പനി ബാധിതരുടെ എണ്ണം പെരുകുന്നു

പനി ബാധിതരുടെ എണ്ണം പെരുകുന്നു

മസാചുസെറ്റ്സ് : യു എസിലും കാനഡയിലും പനി കേസുകൾ വർധിക്കുന്നു. 2025 ഡിസംബറിൽ സമാന രീതിയിൽ രണ്ടുരാജ്യങ്ങളിലും പനി കേസുകൾ റി​പ്പോർട്ട് ചെയ്തിരുന്നു. 2026 ജനുവരിയോടെ കാനഡയിൽ കേസുകൾ കുറയുന്ന പ്രവണത കാണുന്നുണ്ട്. എന്നാൽ യു.എസിൽ ഇച്ചസ്ഥായിൽ എത്തിയിട്ടില്ലെങ്കിലും കേസുകളുടെ എണ്ണത്തിൽ കുറവു വന്നിട്ടി​ല്ലെന്നാണ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിൽ നിന്നുള്ള ഡാറ്റ വ്യക്തമാക്കുന്നത്. ന്യൂയോർക്കിൽ ജനുവരി ആദ്യം പനി ബാധിതരുടെ എണ്ണം കൂടുതലായിരുന്നു. കൊളറാഡോ പോലുള്ള സംസ്ഥാനങ്ങളും പനി കേസുകളുടെ എണ്ണം വർധിക്കുന്നു.

യു.എസിലെ 50 സംസ്ഥാനങ്ങളിൽ ഭൂരിഭാഗവും പനിയുടെ പിടിയിലാണ്. സൂപ്പർ ഫ്ലൂ എന്ന പേരിൽ ഇപ്പോൾ പരക്കുന്ന പനി സബ്ക്ലേഡ് കെ എന്നറിയപ്പെടുന്ന വൈറസിന്റെ പുതിയ വകഭേദമാണ്. പനിയുണ്ടാകുന്ന സീസണുകൾ ഓരോ വർഷവും വ്യത്യാസ​പ്പെടുന്നുണ്ട്. 2024 ഒക്ടോബറിലാണ് കേസുകൾ തുടങ്ങിയത്. അതിവേഗം രോഗബാധിതരുടെ എണ്ണം കൂടുകയും ചെയ്തു.

2025ൽ മന്ദഗതിയിലാണ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഡിസംബർ അവസാനവാരം ആകുമ്പോഴേക്കും എണ്ണം കൂടി. 2005നു ശേഷമുള്ള ഏറ്റവും വലിയ പ്രതിവാര നിരക്കാണ് റിപ്പോർട്ട് ചെയ്തത്. ഇപ്പോൾ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലകളിൽ പനിയുടെ നിരക്ക് കൂടുതലാണ്.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top