കളഞ്ഞുകിട്ടിയത് തമ്പാനൂർ റെയിൽവേ പൊലീസന്
തിരുവനന്തപുരം: ഒരു താലിമാല കളഞ്ഞുകിട്ടിയിട്ടുണ്ട്, ഉടമസ്ഥരില്ലേ? എന്നു പറയുന്നത് അവിവേകം ആണെങ്കിലും അതാണ് തമ്പാനൂർ റെയിൽവേ പൊലീസിന്റെ സ്ഥിതി. 3.5 ലക്ഷത്തോളം രൂപ വിലയുള്ളതാണ് താലിമാല. ഉടമയെ തെരയുകയാണ് തമ്പാനൂർ റെയിൽവേ പൊലീസ്. റെയിൽവെ സ്റ്റേഷനിലെ ടോയ്ലറ്റിൽ നിന്ന് കഴിഞ്ഞവർഷം സെപ്തംബർ 13നാണ് തെക്കൻ കേരളത്തിലെ സ്ത്രീകൾ ധരിക്കുന്ന സ്വർണ താലിമാല കിട്ടിയത്. മറ്റടയാളങ്ങൾ വെളിപ്പെടുത്താൻ കഴിയാത്തതിനാൽ തൂക്കമോ മോഡലോ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഒരു യാത്രക്കാരിക്കാണ് ടോയ്ലറ്റിൽ നിന്ന് മാല കിട്ടയത്. അവർ അത് പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന […]
മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം
കണ്ണൂർ : സമുദായനേതാക്കൾ വർഗീയത പറയരുതെന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ പറഞ്ഞു. കേരള മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച കേരളയാത്രയ്ക്ക് കണ്ണൂർ കളക്ടറേറ്റ് മൈതാനത്ത് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടിന്റെ സാമൂഹികാന്തരീക്ഷത്തെ അത് അപകടപ്പെടുത്തും. ജനാധിപത്യത്തിലും സൗഹൃദത്തിലും വിശ്വസിക്കുന്നവരാണ് കേരളജനത. മതസൗഹാർദം ഇല്ലാതാക്കി മനുഷ്യരെ അകറ്റാനുള്ള ശ്രമം കേരളം തള്ളിക്കളയണം. ഇത് ജനാധിപത്യ സമൂഹത്തിന് ഒരുനിലയ്ക്കും അംഗീകരിക്കാനാകില്ലെന്നും കാന്തപുരം പറഞ്ഞു. കേരളയാത്രയെ രണ്ടാംദിവസം പയ്യന്നൂരിൽ ജില്ലാ സുന്നി നേതാക്കൾ സ്വീകരിച്ചു. സെന്റിനറി ഗാർഡ് […]
പുതുവത്സരാഘോഷം: ഭക്ഷ്യ വിഷബാധ
തൃശൂര്‍ : ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. ഭക്ഷണം കഴിച്ച 60 ഓളം പേര്‍ക്കാണ് ഛര്‍ദ്ദിയും വയറിളക്കവും തളര്‍ച്ചയും ഉണ്ടായത്. തുടര്‍ന്ന് കുട്ടികളുള്‍പ്പടെ 45 ഓളം പേര് ആലപ്പാട് ഗവണ്മെമെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. പഴുവില്‍ എസ് എന്‍ റോഡില്‍ വടക്കുംന്തറ കൂട്ടായ്മയുടെ ന്യൂ ഇയര്‍ ആഘോഷത്തിനടയില്‍ വിതരണം ചെയ്ത ഇറച്ചിയും പൊറോട്ടയും കഴിച്ചവര്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായത്. ആലപ്പാട് ഗവണ്മെന്റ് ആശുപതിയില്‍ നിന്നെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശപ്രകാരമാണ് ആളുകള്‍ ആശുപത്രിയില്‍ ചികിത്സ […]
വെള്ളാപ്പള്ളി നടേശന് പ്രസ്ഥാവനകള്‍ തിരുത്തണം
ആലപ്പുഴ: മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ ഡിവൈഎഫ്ഐ. വെള്ളാപ്പള്ളി വിദ്വേഷ പരാമര്‍ശം തിരുത്തണമെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ശ്രീനാരായണ ധര്മ്മത്തിന് വിരുദ്ധമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രതികരിച്ചു. മാധ്യമപ്രവര്ത്തകന് റഹീസ് റഷീദിനെ തീവ്രവാദിയെന്ന് ആക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശ്രീ നാരായണ ധര്മത്തിന് വിരുദ്ധമാണ്. മത-ജാതി ഭിന്നതകള്‍ ഉണ്ടാക്കി നാടിനെ കീഴ്പ്പെടുത്താന്നുള്ള സംഘപരിവാര്‍-ജമാഅത്തെ ഇസ്ലാമി പരിശ്രമങ്ങള്‍ക്കെതിരേ എല്ലാ വിഭാഗം ജനങ്ങളെയും യോജിപ്പിച്ച് ശക്തമായ പോരാട്ടവും ആശയ സമരവുമാണ് […]
ആഴിമല ഗംഗാധരേശ്വര പുരസ്കാരം റസൂൽ പൂക്കുട്ടിക്ക്
വിഴിഞ്ഞം : ആഴിമല ശിവക്ഷേത്ര ദേവസ്വം ട്രസ്റ്റ് മൂന്നാമത് ആഴിമല ഗംഗാധരേശ്വര പുരസ്കാരം ഓസ്കാർ അവാർഡ് ജേതാവും ചലച്ചിത്ര അക്കാഡമി ചെയർമാനുമായ റസൂൽ പൂക്കുട്ടിക്ക് നൽകും. 25,000രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരമെന്ന് ക്ഷേത്ര പ്രസിഡന്റ് എം അശോകകുമാറും ജനറൽ സെക്രട്ടറി വിജേഷ് ആഴിമലയും അറിയിച്ചു. 80മത് വാർഷികമഹോത്സവം 15 മുതൽ 24 വരെ സമുചിതമായി ആഘോഷിക്കുന്നു. പൊങ്കാല 23നും ആറാട്ട് 24നുമാണ് നടക്കുന്നതെന്ന് വിജേഷ് ആഴിമല അറിയിച്ചു.
നെയ്യാറ്റിൻകര ഈഴക്കുളത്തിന്റെ അയിത്തം മാറി
നെയ്യാറ്റിൻകര : നെയ്യാറ്റിൻകരയിലെ ടി.ബി ജംഗ്ഷനും ആലുമൂടിനും ഇടയിലുള്ള അഴുക്കുചാലായി മാറിയ ഈഴക്കുളത്തിന് അധികൃതരുടെ അയിത്തം മാറി. ഇപ്പോൾ കുളം കാണാൻ നമ്പർ വൺ. ടൗൺ പ്രദേശത്തെ മുഴുവൻ മാലിന്യവും ഒഴുകിയെത്തിയിരുന്നത് ഈ കുളത്തിലേക്കാണ്. ഒട്ടുമിക്ക ഡ്രെയിനേജ് പൈപ്പുകളുടെയും അവസാനവും ഇവിടെയാണ്. മഴക്കാലമായാൽ ഇവിടെ കുന്നുകൂടുന്ന മാലിന്യവും മലിനജലവും തൊട്ടരികിലുള്ള പനങ്ങാട്ടുകരി ഏലായിലേക്ക് ഒഴുകിയെത്തും. പിന്നീട് നാടുമുഴുവനും മാലിന്യമയമായി മാറിയിരുന്നു. ഇതിനൊക്കെയാണ് അധികൃതരുടെ ശ്രമഫലമായി പരിഹാരമായത്.
ആൻറണി രാജു കുറ്റക്കാരൻ തൊണ്ടിമുതൽ കേസിൽ വിധി
തിരുവനന്തപുരം : നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി കുറ്റപത്രം സമർപ്പിച്ച് 19 വർഷങ്ങൾക്ക് ശേഷമാണ് വിധി പറയുന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയ രക്ഷപ്പെടുത്താൻ എൽഡിഎഫ് നേതാവും എംഎൽഎയും മുൻ മന്ത്രിയുമായ ആൻറണി രാജു തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്നാണ് കേസ്. ആൻറണി രാജുവും കോടതി ക്ലർക്കായിരുന്ന ജോസുമാണ് പ്രതികൾ. കേസ് അനന്തമായി നീളുന്നത് മാധ്യമങ്ങൾ പുറത്തു കൊണ്ടു വന്നതോടെയാണ് കേസിൽ വീണ്ടും നടപടികൾ വേഗത്തിലായത്കേസ് റദ്ദാക്കണമെന്ന ആൻറണിരാജുവിന്റെ ആവശ്യം സുപ്രീംകോടതിയും തള്ളിയതോടെയാണ് വിചാരണ തുടങ്ങിയത്. 10 വർഷം മുതൽ ജീവപര്യന്തം […]
ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു
ടെക്നോപാർക്ക് ഫെയ്സ് ത്രീയിലെ കെട്ടിടത്തിൽ പെയിൻ്റു ചെയ്യുന്ന ജോലിക്കിടെ തൊഴിലാളി വീണു മരിച്ചു. ആസ്സാം ജിരിഖഡ്, കച്ചാർ സ്വദേശി കാജോൾ ഹുസൈൻ ലാസ്കർ (21) ആണ് കെട്ടിടത്തിനു മുകളിൽ നിന്നും വീണുമരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിക്കുകയാണ്. വെള്ളി വൈകുന്നേരമാണ് അപകടം. ടെക്നോപാർക്കിലെ ക്വിസ്റ്റ് കമ്പനിയിലെ കെട്ടിടത്തിൻ്റെ മുകളിൽ പെയിൻ്റിങ് ചെയ്യാനായി യന്ത്രം ഉപയോഗിച്ച് ഭിത്തി കഴുകുമ്പോൾ ആണ് നിലത്തുവീണത്. വൈദ്യുതി ബന്ധമുള്ള യന്ത്രത്തിൽ നിന്നാണോ അപകടം എന്ന് വ്യക്തമല്ല. ഒപ്പം ഉണ്ടായിരുന്ന തൊഴിലാളികൾ മെഡിക്കൽ […]
ഫയര്‍ ആൻഡ് സേഫ്റ്റി പിജി റിസര്‍ച്ച് സെന്റര്‍
അഗ്നിരക്ഷാരംഗത്തെ ശാസ്ത്രീയ പഠനത്തിനും ആധുനിക പരിശീലനത്തിനും പുതിയ അധ്യായം തുറക്കാൻ സംസ്ഥാന അഗ്നിരക്ഷാ വകുപ്പ്. രാജ്യത്ത് എവിടെയും നിലവിലില്ലാത്ത അതിനൂതന അഗ്നിരക്ഷാ കോഴ്സുകളാണ് കണ്ണൂർ അഞ്ചരക്കണ്ടി ബംഗ്ലാവ് മൊട്ടയില്‍ ആരംഭിക്കുന്ന. ഫയർ ആൻ്റ് സേഫ്റ്റി സയൻസ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻ്റ് റിസേർച്ച് സെന്ററിലെ സിലബസില്‍ ഉള്‍പ്പെടുത്തുക. റിസർച്ച് സെന്ററിന്റെ ശിലാസ്ഥാപനം ജനുവരി നാലിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. രാജ്യത്ത് എവിടെയും അക്കാഡമിക് സിലബസില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത എംഎസ് […]
ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം
വടക്കന്‍ പറവൂരില്‍ പ്രസവ ചികിത്സക്കിടെ യുവതിക്ക് ദാരുണാന്ത്യം. വടക്കന്‍ പറവൂര്‍ പട്ടണം സ്വദേശിനി കാവ്യമോളാണ് മരണപ്പെട്ടത്. സംഭവത്തില്‍ വടക്കന്‍ പറവൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.കഴിഞ്ഞ 24ാം തിയതിയാണ് കാവ്യ രണ്ടാം കുഞ്ഞിന് ജന്മം നല്‍കിയത്. ഇതിന് പിന്നാലെ അമിതമായ രക്തസ്രാവമുണ്ടാകുകയും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ വരികയുമായിരുന്നു. ഹൃദയാഘാതം സംഭവിച്ചതായി ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആന്തരികാവയവങ്ങളുടെ തകരാര്‍ കാരണം ജീവന് നഷ്ടപെടുകയായിരുന്നു. ആശുപത്രി അധികൃതരുടെ ചികിത്സാപ്പിഴവാണ് […]
