പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷം
പാറശ്ശാല : പാറശ്ശാല ഗ്രാമപ്പഞ്ചായത്തിൽ കുടുംബശ്രീയുടെകീഴിൽ ആരംഭിച്ച അപ്പാരൽ പാർക്ക് പ്രവർത്തനം നിലച്ചിട്ട് രണ്ടുവർഷത്തിലധികമായിട്ടും തുറക്കാൻ നടപടിയില്ല. അപ്പാരൽ പാർക്കിനുവേണ്ടി ലക്ഷങ്ങൾ വിനിയോഗിച്ച് വാങ്ങിക്കൂട്ടിയ ആധുനിക സൗകര്യങ്ങളുള്ള തയ്യൽ മെഷീനുകൾ തുരുമ്പെടുത്ത് നശിക്കുന്നു. 2019-2020 സാമ്പത്തിക വർഷത്തിലാണ് പാറശ്ശാലയ്ക്കു സമീപം നെടുവാൻവിളയിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിക്കുന്നത്. അത്യാധുനിക യന്ത്രസാമഗ്രികളുടെ സഹായത്തോടെ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിച്ച് കുടുംബശ്രീ ബ്രാൻഡായി വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അപ്പാരൽ പാർക്ക് പ്രവർത്തനം ആരംഭിച്ചത്. സംസ്ഥാന മന്ത്രിമാരടക്കമുള്ളവരുടെ നേതൃത്വത്തിൽ കൊട്ടിഗ്‌ഘോഷിച്ച് ഉദ്ഘാടനംചെയ്ത […]
വർഗീയതയോട് വിട്ടുവീഴ്ചയില്ല
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ നടത്തിയ വർഗീയ ധ്രുവീകരണ പ്രയോഗത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വർഗീയ നിലപാടുകൾ വച്ചുപുലർത്തുന്ന ആരുമായും സിപിഎമ്മിന് യാതൊരു വിധത്തിലുള്ള യോജിപ്പുമില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്താണ് വർഗീയതയെന്നും എന്താണ് മതേതരത്വമെന്നും തീരുമാനിക്കാനുള്ള വ്യക്തമായ ബോധ്യം സിപിഎമ്മിനുണ്ട്. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയ്‌ക്കെതിരെ രാജ്യത്ത് ഏറ്റവും ശക്തമായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം. പാർട്ടിയുടെ ഭാഗത്തുനിന്ന് ഒരിക്കലും വർഗീയ പരാമർശങ്ങൾ ഉണ്ടാകില്ല. മൃദുഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന കോൺഗ്രസ് അവസരത്തിനനുസരിച്ച് […]
‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പിടികൂടി
കണ്ണൂർ : തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, […]
പ്രധാനമന്ത്രി 23ന് തിരുവനന്തപുരത്ത്
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി 23ന് തിരുവനന്തപുരത്ത് ചെലവഴിക്കുക 2 മണിക്കൂര്‍ മാത്രം. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന 2 പരിപാടികളിലാണ് അദ്ദേഹം തുടര്‍ച്ചയായി പങ്കെടുക്കുക.രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടര്‍ന്ന് 10.45 മുതല്‍ 11.20 വരെയാണ് റെയില്‍വേയുടെ പരിപാടി. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. പിന്നാലെ അതേ വേദിയില്‍ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു […]
ഇടിച്ചു കയറുന്നത് ട്രാൻസ്ഫോമറിൽ
കരിങ്കുന്നം : തൊടുപുഴ–പാലാ റോഡിൽ കരിങ്കുന്നം ഗവ ആശുപത്രിക്കു മുന്നിലെ വളവിൽ അപകടങ്ങൾ ആവർത്തിക്കുന്നു. കരിങ്കുന്നം ഗവ എൽ പി എസിനും നെടിയകാടിനും ഇടയിലുള്ള ഭാഗത്തെ ‘എസ്’ ആകൃതിയിലുള്ള വളവാണ് അപകട സ്പോട്ട്. മുൻപ് ഇവിടെ അപകടങ്ങളിൽ ആളുകൾ മരിച്ചിട്ടുണ്ട്. തൊടുപുഴ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ പ്രതീക്ഷിക്കാത്ത ഒരു ഘടനയാണ് ഇവിടെ വളവിന്. കൊടും വളവല്ലാത്തതിനാൽ തന്നെ വേഗം കുറയ്ക്കാതെയാണ് ഇതുവഴി വാഹനങ്ങൾ കടന്നുപോകുന്നത്. അതിനാൽ തന്നെ ഒരു വളവ് കഴിഞ്ഞ് അടുത്ത വളവിലേക്ക് […]
കുംഭമേളയ്ക്കായി ദീപജ്യോതി
പെരിന്തൽമണ്ണ : കേരള കുംഭമേളയിലേക്കുള്ള ദീപജ്യോതി, ധ്വജ, ധ്വജസ്‌തംഭ ഘോഷയാത്ര ആലിപ്പറമ്പ് കളരിയിൽനിന്ന് ഭക്ത്യാദരപൂർവം എത്തിച്ചു. സാമൂതിരി രാജാക്കന്മാരുടെ ഗുരുസ്ഥാനീയരുടെ കളരിയും മഹാമാഘ മഹോത്സവവുമായി പൗരാണിക ബന്ധമുള്ളതുമാണ് ആലിപ്പറമ്പ് മലമേൽ പെരിയേടത്ത് കേന്തോട്ടിൽ കളരി. രാവിലെ ഗണപതി ഹോമത്തിനുശേഷം അരക്കുപറമ്പ് അർധനാരീശ്വര ക്ഷേത്രത്തിൽനിന്നും കാളികടവ് മഹാകാളി ക്ഷേത്രത്തിൽ നിന്നുമെത്തിയ ദീപജ്യോതി പ്രയാണത്തെ ആലിപ്പറമ്പ് കളരിയിൽ സ്വീകരിച്ചു. സ്വാമി ആനന്ദവനം ഭാരതി മഹാരാജ് ധ്വജഘോഷയാത്ര ഉദ്ഘാടനം ചെയ്‌തു. പൗരാണികതയുടെ വീണ്ടെടുപ്പും സനാതനധർമ സംരക്ഷണവുമാണ് മഹാമാഘ മഹോത്സവത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം […]
