അ​റ​സ്റ്റി​ന് മു​ൻ​പ് നോ​ട്ടീ​സ് നി​ർ​ബ​ന്ധം

ന്യൂ​ഡ​ൽ​ഹി: ഏ​ഴ് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ന് മു​ൻ​പ് സി​ആ​ർ​പി​സി 41എ ​പ്ര​കാ​ര​മു​ള്ള നോ​ട്ടീ​സ് ന​ൽ​കു​ന്ന​ത് നി​ർ​ബ​ന്ധ​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ത് പാ​ലി​ക്കാ​ത്ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി, സി.​ടി. ര​വി​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടു.

അ​റ​സ്റ്റ് എ​ന്ന​ത് പോ​ലീ​സി​ന്‍റെ വി​വേ​ച​നാ​ധി​കാ​ര​മാ​ണെ​ങ്കി​ലും അ​ത് അ​നാ​വ​ശ്യ​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത് എ​ന്ന അ​ർ​നേ​ഷ് കു​മാ​ർ കേ​സി​ലെ വി​ധി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളും ഹൈ​ക്കോ​ട​തി​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

ഏ​ഴ് വ​ർ​ഷ​ത്തി​ൽ താ​ഴെ ശി​ക്ഷ ല​ഭി​ക്കു​ന്ന കേ​സു​ക​ളി​ൽ പ്ര​തി​ക്ക് ഹാ​ജ​രാ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് ആ​ദ്യം നോ​ട്ടീ​സ് ന​ൽ​ക​ണം. പ്ര​തി തെ​ളി​വ് ന​ശി​പ്പി​ക്കാ​നോ ഒ​ളി​വി​ൽ പോ​കാ​നോ സാ​ധ്യ​ത​യു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്യാ​വൂ. ഇ​തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ പോ​ലീ​സ് രേ​ഖാ​മൂ​ലം കോ​ട​തി​യെ അ​റി​യി​ക്ക​ണം. പോ​ലീ​സ് ന​ൽ​കു​ന്ന കാ​ര​ണ​ങ്ങ​ൾ തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ മ​ജി​സ്‌​ട്രേ​റ്റ് അ​നു​വ​ദി​ക്ക​രു​ത്. ഈ ​മാ​ർ​ഗ്ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ൾ​ക്കും കോ​ട​തി അ​ല​ക്ഷ്യ​ത്തി​നും ഉ​ത്ത​ര​വി​ടും. |

ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നും നി​ര​പ​രാ​ധി​ക​ൾ അ​നാ​വ​ശ്യ​മാ​യി ത​ട​ങ്ക​ലി​ലാ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​മാ​ണ് സു​പ്രീം​കോ​ട​തി ഇ​ത്ത​ര​മൊ​രു നി​ല​പാ​ട് സ്വീ​ക​രി​ച്ച​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ക്കേ​സു​ക​ൾ , ചെ​റി​യ മോ​ഷ​ണ​ങ്ങ​ൾ, വ​ഞ്ച​നാ​ക്കേ​സു​ക​ൾ എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​ർ​ക്ക് ഈ ​വി​ധി വ​ലി​യ ആ​ശ്വാ​സ​മാ​കും.

പോ​ലീ​സി​ന്‍റെ അ​റ​സ്റ്റ് ചെ​യ്യാ​നു​ള്ള അ​ധി​കാ​രം പൗ​ര​ന്മാ​രെ പീ​ഡി​പ്പി​ക്കാ​നു​ള്ള ആ​യു​ധ​മാ​ക​രു​തെ​ന്നും സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഡി​ജി​പി​മാ​ർ​ക്ക് ഈ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ കൈ​മാ​റാ​നും പോ​ലീ​സു​കാ​ർ​ക്ക് ഇ​തി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കാ​നും കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. ഹൈ​ക്കോ​ട​തി​ക​ൾ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച മേ​ൽ​നോ​ട്ട ചു​മ​ത​ല​യും ന​ൽ​കി​യി​ട്ടു​ണ്ട്.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top