Category: Latest News

ആനവണ്ടി ഇനി പാട്ടും പാടും KSRTC ഗാനമേള ട്രൂപ്പ് ആരംഭിക്കുന്നു ജീവനക്കാർക്കും കുടുംബാംഗങ്ങള്‍ക്കും അംഗമാകാം ‌

ട്രൂപ്പിൽ അംഗമാകാൻ കെഎസ്ആർടിസി ജീവനക്കാർക്കൊപ്പം കുടുംബാംഗങ്ങൾക്കും അവസരം ലഭിക്കും. പാട്ടിലും സംഗീത ഉപകരണങ്ങളിലും പ്രാവീണ്യമുള്ളവർക്ക് ട്രൂപ്പില്‍ അംഗമാകാന്‍ അപേക്ഷ സമർപ്പിക്കാം മന്ത്രിയുടെ പ്രഖ്യാപനം ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ് ഗാനമേള ട്രൂപ്പ് ആംരംഭിക്കാന്‍ കെഎസ്ആർടിസി.  ജീവനക്കാരില്‍ നിന്ന് എന്‍ട്രി ക്ഷണിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദേശ പ്രകാരമാണ് കെഎസ്ആർടിസി സ്വന്തമായി ഗാനമേള ട്രൂപ്പ് രൂപീകരിക്കാന്‍ ഒരുങ്ങുന്നത്. ന്യൂസ് 18 നൊപ്പം ഓണമാഘോഷിച്ച മന്ത്രി നേരിട്ടാണ് ജീവനക്കാരുടെ കഴിവുകൾ തിരിച്ചറിഞ്ഞത്. അന്ന് നഗരം ചുറ്റി സിറ്റി റൈഡിലിരുന്ന് പ്രഖ്യാപനം […]

ചേർത്തലയിൽ കെഎസ്ആർടിസി ബസ് അടിപ്പാതയിലേക്ക് ഇടിച്ചുകയറി 28 പേർക്ക് പരുക്ക്

കോയമ്പത്തൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ചേർത്തലയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ദേശീയപാതയിലെ അടിപ്പാത നിർമാണ സ്ഥലത്തേക്ക് ഇടിച്ചുകയറി 28 പേർക്ക് പരിക്ക്.  ഒൻപതുപേരുടെ നില ഗുരുതരമാണ്. കോയമ്പത്തൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസാണ് പുലർച്ചെ നാലുമണിയോടെ അപകടത്തിൽപ്പെട്ടത്. ചേർത്തല പൊലീസ് സ്റ്റേഷന് സമീപം ദേശീയപാതയുടെ ഭാഗമായ അടിപ്പാത നിർമിക്കാൻ സ്ഥാപിച്ചിരുന്ന കമ്പികളിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗതയാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമായതെന്ന് യാത്രക്കാർ പറയുന്നു. പരിക്കേറ്റവരിൽ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടുന്നു. ചേർത്തലയിൽ നിന്നും അഗ്നിശമനസേനയെത്തി ബസ് […]

ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോയ മാതാപിതാക്കൾ കുട്ടിയെ മറന്നു 

രണ്ടാമത്തെ തിയേറ്ററിൽ കയറിയ മാതാപിതാക്കൾ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല ആദ്യം കയറിയ തീയേറ്ററിൽ ടിക്കറ്റ് കിട്ടാതെ അടുത്ത തീയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ മാതാപിതാക്കൾ കുട്ടിയെ തീയേറ്ററിൽ വച്ച് മറന്നു. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടാമത്തെ തിയേറ്ററിൽ കയറിയ മാതാപിതാക്കൾ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം അറിഞ്ഞില്ല. ചാവക്കാട് ഭാഗത്തുനിന്ന് ട്രാവലറിൽ സിനിമകാണാനെത്തയ സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് തീയേറ്ററിൽ വച്ച് മറന്നത്. സെക്കൻഡ് ഷോയ്ക്ക് ആദ്യം ദേവകി തിയേറ്ററിലെത്തിയ […]

എംഎൽഎയുടെ നിർദേശമനുസരിച്ച് റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ

പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ കൃത്യവിലോപമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി എംഎൽഎയുടെ നിർദേശമനുസരിച്ച് ടാറിങ് പൂർത്തിയാക്കിയ റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐക്ക് സസ്പെൻഷൻ. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ദിഖിനെയാണ് ഡിഐജി എസ്. സതീശ് ബിനോ സസ്പെൻഡ് ചെയ്തത്. മാത്യു കുഴൽനാടൻ എംഎൽഎയുടെ നിർദേശപ്രകാരമാണ് എസ്ഐ റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പണി തീരാത്ത റോഡിന്റെ ഉദ്ഘാടന കർമം അനൗദ്യോഗികമായി നിർവഹിച്ച് ചടങ്ങിൽ പങ്കെടുത്തത് ഗുരുതരമായ […]

KSU പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒയെ സ്ഥലംമാറ്റി

കെ എസ് യു ‌ ജില്ലാ വൈസ് പ്രസിഡന്റ് ഗണേശ് ആറ്റൂർ  ജില്ലാ കമ്മിറ്റിയംഗം അൽ അമീൻ കിള്ളിമംഗലം ആർട്സ് കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ എ അസ്ലം എന്നിവരെയാണു കറുത്ത തുണികൊണ്ടു മൂടി മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. ഇങ്ങനെ തുണികൊണ്ടു തലമൂടേണ്ട സാഹചര്യം എന്തെന്നു കോടതി ആരാഞ്ഞിരുന്നു   കെ എസ് യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്എച്ച്ഒ യു കെ ഷാജഹാന് സ്ഥലം മാറ്റം. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം […]

ഗുരുവായൂരമ്പല നടയിൽ പ്രണയ സാഫല്യം പൊലീസിന്റെ കസ്റ്റഡി മർദനത്തിന് ഇരയായ സുജിത്ത് തൃഷ്ണയെ താലി ചാര്‍ത്തി

ബന്ധുക്കളും സുഹൃത്തുക്കളും മുൻ തൃശൂർ എം പി ടി എൻ‌ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് അടക്കമുള്ള നേതാക്കളും ചടങ്ങിൽ പങ്കെടുത്തു കുന്നംകുളം പൊലീസ് സ്റ്റേഷനിൽ വച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത് വിവാഹിതനായി. കുന്നംകുളം സ്വദേശിനിയായ തൃഷ്ണയാണ് വധു. 5 വർഷത്തെ പ്രണയത്തിനൊടുവിലാണ് ഗുരുവായൂർ അമ്പലനടയിൽ വച്ച് ഇരുവരും വിവാഹിതരായത്. ബന്ധുക്കളും സുഹൃത്തുക്കളും മുൻ തൃശൂർ എം പി ടി എൻ‌ പ്രതാപൻ, തൃശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് […]

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭയാത്ര

വള്ളികുന്നം : ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വള്ളികുന്നം വില്ലേജിന്റെ വിവിധ സ്ഥലങ്ങളിൽ ശോഭയാത്ര നടന്നു. ശോഭയാത്രയിൽ വിവിധ സ്ഥങ്ങളിൽ ഉറിയടി നടന്നു. നിരവധി കുഞ്ഞങ്ങൾ ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ചു ശോഭയാത്രയിൽ പങ്ക് കൊണ്ടു. റിപ്പോർട്ടർ-ഉദയകുമാർ വള്ളികുന്നം.

ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ ഒക്ടോബർ മുതൽ വരുന്ന മാറ്റങ്ങൾ

ഡ്രൈവിങ് പരിശീലകർക്കും ലൈസൻസ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർക്കും പരീക്ഷ പാസാകേണ്ടത് നിർബന്ധമാണ് തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം. കേരളത്തിൽ ഒക്ടോബർ ഒന്നു മുതലാണ് ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നത്. ഡ്രൈവിങ് ലൈസന്‍സിനുളള ലേണേഴ്‌സ് ടെസ്റ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പ് വരുത്തിയ പുതിയ പരിഷ്കാരങ്ങൾ താഴെ നൽകുന്നു: പുതിയ പരീക്ഷാ രീതി: ലേണേഴ്സ് പരീക്ഷയ്ക്ക് ഇനി മുതൽ 30 ചോദ്യങ്ങളുണ്ടാകും. ഇതിൽ 18 എണ്ണത്തിന് ശരിയായ ഉത്തരം നൽകണം. നേരത്തെ 20 […]

സെൻട്രൽ ജയിൽ ഉദ്യോഗസ്ഥനെ ക്വാർട്ടേഴ്സിൽ‌ മരിച്ചനിലയിൽ കണ്ടെത്തി

ഏഴുമാസം മുമ്പാണ് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത് മലപ്പുറം: തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ പുതുനഗരം സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാർട്ടേഴ്‌സില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.

‘നന്മയിൽ ജോൺ ക്വിഹോത്തെ’ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ

‘നന്മയിൽ ജോൺ ക്വിഹോത്തെ’ എന്ന ഏറെ പ്രത്യേകതകളുള്ള നാടകം ഇന്നും നാളെയുമായി വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വൈകുന്നേരം ആറരയ്ക്ക് രണ്ട് അവതരണങ്ങൾ സംഘടിപ്പിക്കുന്നു.തിയേറ്റർ അക്കാദമി ഫോർ മീഡിയ ആൻഡ് പെർഫോമൻസ് ( തമ്പ് ) അവതരിപ്പിക്കുന്ന ഈ നാടകം യുവ സംവിധായകരിൽ ശ്രദ്ധേയനായ അലിയാർ അലിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്റർ നടൻ സജിതുളസിദാസ് പ്രധാന കഥാപാത്രമായ ജോണിന് ജീവൻ പകരുന്നു. തമ്പ് ഡയറക്ടർ രാജേഷ് ചന്ദ്രന്റെ നേതൃത്വത്തിൽ ഒരു സംഘം നാടകപ്രവർത്തകർ ഈ അരങ്ങിന് പിന്നിൽ അണിനിരക്കുന്നു.

Back To Top