തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം
എന്യുമറേഷന് ഫോം സ്വീകരിക്കാന്‍ വില്ലേജ് ഓഫീസുകള്‍ ഈ ഞായര്‍ (നവംബര്‍ 30) തുറന്നു പ്രവര്‍ത്തിക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് എന്യുമറേഷന് ഫോം ശേഖരണത്തിനായി പത്തനംതിട്ട ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളും നവംബര്‍ 29, 30 തീയതികളില്‍ (ശനി, ഞായര്‍) രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറന്നു പ്രവര്‍ത്തിക്കും. നവംബര്‍ 29 ശനി മുതല്‍ ബിഎല്‍ഒമാര്‍ വീട്ടിലെത്തി ഫോം സ്വീകരിക്കുന്നതല്ല. ഈ സാഹചര്യത്തില്‍ വോട്ടര്‍മാര്‍ പൂരിപ്പിച്ച എന്യുമറേഷന് ഫോം കളക്ഷന്‍ സെന്ററായ വില്ലേജ് […]
കലാനിധി പുരസ്കാര വിതരണവും ഇശൽരാവും
തിരുവനന്തപുരം : കലാ-സാഹിത്യ മത്സരങ്ങളും പുരസ്കാര സമര്‍പ്പണവും മീഡിയ അവാര്‍ഡും 2025 ബാലമണിയമ്മ സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം ആര് കെ ദാമോദരനും ഡോ കുഞ്ഞബ്ദുള്ള സ്മാരക സുവര്‍ണ്ണമുദ്ര പുരസ്കാരം റഫീഖ് അഹമ്മദ് ഉം അര്‍ഹരായി. കോഴിക്കോട് : കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്റ് ഹെറിറ്റേജ് ട്രസ്റ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 2025 നവംബര്‍ 29, 30 തീയതികളില്‍ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ കലാനിധി ഇശാല്രാവും പുരസ്കാര സമര്‍പ്പണവും നടക്കും. കലാനിധി പ്രഥമ ബാലമണിയമ്മ […]
ശ്രീലങ്കയെ വിറപ്പിച്ച് ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ്
;ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ കൊളംബോ : ശ്രീലങ്കയെ കണ്ണീരിലാഴ്ത്തി കനത്ത നാശം വിതയ്ക്കുന്ന ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ നേരിടാൻ ഇന്ത്യയുടെ സഹായം തേടി ലങ്കൻ സർക്കാർ. രക്ഷാദൗത്യത്തിനായി ഇന്ത്യൻ യുദ്ധക്കപ്പൽ ഐ എൻ എസ് വിക്രാന്തിന്റെയടക്കം സഹായം ലങ്കൻ സർക്കാർ തേടി. ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ശ്രീലങ്കയിൽ റെക്കോഡ് മഴയാണ് അനുഭവപ്പെടുന്നത്. എല്ലാ നദികളിലും ജലനിരപ്പ് ഉയർന്നതോടെ മഹാ ദുരന്തത്തെയാണ് രാജ്യം മുന്നിൽ കാണുന്നത്. 50 ലധികം മരണം ഇതിനകം സംഭവിച്ചെന്നാണ് റിപ്പോർട്ടുകൾ […]
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു
രാഹുലിനെതിരെ എഫ്ഐആർ തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ യുവതി നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആറിലെ വിവരങ്ങൾ പുറത്ത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്. ഗർഭഛിദ്രം നടത്താൻ രാഹുൽ, സുഹൃത്ത് വഴി ഗുളിക എത്തിച്ചെന്നാണ് യുവതിയുടെ മൊഴി. വീഡിയോ കോൾ വിളിച്ച് രാഹുൽ ഭീഷണിപ്പെടുത്തിയതോടെയാണ് ഗുളിക കഴിച്ചതെന്നും ഗുളിക കഴിച്ച ശേഷം ഗുരുതര ശാരീരിക പ്രശ്നങ്ങളുണ്ടായിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ […]
തിരുവനന്തപുരത്ത് ഗുണ്ടയെ പോലിസ് വെടിവച്ചു
തിരുവനന്തപുരം : കാപ്പ കേസ് പ്രതിക്കു നേരെ വെടിയുതിര്‍ത്ത് ആര്യന്‍കോട് എസ്എച്ച്ഒ. ഇന്നലെ രാത്രി ആര്യന്‍കോട് എസ്എച്ച്ഒ തന്‍സീം അബ്ദുള്‍ സമദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കാപ്പ കേസ് പ്രതി കൈരി കിരണിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം. പൊലീസ് സംഘത്തെ കിരണ്‍ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചതോടെയാണ് എസ്എച്ച്ഒ വെടിയുതിര്‍ത്തത്. കാലിലേക്കു ലക്ഷ്യമിട്ടു വെടിവച്ചെങ്കിലും കിരണ്‍ ഓടിയതിനാല്‍ വെടിയേറ്റില്ല. ഒട്ടേറെ കേസുകളില്‍ പ്രതിയായ കിരണിനെ കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. കിരണിനോട് ഈ പ്രദേശത്തേക്കു വരരുതെന്ന് നിര്‍ദേശവും നല്‍കിയിരുന്നു. […]
എട്ടാം ക്ലാസുകാരൻ മരിച്ച നിലയിൽ
തിരുവനന്തപുരം വെള്ളറടയിൽ എട്ടാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. വെള്ളറട ഗിരീഷ്, ബിന്ദു ദമ്പതികളുടെ മകൻ അനന്ദു (13) വിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാരക്കോണം പി പി എം എച്ച്എസ്എസിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. പിതാവ് ജോലി കഴിഞ്ഞ് മടങ്ങി എത്തി വാതിലിൽ മുട്ടിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ അനന്തുവിനെ കണ്ടത്. ഉടൻ തന്നെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല […]
നാവികസേനാ വൻപ്രകടനം തിരുവനന്തപുരത്ത്
തിരുവനന്തപുരം : നാവികസേനയുടെ ഓപ്പറേഷണല്‍ ഡെമോണ്സ്ട്രേഷന് 2025- തിരുവനന്തപുരത്ത്. ശംഖുമുഖം ബീച്ചിലാണ് ഇന്ത്യന്‍ നാവികസേന 2025 ലെ ദേശീയ നാവിക ദിനം ആഘോഷിക്കുന്നത്. ഡിസംബര്‍ 3-ന് ഉച്ചകഴിഞ്ഞ് ശംഖുമുഖം ബീച്ചില്‍ ദിനാഘോഷങ്ങങ്ങളുടെ ഭാഗമായ നാവിക സേനയുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു പരിപാടിയില്‍ മുഖ്യാതിഥിയാകും. നാവികസേനാ മേധാവി അഡ്മിറല്‍ ദിനേശ് കെ ത്രിപാഠി ആതിഥേയത്വം വഹിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ നാവികസേന അതിന്റെ പോരാട്ട വീര്യവും കഴിവും പ്രകടിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങള്‍ കാഴ്ച്ചവയ്ക്കും. ദിനാഘോഷത്തിന് മുന്നോടിയായി […]
പാമ്പിനെ കണ്ട് വെട്ടിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു
പത്തനംതിട്ട തൂമ്പാക്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞ അപകടത്തില്‍ മരണം രണ്ടായി. കരിമാൻതോട് ശ്രീനാരായണ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ആദിലക്ഷ്മി, നാലുവയസ്സുകാരന് യദുകൃഷ്ണ എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായത് ആറ് വിദ്യാര്‍ഥികളാണ്. പരുക്കേറ്റ വിദ്യാർഥികൾ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലും ജനറൽ ആശുപത്രിയിലുമായി ചികിത്സയിലാണ്. പാമ്പിനെ കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചപ്പോൾ തോട്ടിലേക്ക് മറിയുകയായിരുന്നു. 50 അടിയോളം താഴ്ചയിലേക്കാണ് ഓട്ടോറിക്ഷ വീണത്
സെൻയാർ ചുഴലിക്കാറ്റ് കരതൊടുന്നു
ന്യൂഡൽഹി : മലാക്ക കടലിടുക്കിൽ രൂപം കൊണ്ട തീവ്രന്യൂനമർദം ‘സെൻയാർ’ ചുഴലിക്കാറ്റായി മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ഇന്തോനേഷ്യയിൽ കര തൊട്ടേക്കും. 30 വരെ തമിഴ്നാട്ടിൽ പരക്കെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിലും മഴയ്ക്ക് സാധ്യത.
തേക്ക്കടത്തി വനംവകുപ്പ് പിടിച്ചു
തിരുവനന്തപുരം : അനധികൃതമായി കടത്താൻ ശ്രമിച്ച തേക്ക് തടി വനംവകുപ്പ് പിടികൂടി. നഗരൂർ തേക്കിൻകാട് ഭാഗത്ത് നിന്ന് പാസില്ലാതെ കടത്താൻ ശ്രമിച്ച തേക്കിൻ തടിയും ഇതിനായി ഉപയോഗിച്ച ലോറിയും പാലോട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നഗരൂർ വെള്ളല്ലൂർ പുണർതത്തിൽ സുഗുണൻ, കരവാരം ഷഹാനി മൻസിലിൽ ഷംനാദ്, വർക്കല വെട്ടിയറ തെങ്ങുവിള വീട്ടിൽ സെയ്ഫുദ്ദീൻ എന്നിവരെയും തേക്ക് കടത്താൻ ശ്രമിച്ച സ്വരാജ് മസ്ദയും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. പ്ലാവ് തടി […]
