Category: Local News

പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു

പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി, നാലുവയസ്സുകാരന്‍ യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാർഥികൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്

സെൻയാർ ചുഴലിക്കാറ്റ് കരതൊടുന്നു

ന്യൂഡൽഹി : മലാക്ക കടലിടുക്കിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ‘സെൻയാർ’ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്തോനേഷ്യയിൽ കര തൊട്ടേക്കും. 30 വരെ തമിഴ്നാട്ടിൽ പരക്കെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യത.

തേക്ക്കടത്തി വനംവകുപ്പ് പിടിച്ചു

തിരുവനന്തപുരം : അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പ്ലാവ് തടി […]

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ

തിരുവനന്തപുരം :തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തിരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് […]

എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം

ഡിജിപിക്ക് അതൃപ്തി തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡൻറും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആർ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികൾക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോർട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. […]

നടൻ ധർമ്മേന്ദ്ര അന്തരിച്ചു

ഇതിഹാസ താരം ധർമ്മേന്ദ്ര അന്തരിച്ചു. 89 വയസ്സായിരുന്നു അമിതാബച്ചൻ ഉൾപ്പെടെയുള്ള പ്രമുഖർ ധർമ്മേന്ദ്രയുടെ വസതിയിൽ എത്തി മരണം സ്ഥിരീകരിച്ചതായും റിപ്പോർട്ട് ഉണ്ട്. പഞ്ചാബിലെ ലൂധിയാനാ ജില്ലയിലെ നസ്രാലി എന്ന ഗ്രാമത്തിൽ 1935 ഡിസംബർ എട്ടിനാണ് ധർമേന്ദ്രയുടെ ജനനം. 1960ൽ സിനിമ ജീവിതം ആരംഭിച്ചു. പിന്നീട് പതിറ്റാണ്ടുകൾ ബോളിവുഡിന്റെ തലപ്പത്ത് ധർമ്മേന്ദ്ര നിലയുറപ്പിച്ചു. ഹിന്ദി സിനിമയുടെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. ബോളിവുഡിന്റെ ഹി- മാൻ എന്നായിരുന്നു ധർമ്മേന്ദ്രയ്ക്ക് നൽകിയിരുന്ന വിശേഷണം. ആറ് പതിറ്റാണ്ടിലേറെ കാലം സിനിമാരംഗത്ത് ധർമ്മേന്ദ്ര നിറഞ്ഞുനിന്നിരുന്നു.

ശബരിമലയിൽ താത്കാലിക നിയമനം 300 ഒഴിവ്

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി. തിരുവനന്തപുരം : ശബരിമല തീർത്ഥാടന മഹോത്സവത്തോടനുബന്ധിച്ച് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ശബരിമല പമ്പ, നിലയ്ക്കൽ, എരുമേലി എന്നീ സ്ഥലങ്ങളിലേക്ക് ആയിരിക്കും നിയമനം ലഭിക്കുക. നിലവിൽ 300 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 18നും 67നും മദ്ധ്യേ പ്രായമുള്ള പുരുഷന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് വെബ്സൈറ്റിൽ (www.travancoredevaswomboard.org) ലഭ്യമാണ്. 650 രൂപയാണ് വേതനമായി ലഭിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാനതീയതി നവംബർ 26.

വർക്കല പാപനാശം കടലിൽ അജ്ഞാത മൃതദേഹം

തിരുവനന്തപുരം : ഇന്ന് രാവിലെ മത്സ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടത മത്സ്യ തൊഴിലാളികൾ തന്നെ മൃതദേഹം കരയ്ക്കെത്തിച്ചു കോസ്റ്റൽ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. 40 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വർക്കല, അയിരൂർ പോലീസ് സ്റ്റേഷനുകളിലെ തിരോധാന കേസുകൾ പരിശോധിക്കുന്നു.

പ്രത്യേക സൈബർ മുന്നറിയിപ്പ്

തിരുവനന്തപുരം : SIR ഫോം പൂരിപ്പിക്കുമ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ നൽകുന്നുണ്ട്. എവിടെ നിന്നെങ്കിലും നിങ്ങൾക്ക് ഒരു കോൾ വരികയും നിങ്ങളുടെ മൊബൈലിൽ ലഭിക്കുന്ന OTP നിങ്ങളുടെ SIR-ന് നൽകാൻ ആവശ്യപ്പെടുകയും ചെയ്താൽ, ഇലക്ഷൻ ഓഫീസിൽ പോയി സംസാരിക്കാം അല്ലെങ്കിൽ BLO-യ്ക്ക് നൽകാം എന്ന് പറയാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇതിനുശേഷം വീണ്ടും അവർ നിങ്ങളെ OTP നൽകാൻ നിർബന്ധിച്ചാൽ, ആർക്കും OTP നൽകരുത്. സൈബർ കുറ്റവാളികളുടെ ചതിക്കുഴിയിൽ വീഴാതിരിക്കുക. 1930 എന്നസൈബർ നമ്പറിൽവിളിച്ച് വിവരം പറയുക.

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി

തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി. ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം […]

Back To Top