Category: Local News

നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം: മൂന്നു പേർക്ക് പരുക്ക്.

നെടുമങ്ങാട് -അഴീക്കോട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം. രണ്ട് സ്ത്രീകൾ ഉൾപെടെ മൂന്ന് പേർക്ക് പരുക്കേറ്റു. ഹോട്ടലിലെ തൊഴിലാളികളായ രാജി, സിമി, ചായ കുടിക്കാൻ എത്തിയ നവാസ് എന്നിവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചു. ഗ്യാസ് ലീക്ക് ആയതാണ് അപകടം സംഭവിക്കാനുള്ള കാരണമെന്നാണ് നിഗമനം. രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം സംഭവിക്കുന്നത്.

പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു

പുഴയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് വിദ്യാർഥി മരിച്ചു. കോഴിക്കോട് ചക്കു കടവ് ചുള്ളിക്കാട് സ്വദേശി ഷൗക്കത്തിൻ്റെ മകൻ ഷാമിൽ എംപിയാണ് (16) ആണ് മരിച്ചത്. പരപ്പിൽ MMVHS പത്താം ക്ലാസ്സ് വിദ്യാർഥിയാണ് ശാമിൽ. മയ്യത്ത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ. മാതാവ്. ഷംന. സഹോദരങ്ങൾ. ഷിബിൽ. ഷെജിൽ.

ശാസ്ത്രജ്ഞയാകാൻ കൊതിച്ച മിടുക്കി പെൺകുട്ടി എങ്ങനെ സോഷ്യൽ മീഡിയയുടെ പരിഹാസപാത്രമായി

പന്തളം NSS കോളേജിന്റെ വരാന്തകളിലൂടെ പുസ്തകങ്ങളും മാറോടു ചേർത്ത് നടന്നൊരു നാട്ടിൻപുറത്തുകാരി സുന്ദരി പെൺകുട്ടിയുണ്ടായിരുന്നു; പേര് ദിവ്യ രാജൻ. BA പൊളിറ്റിക്സ് ബിരുദധാരിയായ, കണ്ണുനിറയെ സ്വപ്നങ്ങളുണ്ടായിരുന്ന ഒരു മിടുക്കികുട്ടി. ശാസ്ത്രജ്ഞയാകണമെന്നും സിനിമയിൽ അഭിനയിക്കണമെന്നും ചിത്രകാരിയാകണമെന്നുമൊക്കെ കൊതിച്ച ആ പെൺകുട്ടിക്ക് പക്ഷെ ജീവിതം കാത്തുവെച്ചത് മറ്റൊന്നായിരുന്നു. വിശപ്പിന്റെ വിളിക്ക് മുന്നിൽ സർട്ടിഫിക്കറ്റുകൾക്ക് എന്ത് വിലയാണുള്ളത്? ജീവിക്കാൻ വേണ്ടി, കുടുംബം പട്ടിണിയിലാവാതിരിക്കാൻ ആ ബിരുദധാരി ചെയ്യാത്ത ജോലികളില്ല. കൊയ്ത്തുപാടത്തെ ചെളിയിലും വെയിലിലും ആ സ്വപ്നങ്ങൾ കരിഞ്ഞുപോയി. വക്കീൽ ഗുമസ്തയായും, തയ്യൽക്കാരിയായും, […]

നടിയെ ആക്രമിച്ച കേസിൽ വിധി

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. വിധി 3 മണിയ്ക്ക്. കൊച്ചി : നടിയെ ആക്രമിച്ച കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു. 3 മണിക്ക് വിധി പ്രസ്താവിക്കും.പ്രതികളിൽ പലരും ശിക്ഷാ ഇളവ് യാചിച്ചു. വീട്ടിൽ അമ്മ മാത്രമേയുള്ളൂ. അമ്മയെ സംരക്ഷിക്കുന്നത് ഞാനാണ്. ശിക്ഷയിൽ ഇളവു വേണമെന്ന് ഒന്നാം പ്രതി പൾസർ സുനി കോടതിയിൽ പറഞ്ഞു.ചെയ്യാത്ത തെറ്റിനാണ് ശിക്ഷ അനുഭവിക്കുന്നതെന്നും പ്രായമുള്ള മാതാപിതാക്കളുണ്ട്. തന്റെ പേരിൽ മുൻപ് പെറ്റിക്കേസ് പോലുമില്ലെന്നും പ്രതി മാർട്ടിൻ […]

പോസ്റ്റൽ ബാലറ്റ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രം

തിരുവനന്തപുരം: പോസ്റ്റൽ ബാലറ്റ് സമ്മതിദായകരായ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു മാത്രമേ ഉള്ളൂവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരള പഞ്ചായത്ത് രാജ്, മുനിസിപ്പാലിറ്റി നിയമങ്ങൾ പ്രകാരം തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലല്ലാത്ത ഒരു വിഭാഗത്തിനും പോസ്റ്റൽ വോട്ട് സൗകര്യം ഏർപ്പെടുത്താൻ കഴിയില്ലെന്ന് കമ്മീഷൻ അറിയിച്ചു. കോവിഡ് സമയത്ത് നടന്ന 2020 ലെ പൊതുതെരഞ്ഞെടുപ്പിലും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് മാത്രമേ പോസ്റ്റൽ വോട്ട് സൗകര്യം ലഭ്യമായിരുന്നുള്ളൂ. കോവിഡ് രോഗികൾക്കും ക്വാറന്‍റൈയിനിലുള്ളവർക്കും മാത്രം അന്ന് സ്‌പെഷൽ പോസ്റ്റൽ ബാലറ്റ് അനുവദിച്ചിരുന്നു. എപിഡെമിക് ഡിസീസ് ആക്ടിന്‍റെ പരിധിയിലുള്ളവർക്കായാണ് സ്‌പെഷൽ […]

വോട്ട് എണ്ണുന്നത് ഇങ്ങനെ

(വില്ലേജ് ന്യൂസ് ബ്യൂറോ തിരുവനന്തപുരം, കൊച്ചി) സംസ്ഥാനത്ത് ആകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങൾ. ∙ ബ്ലോക്കുതല കേന്ദ്രങ്ങളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെയും നഗരസഭ, കോർപറേഷൻ തലങ്ങളിൽ അതതു സ്ഥാപനങ്ങളുടെയും വോട്ടെണ്ണും. ബ്ലോക്കുതല കേന്ദ്രങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പരിധിയിലെ ഗ്രാമപ്പഞ്ചായത്ത് വരണാധികാരികൾക്കു പ്രത്യേകം ഹാളുകളും. ∙ ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ അതതു വരണാധികാരികളുടെ മേശകളിൽ എണ്ണും. ജില്ലാ പഞ്ചായത്തുകളിലെ തപാൽ ബാലറ്റുകൾ എണ്ണാനുള്ള കേന്ദ്രങ്ങൾ കലക്ടറേറ്റുകളിൽ. തപാൽ ബാലറ്റ് […]

കമ്പിളി പുതപ്പ് നൽകി

തുടർച്ചയായ പന്ത്രണ്ടാം വർഷവും തെരുവിൽ അന്തിയുറങ്ങുന്നവർക്ക് കമ്പിളി പുതപ്പ് നൽകി കൽപ്പറ്റ : തെരുവിൽ അന്തിയുറങ്ങുന്നവർക്കും കിടപ്പ്‌ രോഗികൾക്കുമായി സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ പിന്തുണയോടെ വയനാട്ടിലെ കൊടും തണുപ്പിനെ അതിജീവിക്കാൻ തുടർച്ചയായ പന്ത്രണ്ടാം വർഷവും സാമൂഹിക പ്രവർത്തകനായ പ്രകാശ് പാസ്കോ കമ്പിളിപുതപ്പ് നൽകി. കേണൽ ശശികുമാർ ബാംഗ്ലൂർ, രവീന്ദ്രൻ, സുരേന്ദ്രൻ എന്നിവരുടെ സഹായത്തോടെ സംഘടിപ്പിച്ച കമ്പിളി പുതപ്പിന്റെ ഇക്കൊല്ലത്തെ വിതരണ ഉത്ഘാടനം കൽപ്പറ്റ പോലീസ് സർക്കിൾ ഇൻസ്പെക്ടർ എ യു ജയപ്രകാശ് ഉദ്ഘാടനം ചെയ്തു

കരിക്കകം ത്രിവിക്രമന് അംഗീകാരം

ബഹ്റിൻ : ബഹറിൻ സോപാനം വാദ്യകലാ സംഘത്തിന്റെ പതിനാറാം വാർഷികത്തോടനുബന്ധിച്ച് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ പങ്കെടുത്ത ചടങ്ങിൽ വച്ച്, സിനിമ താരം ജയറാമിൽ നിന്നും വാദ്യശ്രീ കരിക്കകം ത്രിവിക്രമൻ പുരസ്‌കാരം ഏറ്റുവാങ്ങുന്നു. സോപാനം ഡയറക്ടർ സന്തോഷ് കൈലാസ് സമീപം.

ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം : ജ്യോതി ലക്ഷ്‌മി (21), അക്ഷയ് (23), ശ്രുതി ലക്ഷ്മി (16) എന്നിവരാണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്നവരാണ് മരിച്ചത്. കരവാളൂർ സ്വദേശികളാണ് ഇവർ. ശബരിമല അയ്യപ്പഭക്തർ സഞ്ചരിച്ച ബസുമായിട്ടാണ് ഓട്ടോറിക്ഷ കൂട്ടിയിടിച്ചത്. അക്ഷയ് ആണ് ഓട്ടോ ഓടിച്ചിരുന്നത്. മരിച്ച മറ്റു രണ്ടുപേരും ബന്ധുക്കളാണെന്നാണ് വിവരം.

Back To Top