Category: Local News

നാല്‌ യുവാക്കൾ കിളിമാനൂരിൽ അറസ്റ്റിൽ

പോത്തൻകോട്, കീഴ്തോന്നയ്ക്കൽ, മഞ്ഞമല, അനീഷ് (30), കഴക്കൂട്ടം, ആറ്റിപ്ര, നെഹ്റു ജങ്‌ഷൻ, മണക്കാട്ടുവിളാകംവീട്ടിൽ വിവേക് (31), പോത്തൻകോട് മഞ്ഞമല, ജെഎസ് മൻസിലിൽ മുഹമ്മദ് ഷാഹിൻ (23), മഞ്ഞമല സിയാദ് (36) എന്നിവരാണ് പിടിയിലായത്. 10.5 ഗ്രാം എംഡിഎംഎ ഇ വരിൽ നിന്ന്‌ പിടികൂടി. 20 കൊല്ലംവരെ ശിക്ഷ ലഭിക്കുന്ന വാണിജ്യ അടിസ്ഥാനത്തിലുള്ള അളവാണിത്. കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറിൽ ലഹരിസംഘങ്ങൾ യാത്ര ചെയ്ത് വരുന്നതായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ജില്ലാ പൊലീസ് മേധാവി കെ സുദർശന്റെ […]

പുതുവല്‍സര രാത്രിയില്‍ വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ നിയന്ത്രണം

പുതുവല്‍സരാഘോഷങ്ങളുടെ ഭാഗമായി ഡിസംബര്‍ 31നു കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസുകളില്‍ സമയക്രമത്തില്‍ മാറ്റം. ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍, ഹൈക്കോര്‍ട്ട്-ഫോര്‍ട്ട് കൊച്ചി എന്നീ റൂട്ടുകളിലെ സര്‍വീസുകള്‍ രാത്രി 7 മണിക്ക് അവസാനിക്കും. ജനുവരി ഒന്നിന് പുലര്‍ച്ചെ 12 മുതല്‍ രാവിലെ 4 വരെ ഹൈക്കോര്‍ട്ട്-മട്ടാഞ്ചേരി, ഹൈക്കോര്‍ട്ട്-വൈപ്പിന്‍ റൂട്ടുകളില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മറ്റു റൂട്ടുകളിലെ സര്‍വീസുകള്‍ പതിവുപോലെ തുടരും

വില്ലേജ് ന്യൂസ് വെബ് ടീവി – ഗ്ലോബൽ ഗേറ്റ്‌വേ പുരസ്കാരങ്ങൾ വിതരണം ചെയ്തു

തിരുവനന്തപുരം : ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് വില്ലേജ് ന്യൂസ് വെബ് ടി വി യും ഗ്ലോബൽ ഗേറ്റ്‌വേ എഡ്യൂക്കേഷണൽ പ്ലാറ്റ്ഫോമും ചേർന്ന് പ്രഖ്യാപിച്ച അവാർഡുകൾ വിതരണം ചെയ്തു. തിരുവനന്തപുരത്ത് ബാലഭവനിൽ നടക്കുന്ന ട്രാവൻകൂർ ഫെസ്റ്റിനോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്കാരിക സന്ധ്യയിൽ മാനവികത കർമ്മ ശ്രേഷ്ഠ പുരസ്കാരം കലാനിധി സെന്റർ ഫോർ ഇത്യൻ ആർട്സ് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് ട്രസ്റ്റ്‌ ചെയർപേഴ്സൺ ഗീതാരാജേന്ദ്രൻ കലാനിധിയ്ക്ക് ലഭിച്ചു. ബെസ്‌റ്റ്‌ എംപവർമെന്റ് മെന്റർ അവാർഡ് ഡോ.സജു സക്സസിനും ഏറ്റവും നല്ല പിന്നണി ഗായകനുള്ള അവാർഡ് […]

വയനാട് വണ്ടിക്കടവിലെ കടുവ കൂട്ടില്‍

വയനാട് വണ്ടിക്കടവില്‍ ഭീതി പരത്തിയ കടുവ കൂട്ടിലായി. വയനാട് വന്യജീവി സങ്കേതത്തിലെ WWL 48 എന്ന 14 വയസ്സുകാരനായ കടുവയാണ് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലായത്. പുല്‍പ്പള്ളിക്കടുത്തുള്ള ദേവര്‍ഗദ്ദ മാടപ്പള്ളി ഉന്നതിയിലെ ഊരുമൂപ്പനെ കൊന്ന കടുവയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ രാത്രി ഒന്നരയോടെയാണ് കടുവ കൂട്ടിലായത്. കടുവയെ കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. പ്രായധിക്യമുള്ളതിനാല്‍ കടുവയെ തുറന്നുവിടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. വയനാട് വന്യജീവി സങ്കേതത്തിലെ വണ്ടിക്കടവ് വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ഊരുമൂപ്പനായ മാരനെ കടുവ […]

അന്തരിച്ചു

ഭാനുമതിഅമ്മപൗഡികോണം വിഷ്ണു നഗർ VNRA 65 ചന്ദനപ്പുറത്ത് വീട്ടിൽ ശ്രീമതി ഭാനുമതിയമ്മ (101) NCC റോഡ് VV നഗർ രേവതിയിൽ വച്ച് നിര്യാതയായി. മക്കൾ. കൃഷ്ണപിള്ള (പരേതൻ) രാധമ്മ ( പരേത) ലളിതമ്മ, സരസമ്മ,ചന്ദ്രൻ നായർ, മോഹനൻ നായർ (പരേതൻ) ഗോപി നായർ( പരേതൻ) ഉണ്ണികൃഷ്ണൻ നായർ, കുമാരൻ (Rtd.KSRTC) കുമാരി, ഉഷാദേവി, ജയ. മരണാനന്തര ചടങ്ങുകൾ ഇന്ന് (26-12-2025) ഉച്ചയ്ക്ക് 12 മണിക്ക് പൗഡികോണം വിഷ്ണു നഗർ വീട്ടിൽ.

വി വി രാജേഷ് മേയറാകും

തിരുവനന്തപുരം : സസ്പെൻസ് പൊളിച്ചു കൊണ്ട് പുതിയ കോർപ്പറേഷൻ മേയറായി വി വി രാജേഷിനെ ബിജെപി പ്രഖ്യാപിച്ചു. കരിമംവാർഡ് കൗൺസിലർ ആശാനാഥ് ആയിരിക്കും ഡെപ്യൂട്ടി മേയർ.

വ്യാജ ഇന്ത്യൻ പാസ്പോർട്ട് കോൺസ്റ്റബിൾ അറസ്റ്റിൽ

ബംഗ്ലദേശ് പൗരന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. വിറ്റ്ല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ്, വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വർഷമാദ്യം ശക്തി ദാസ് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. സാബു മിർസിയുടെ പേരിൽ […]

യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]

മേയർ പ്രഖ്യാപനം നാളെ

തൃശ്ശൂർ കോർപ്പറേഷൻ മേയർ നാളെ. പ്രഖ്യാപനം നടത്താൻ ഡിസിസി. ഡോ: നിജി ജസ്റ്റിൻ, ലാലി ജെയിംസ്, അഡ്വ: സുബി ബാബു എന്നിവർ പരിഗണനയിൽ. ടേം വ്യവസ്ഥ നടപ്പാക്കാൻ നേരത്തെ ധാരണയായിരുന്നു. ആദ്യ ടേമിൽ ഡോ: നിജി ജസ്റ്റിൻ മേയർ ആയേക്കും.

Back To Top