കമ്പിളി പുതപ്പ് നൽകി
തുടർച്ചയായ പന്ത്രണ്ടാം വർഷവും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പ് നൽകി കൽപ്പറ്റ : തെരുവിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പ് രോഗികൾക്കുമായി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടെ വയനാട്ടിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ തുടർച്ചയായ പന്ത്രണ്ടാം വർഷവും സാമൂഹിക പ്രവർത്തകനായ പ്രകാശ് പാസ്കോ കമ്പിളിപുതപ്പ് നൽകി. കേണൽ ശശികുമാർ ബാംഗ്ലൂർ, രവീന്ദ്രൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെ സംഘടിപ്പിച്ച കമ്പിളി പുതപ്പിന്റെ ഇക്കൊല്ലത്തെ വിതരണ ഉത്ഘാടനം കൽപ്പറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ യു ജയപ്രകാശ് ഉദ്ഘാടനം ചെയ്തു
ശബരിമല സ്വർണ്ണകൊള്ള
എ പത്മകുമാറിന് ജാമ്യമില്ലകൊല്ലം : സ്വർണ്ണപ്പാളി കേസിലാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം നിഷേധിച്ചത്.
കരിക്കകം ത്രിവിക്രമന്‍ അംഗീകാരം
ബഹ്റിൻ : ബഹറിൻ സോപാനം വാദ്യകലാ സംഘത്തിന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പങ്കെടുത്ത ചടങ്ങിൽ വച്ച്, സിനിമ താരം ജയറാമിൽ നിന്നും വാദ്യശ്രീ കരിക്കകം ത്രിവിക്രമൻ പുരസ്കാരം ഏറ്റുവാങ്ങുന്നു. സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് സമീപം.
ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം
കൊല്ലം : ജ്യോതി ലക്ഷ്മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. അക്ഷയ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. മരിച്ച മറ്റു രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.
യുവാവ് കാറിടിച്ചു മരിച്ചു
മണർകാട് : ഓട്ടോ റിക്ഷയിൽ നിന്നു പുക വന്നതിനെ തുടർന്ന് ഓട്ടോറിക്ഷ റോഡരികിൽ നിർത്തി റോഡിൽ ഇരുന്ന് പരിശോധന നടത്തിയ യുവാവിനെ ഇതേ ദിശയിൽ നിന്നു തന്നെ എത്തിയ കാർ ഇടിച്ചു മരിച്ചു. പാമ്പാടി വെള്ളൂർ പങ്ങട വടക്കേപ്പറമ്പിൽ ജോസിന്റെ മകൻ എമിൽ ജോസാ(20)ണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മണർകാട് നാലു മണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോഴാണ് എമിലും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയിൽ നിന്നു പുക വരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ ഇവർ ഓട്ടോറിക്ഷ റോഡരികിൽ […]
അതീവ സുരക്ഷയിൽ മാർ ഇവാനിയോസ് കോളേജ്
തിരുവനന്തപുരം : തലസ്ഥാന ജില്ലയിലെ വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇനി ശ്രദ്ധാകേന്ദ്രം മാർ ഇവാനിയോസ് കോളജ്. ഇവിടെയാണു കോർപറേഷന്റെ വോട്ടെണ്ണൽ കേന്ദ്രം ക്രമീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വോട്ടെടുപ്പ് പൂർത്തിയായതിനു പിന്നാലെ വോട്ടിങ് യന്ത്രങ്ങൾ ഇവിടെയുള്ള സ്ട്രോങ് റൂമിലേക്കു മാറ്റി. ഇവിടം പൊലീസ് കാവലിലാണ്. സ്ട്രോങ് റൂം സ്ഥിതി ചെയ്യുന്ന ഭാഗത്തേക്കു പ്രവേശനത്തിനു കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ ബ്ലോക്ക് അടിസ്ഥാനത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി 11 കേന്ദ്രങ്ങളാണു ജില്ലയിൽ ഒരുക്കിയിട്ടുള്ളത്. ആറ്റിങ്ങൽ, വർക്കല നഗരസഭകളുടെ വോട്ടെണ്ണൽ അതത് […]
നെയ്യാറ്റിൻകര റയിൽവേ സ്റ്റേഷൻ വികസനം ഇനിയെപ്പോൾ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷൻ വികസനം ഇനിയും അകലെ. 2023ൽ കേന്ദ്ര സർക്കാർ പദ്ധതിയായ ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന നിർമ്മാണം ഇനിയും എങ്ങുമെത്തിയിട്ടില്ല. രണ്ട് വർഷം മുൻപ് സ്റ്റേഷൻ വികസനത്തിനായി ഇപ്പോഴുള്ള കെട്ടിടത്തിന് സമീപത്തായി ബഹുനില മന്ദിരം പണി തുടങ്ങിയെങ്കിലും പൂർത്തിയായിട്ടില്ല. പണി തീരാത്ത റെയിൽവേ സ്റ്റേഷനായതിനാൽ ട്രെയിൻ കയറാൻ ഇരുചക്ര വാഹനങ്ങളിലെത്തുന്നവരാണ് കുഴയുന്നത്.വാഹനങ്ങൾ പാർക്ക് ചെയ്യാനും കഴിയാത്ത സ്ഥിതിയാണ്. ‘അമൃത് ഭാരത് സ്റ്റേഷൻ’ പട്ടികയിലേക്ക് തിരുവനന്തപുരം ഡിവിഷനിൽ ചിറയിൻകീഴിനെയും നെയ്യാറ്റിൻകരയെയുമാണ് […]
കേരളത്തിൽ സുരക്ഷാ ഓഡിറ്റ്
തിരുവനന്തപുരം : കൊല്ലം മൈലക്കാട് ഉള്‍പ്പെടെയുള്ളിടങ്ങളില്‍ ദേശീയപാത 66 നിര്‍മാണത്തിലെ തകര്‍ച്ച കണക്കിലെടുത്ത് ദേശീയപാതാ അതോറിറ്റി കേരളത്തിലുടനീളം സുരക്ഷാ ഓഡിറ്റ് നടത്തും. കാസർകോട് മുതൽ തിരുവനന്തപുരംവരെ എല്ലാ റീച്ചുകളിലും ആകെ 378 സ്ഥലങ്ങളിലാണ് പരിശോധന നടത്തുക. 18 പദ്ധതികളില്‍ മണ്ണ്പരിശോധനയ്ക്ക് ജിയോ ടെക്നിക്കല്‍ ഏജന്‍സികളെ നിയോഗിച്ചു. നിര്‍മാണം പൂര്‍ത്തിയായതും നടക്കുന്നതും ആരംഭിക്കാനുള്ളതുമായ സൈറ്റുകള്‍ ഉള്‍പ്പെടെ 100 സ്ഥലങ്ങളില്‍ ഒരുമാസത്തിനകം പരിശോധന പൂര്‍ത്തിയാക്കും. ബാക്കിയുള്ളിടങ്ങളില്‍ മൂന്നുമാസത്തിനകവും. കേരളത്തിലെ നിര്‍മാണങ്ങളില്‍ വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍, ആര്‍എസ് വാളിന്റെ(ഉള്ളിൽ മണ്ണ് നിറച്ചുള്ള […]
ബസിൽ പെൺകുട്ടിക്ക് നേരെ അതിക്രമം
വെള്ളറട : യാത്രയ്ക്കിടയിൽ ബസിൽ വച്ച് നഴ്സിംഗ് വിദ്യാർത്ഥിനിയെ ഉപദ്രവിച്ചയാൾ പിടിയിൽ. പാറശാല ഇഞ്ചിവിള കാട്ടുകുളം സ്വദേശി പീരുമുഹമ്മദിനെയാണ് (46) വെള്ളറട സി ഐ വി പ്രസാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഇന്നലെ വെള്ളറടയിൽ നിന്ന് പാറശാലയിലേക്ക് പോയ കെ എസ് ആർ ടി സി ബസിലായിരുന്നു സംഭവം. ഇയാൾ സ്ത്രീകൾക്കുനേരെ അതിക്രമം നടത്തുന്നത് സ്ഥിരമാണെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ മുൻകൂർ ജാമ്യം
തിരുവനന്തപുരം : ബലാത്സംഗക്കേസിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് കർശന ഉപാധികളോടെ ജാമ്യം. രണ്ടാമത്തെ ബലാത്സംഗക്കേസിലാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടയിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരായി ഒപ്പിടണം, സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണവുമായി പൂർണമായി സഹകരിക്കണം തുടങ്ങിയവയാണ് ഉപാധികൾ. മാങ്കൂട്ടത്തിലിനെതിരെ കൂടുതൽ വകുപ്പുകൾ കോടതി ചുമത്തിയിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് ശല്യപ്പെടുത്തുക, തടഞ്ഞുവെക്കുക, അതിക്രമിച്ച് കയറുക- തുടങ്ങിയ വകുപ്പുകളാണ് കൂട്ടിച്ചേർത്തത്. നവംബർ 27ന് യുവതി […]
