിയത്ത് വൻ തീപിടുത്തം
കൊല്ലം കൊട്ടിയത്ത് തിരുവനന്തപുരം – കൊല്ലം ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഫ്ലക്സ് കടയിലാണ് തീ പടർന്നത്. ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. തീപിടിത്തം ഉണ്ടായ കടയോട് ചേർന്ന് വസ്ത്ര നിർമ്മാണശാലകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതിനാൽ, തീ മറ്റ് കെട്ടിടങ്ങളിലേക്കോ സ്ഥാപനങ്ങളിലേക്കോ പടരാതിരിക്കാൻ അതീവ ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളാണ് ഫയർഫോഴ്സ് നടത്തുന്നത്. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
പരിശീലനത്തിനിടെ പെൺകുട്ടികളെ കടന്നു പിടിച്ചു
തിരുവനന്തപുരം : സ്കൂബ ഡൈവിംഗ് പരിശീലനത്തിനിടെ കടന്നു പിടിച്ച പരിശീലകനെതിരെ പരാതി നല്കി പെണ്‍കുട്ടികള്‍. വര്‍ക്കല കാപ്പില്‍ വെച്ചായിരുന്നു സംഭവം. വെള്ളത്തിനടിയില്‍ വച്ച് പരിശീലകന് പെണ്‍കുട്ടികളെ കടന്നു പിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ വിദ്യാലയത്തിലെ എന്‍സിസി കേഡറ്റുകളാണ് പെണ്‍കുട്ടികള്‍. പരിശീലനത്തിന്റെ ഭാഗമായാണ് കാപ്പില്‍ എത്തിയത്. നിരവധി പെണ്‍കുട്ടികള്‍ക്ക് സമാന അനുഭവം ഉണ്ടായതാണ് സൂചന. രണ്ട് പെണ്‍കുട്ടികളാണ് പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥനാണ് പരിശീലകന്. സംഭവത്തില്‍ അയിരൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
കോട്ടൂളി തണ്ണീർത്തടം
ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ അനിൽകുമാർ കോട്ടൂളി തണ്ണീർത്തടം സന്ദർശിച്ചു. പറയഞ്ചേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെയും ഗവൺമെന്റ് ഹൈസ്കൂളിലെയും കുട്ടികൾക്കൊപ്പം കൊട്ടൂളി തണ്ണീർത്തടം ചുറ്റി സഞ്ചരിച്ച് അദ്ദേഹം കുട്ടികളോട് പാരിസ്ഥിതിക പ്രശ്നങ്ങളുടെ നിരവധി കാര്യങ്ങളെക്കുറിച്ച് ഉദ്ബോധന പ്രഭാഷണവും നടത്തി. ഗ്രീൻ മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി T V രാജൻ, ഡോക്ടർ തിലകാനന്ദൻ കുഞ്ഞുമുഹമ്മദ്, ജൈവവൈവിധ്യ മാനേജ്മെന്റ് ബോർഡ് അംഗം മഞ്ജു, വാഴ തുരുത്തി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ജിജാഭായ് എന്നിവർ സന്നിഹിതരായിരുന്നു. റിപ്പോർട്ട് : […]
സൂക്ഷിക്കുക വ്യാജ ഇഡി കസ്റ്റഡിയിൽ നിന്ന് ചാടി
തിരുവനന്തപുരം : ലക്ഷങ്ങൾ തട്ടിയെടുത്ത വ്യാജ ഇ.ഡി. ഉദ്യോഗസ്ഥൻ കൊല്ലം രാജീവ് ഫെർണാണ്ടസ് (43) തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ജനാല വഴി ചാടി രക്ഷപെട്ടു.കൊല്ലം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്ത ഇയാളെ ശാരീരിക പ്രശ്നങ്ങൾ പറഞ്ഞതു കാരണം കസ്റ്റഡിയിൽ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചി രിക്കയായിരുന്നു. വില്ലേജ് ന്യൂസ് ഉള്ളൂർ
മണ്ണന്തലയിൽ തെരുവ് നായകളുടെ എണ്ണം കൂടുന്നു
മണ്ണന്തല : നാലാഞ്ചിറ, മണ്ണന്തല, കുടപ്പനക്കുന്ന്, കേരളാദിത്യപുരം ഭാഗങ്ങളിൽ തെരുവ് നായകളുടെ എണ്ണം കൂടുന്നു.അതിരാവിലെ ഇവയുടെ വലിയ കൂട്ടത്തെ മണ്ണന്തല ജംഗ്ഷനിൽ കാണാം. പ്രഭാത സവാരിക്കാർക്ക് മാത്രമല്ല വിദ്യാർത്ഥികൾക്കും ഇരുചക്ര വാഹന യാത്രക്കാർക്കും നിരന്തര ഭീഷണിയാവുകയാണ് ഈ നായ്ക്കൂട്ടം. മറ്റെവിടെ നിന്നെങ്കിലും ഇവിടുത്തെ ചെറുവഴി കളിൽ ഉപേക്ഷിക്കപ്പെടുന്നവ പിന്നെ തെരുവിന്റെ ഭാഗമാകുന്നതായും നാട്ടുകാർ പറയുന്നു. ഇന്നലെ മ്യൂസിയത്ത് നടക്കാനെത്തിയവരെ കടിച്ച നായ പിന്നീട് ചത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കടിയേറ്റവരും നിത്യേന നടക്കാനെത്തുന്നവരും ഭയപ്പാടിലാണെന്ന റിപ്പോർട്ടു കൂടി […]
ശബരിമല സ്വര്‍ണക്കൊള്ള അഴിമതി
എന്‍ വാസുവിനെ കടന്നും നടപടി ഉണ്ടാകും. തിരുവനന്തപുരം : ശബരിമല സ്വർണക്കൊളള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എൻ വാസു അറസ്റ്റിലായ തോടെ ഇനിയും കൂടുതൽ വമ്പൻമാരുടെ തലകൾ ഉരുളുമെന്ന് സൂചന. കേസിൽ എൻ വാസു മൂന്നാം പ്രതിയാണ്. സ്വർണപാളി കേസിലാണ് അറസ്റ്റ്. വാസുവിനെ രാത്രിതന്നെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തതിന് പിന്നാലെയാണ് അന്നത്തെ ദേവസ്വം പ്രസിഡന്റ് ഉൾപ്പെടെ രാഷ്ട്രീയ നേതൃത്വം വിരണ്ടിരിക്കുന്നത്. അടച്ചിട്ട മുറിയിൽ നിയന്ത്രിത ആൾ സാന്നിദ്ധ്യത്തിൽ ആണ് കോടതി […]
ബോംബ് സ്ഫോടനം കൂടുതൽ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി : ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ സ്ഫോടനവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ചാവേറെന്ന് സംശയിക്കുന്ന ഡോ ഉമർ മുഹമ്മദിന് വാഹനം കൈമാറിയ ദിവസം, മൂന്ന് പേർ ചേർന്ന് കാറിൻ്റെ പുക പരിശോധന നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒക്ടോബർ 29ന് വൈകുന്നേരം 4 : 20ന് ഉള്ളതാണ് ദൃശ്യങ്ങൾ. ഇതേ ദിവസമാണ് ഹരിയാന രജിസ്ട്രേഷനിലുള്ള (HR 26 CE 7674) വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ഡോ. ഉമർ മുഹമ്മദിന് വിൽക്കുന്നത്. […]
തിരുവനന്തപുരം : പാലോട് നന്ദിയോട് പേരയം താളിക്കുന്ന് പടക്ക കടയ്ക്ക് തീ പിടിച്ചു. മൂന്ന് പേർക്ക് പൊള്ളലേറ്റു. ഗുരുതര പരിക്കേറ്റ ഷീബയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.മറ്റ് രണ്ട് പേർക്ക് നിസാര പരിക്കാണുള്ളത്.
തിരുവനന്തപുരത്തും അതീവ ജാഗ്രത നിർദ്ദേശം
ചെങ്കോട്ടയ്ക്ക് സമീപത്തെ സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്ത്അതീവ ജാഗ്രത നിർദ്ദേശം. തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ബാഗേജുകൾ കർശനമായ പരിശോധനയ്ക്ക് വിധേയമാക്കുന്നു. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനകുന്ന്.
