Author: Thiruvananthapuram Reporter

അന്തരിച്ചു

ഭാനുമതിഅമ്മപൗഡികോണം വിഷ്ണു നഗർ VNRA 65 ചന്ദനപ്പുറത്ത് വീട്ടിൽ ശ്രീമതി ഭാനുമതിയമ്മ (101) NCC റോഡ് VV നഗർ രേവതിയിൽ വച്ച് നിര്യാതയായി. മക്കൾ. കൃഷ്ണപിള്ള (പരേതൻ) രാധമ്മ ( പരേത) ലളിതമ്മ, സരസമ്മ,ചന്ദ്രൻ നായർ, മോഹനൻ നായർ (പരേതൻ) ഗോപി നായർ( പരേതൻ) ഉണ്ണികൃഷ്ണൻ നായർ, കുമാരൻ (Rtd.KSRTC) കുമാരി, ഉഷാദേവി, ജയ. മരണാനന്തര ചടങ്ങുകൾ ഇന്ന് (26-12-2025) ഉച്ചയ്ക്ക് 12 മണിക്ക് പൗഡികോണം വിഷ്ണു നഗർ വീട്ടിൽ.

ആദ്യ സ്കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി

കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സജ്ജമാക്കിയ സ്‌കിന്‍ ബാങ്കില്‍ ആദ്യ ചര്‍മ്മത്തിന്റെ പ്രോസസിംഗ് ആരംഭിച്ചു. പ്രത്യേക താപനിലയിലും സംവിധാനത്തിലുമാണ് ചര്‍മ്മം സംരക്ഷിക്കുന്നത്. മൂന്ന് ആഴ്ചത്തെ കെമിക്കല്‍ പ്രോസസിംഗിന് ശേഷം അത്യാവശ്യമുള്ള രോഗികള്‍ക്ക് പ്ലാസ്റ്റിക് സര്‍ജറിയിലൂടേയും നൂതന സാങ്കേതികവിദ്യയോടെയും ചര്‍മ്മം വച്ച് പിടിപ്പിക്കുന്നു. അപകടത്താലും പൊള്ളലേറ്റും ചര്‍മ്മം നഷ്ടപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ ഇത് അത്യാവശ്യമാണ്. പുതിയ ചര്‍മ്മം പരിക്കേറ്റ ഭാഗത്ത് ഒരു കവചം നല്‍കുന്നു. മാത്രമല്ല അണുബാധ കുറയ്ക്കാനും വേദന കുറയ്ക്കാനും ധാതുനഷ്ടവും ലവണ നഷ്ടവും കുറയ്ക്കാനും […]

വ്യാജ ഇന്ത്യൻ പാസ്പോർട്ട് കോൺസ്റ്റബിൾ അറസ്റ്റിൽ

ബംഗ്ലദേശ് പൗരന് വ്യാജ ഇന്ത്യൻ പാസ്പോർട്ട് നേടാൻ സഹായിച്ച കേസിൽ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. വിറ്റ്ല പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രദീപ്, വിറ്റ്ലയിൽ താമസമാക്കിയ ബംഗ്ലദേശ് പൗരൻ ശക്തി ദാസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ സ്റ്റേഷനിലെ കോൺസ്റ്റബിൾ സാബു മിർസിയുടെ പരാതിയിലാണ് അറസ്റ്റ്. ഈ വർഷമാദ്യം ശക്തി ദാസ് പാസ്പോർട്ടിന് അപേക്ഷിച്ചപ്പോൾ മേൽവിലാസത്തിലെ പ്രശ്നങ്ങൾ കാരണം വെരിഫിക്കേഷൻ ചുമതലയുണ്ടായിരുന്ന സാബു മിർസി നടപടികൾ നിർത്തിവച്ചിരുന്നു. ശക്തി ദാസ് ജൂണിൽ വീണ്ടും അപേക്ഷ നൽകി. സാബു മിർസിയുടെ പേരിൽ […]

ഇന്ന് ക്രിസ്തുമസ്

ക്രിസ്തുമസ് ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ […]

യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ചു

ഗര്‍ഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പൊള്ളിച്ചു. എട്ട് മാസം ഗര്‍ഭിണിയായ യുവതിയോടാണ് പങ്കാളിയുടെ ക്രൂരത. യുവതിയുടെ കൈക്കും കാലിനും പൊള്ളലേറ്റു. കോഴിക്കോട് കോടഞ്ചേരിയിലാണ് നടുക്കുന്ന സംഭവമുണ്ടായത്. യുവതിയുടെ പങ്കാളിയായ പെരുവല്ലി സ്വദേശി ഷാഹിദ് റഹ്മാന്‍ മയക്കുമരുന്നിന് അടിമയെന്നാണ് വിവരം. കോടഞ്ചേരി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്ന യുവതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മദ്യപിച്ച് വീട്ടില്‍ ബഹളമുണ്ടാക്കിയതിന് ഇന്നലെ ഷാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെ വിട്ടയച്ചു. ഇതിന് ശേഷമാണ് ഷാഹിദ് വീട്ടിലെത്തി യുവതിയെ ആക്രമിച്ചത്. ഒരു വര്‍ഷമായി യുവതിയും […]

ബസ് നിയന്ത്രണം വിട്ട് കാറുകളിലിടിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സര്‍ക്കാര്‍ ബസും കാറുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കടലൂര്‍ ജില്ലയില്‍ തിട്ടക്കുടിക്ക് സമീപത്ത് ഉണ്ടായ അപകടത്തില്‍ ഒമ്പതു പേര്‍ മരിച്ചു. ടയര്‍ പൊട്ടിത്തെറിച്ച് ബസ് നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് അപകടം.തിരുച്ചിയില്‍നിന്ന് ചെന്നൈയിലേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റ് ബസ് തിട്ടക്കുടി എഴുത്തൂരിലെത്തിയപ്പോള്‍ മുന്‍ഭാഗത്തെ ടയര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബസ് ഡിവൈഡര്‍ തകര്‍ത്ത് മറികടന്ന് എതിരെ വന്ന രണ്ട് കാറുകളില്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകളും നിശ്ശേഷം […]

ലോറിയിടിച്ച് സ്ലീപ്പർ ബസിന് തീപിടിച്ചു

കർണാടകയിലെ ചിത്രദുർഗയിൽ കണ്ടെയ്നർ ലോറി സ്ലീപ്പർ ബസിലേക്ക് ഇടിച്ചുകയറിതിനെ തുടർന്നുണ്ടായ തീപ്പിടിത്തത്തിൽ 17 പേർക്ക് ദാരുണാന്ത്യം. ബെംഗളൂരുവിൽനിന്ന് ശിവമോഗയിലേക്ക് പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഗോർലത്തു ക്രോസിൽ ദേശീയപാത 48-ലാണ് അപകടമുണ്ടായത്. ഹിരിയൂരിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ലോറി ഡിവൈഡർ മറികടന്ന് എതിരെ വന്ന ബസിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസ് തീപിടിക്കുകയും പൂർണ്ണമായും കത്തിനശിക്കുകയും ചെയ്തു.

ASD വോട്ടർമാരുടെ പട്ടിക

2025-ലെ കേരള വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നതും എന്നാൽ 01.01.2026 ലെ കരട് പട്ടികയിൽ ഉൾപ്പെടാത്തതുമായ ASD വോട്ടർമാരുടെ പട്ടിക. 2026-ലെ ഡ്രാഫ്റ്റ് റോൾ പ്രസിദ്ധീകരിച്ചതിനുശേഷംക്ലെയിമുകളും, എതിർപ്പുകളും സ്വീകരിക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള കാലയളവിൽ, അതായത് 23/12/2025 മുതൽ 22/01/2026 വരെയുള്ള കാലയളവിൽ, ഡിക്ലറേഷൻ ഫോമും അനുബന്ധ രേഖകളും സഹിതം പരാതിക്കാർക്ക് ഫോം 6 ൽ അവരുടെ ക്ലെയിമുകൾ സമർപ്പിക്കാം. BLO – BLA മീറ്റിംഗ് മിനിട്സ് ചുവടെ ഉള്ള ലിങ്കിൽ കിട്ടും. SIR 2026 – ASD LISTഒഴിവാക്കപ്പെട്ടവരുടെ v […]

ഫിനിഷിംഗ് റൗണ്ടിൽ ചേരിതിരിഞ്ഞ് ബിജെപി

കേന്ദ്ര ബിജെപിയും രാജീവ് ചന്ദ്രശേഖറും ശ്രീലേഖ മേയറാവട്ടെ എന്ന സ്റ്റാൻഡിൽ ഉറച്ചുനിൽക്കുമ്പോൾ ജില്ലാ ബി ജെ പിയും ചില സംസ്ഥാന നേതാക്കളും വി വി രാജേഷിനുവേണ്ടി വാദിക്കുന്നതാണ് മേയർ പ്രഖ്യാപനം വൈകുന്നതെന്ന് സൂചന. മിടുക്കിയായ ഐ പി എസുകാരി, പുതുമുഖം, ആദ്യ തവണ തന്നെ സാമാന്യം നല്ല മാർജിനിൽ ജയം എന്നിവയാണ് ശ്രീലേഖയെ പിന്തുണയ്ക്കുന്നതെങ്കിൽ കൗൺസിലിൽ പരിചയം, സാധാരണ ക്കാരായ പ്രവർത്തകരുടെ പിന്തുണ എന്നിവയാണ് വി വി രാജേഷിന് അനുകൂല ഘടകം. ഡെപ്യൂട്ടി മേയർ സ്ഥാനം വനിതാ […]

ക്രിസ്മസ് ആഘോഷങ്ങൾ

പല സംസ്ഥാനങ്ങളിലും ക്രിസ്തുമസ് ആഘോഷങ്ങളും കൂട്ടായ്മകളും സംഘ്പരിവാര്‍ തടയുന്നത് പതിവായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രാജ്യത്ത് ഉടനീളെ ക്രൈസ്തവര്‍ വേട്ടയാടപ്പെടുന്നു. നമ്മുടെ കേരളത്തില്‍, പാലക്കാട് കരോള്‍ സംഘത്തെ തടഞ്ഞു. ക്രിസ്തുമസിന് കേക്കുമായി നമ്മുടെ വീടുകളില്‍ എത്തുന്നവരില്‍ ചിലര്‍ ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. ബൈബിള്‍ വിതരണം ചെയ്യുന്നത് കുറ്റകരമാണെന്ന് സംഘ്പരിവാര്‍ പറയുന്നത് എന്തടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. സംഘ്പരിവാറിന്റെ ജനാധിപത്യവിരുദ്ധ ചെയ്തികളെ രാജ്യവ്യാപകമായി പ്രതിരോധിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Back To Top