Author: Thiruvananthapuram Reporter

കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു

തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മാണിക്കല്‍ പഞ്ചായത്തിലെ യുഡി.എഫ് സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ ശ്രമിക്കുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ കോണ്‍ഗ്രസ്സ് നേതാക്കളെ ആക്ഷേപിക്കുകയും ചെയ്ത കുന്നിട അജിയെ കോണ്‍ഗ്രസ്സില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ഡിസിസി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു.

കർണാടകയിൽ ചൈനീസ് ജിപിഎസ് ഘടിപ്പിച്ച കടൽ കാക്ക

കര്‍ണാടകയിലെ കാര്‍വാറിലെ തീരപ്രദേശത്ത് ചൈനീസ് ജിപിഎസ് ട്രാക്കർ ഘ‍ിപ്പിച്ച കടല്‍ കാക്കയെ കണ്ടെത്തി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാർവാറിലെ രവീന്ദ്രനാഥ ടാഗോർ ബീച്ചില്‍ വെച്ച്‌ കോസ്റ്റല്‍ മറൈൻ പൊലീസ് പരിക്കേറ്റ നിലിയില്‍ കിടന്ന കടല്‍ കാക്കയെ തണ്ടെത്തിയത്. ഇത് പ്രദേശവാസികള്‍ക്കിടയിലും സുരക്ഷാ ഏജൻസികള്‍ക്കിടയിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. മറൈൻ പൊലീസ് സെല്ലാണ് കടല്‍ക്കാക്കയെ ആദ്യം കണ്ടെത്തിയത്. തുടർന്ന് പക്ഷിയെ വനംവകുപ്പിന് കൈമാറിയതായി പൊലീസ് അറിയിച്ചു. പരിക്കേറ്റ കടല്‍ക്കാക്കയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ശരീരത്തില്‍ ജിപിഎസ് ട്രാക്കർ ഘടിപ്പിച്ചതായി […]

ക്രിസ്ത്യൻ വോട്ടുകൾ ലഭിച്ചില്ലെന്ന് ബിജെപിയിൽ ചർച്ച

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ സഭാ നേതൃത്വത്തെയും വിശ്വാസികളെയും ഒപ്പംനിര്‍ത്താനായി ബിജെപിക്കുള്ളില്‍ വിമര്‍ശനം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ലഭിച്ച തൃശ്ശൂരില്‍ ഇത്തവണ, അത് യുഡിഎഫിലേക്ക് ഒഴുകി. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും ഇതായിരുന്നു സ്ഥിതി. തൃശ്ശൂരില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയ, ഡിവിഷനുകളില്‍ വന്‍ പരാജയമാണുണ്ടായത്. കൃഷ്ണപുരം, മിഷന്‍ ക്വാര്‍ട്ടേഴ്‌സ്, ചേലക്കോട്ടുകര, ഗാന്ധിനഗര്‍, നെട്ടിശ്ശേരി ഡിവിഷനുകളിലെ വോട്ട് വിലയിരുത്തിയാണ് ചില നേതാക്കള്‍ ഈ നിലപാടിലെത്തിയത്. തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടും […]

പശുക്കളെ വാങ്ങാൻ വായ്പ എടുത്ത കർഷകനെ കൊണ്ട് വൃക്ക വിൽപ്പിച്ചു

പശുക്കളെ വാങ്ങാന്‍ ഒരു ലക്ഷം രൂപ വായ്പയെടുത്ത കര്‍ഷകന്‍ പലിശയടക്കം വായ്പാ തുക 74 ലക്ഷമായപ്പോള്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിതനായി. ചന്ദ്രാപൂര്‍ സ്വദേശിയായ സദാശിവ് കുഡെ എന്ന കര്‍ഷകനെയാണ് പലിശക്കാര്‍ കംബോഡിയയില്‍ കൊണ്ടുപോയി വൃക്ക വില്‍പ്പിച്ചതെന്ന് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. കൃഷി നഷ്ടമായപ്പോഴാണ് പശുക്കളെ വാങ്ങി ഡയറി ബിസിനസ് തുടങ്ങാന്‍ സദാശിവ് കുഡെ തീരുമാനിച്ചത്. പലിശക്ക് പണം കടം നല്‍കുന്ന നിരവധി പേരില്‍ നിന്നായാണ് ഒരു ലക്ഷം രൂപ കണ്ടെത്തിയത്. അതിനാല്‍ തന്നെ ദിവസം പതിനായിരം രൂപയോളം […]

പെൺകുട്ടിയുടെ കയ്യിൽ വിലയേറിയ ഫോൺ : തെളിഞ്ഞത് പീഡന വിവരം

[12:05 AM, 12/18/2025] Angel: പതിനാറുകാരിയായ പ്ലസ് വണ്‍ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗണ്‍ പൊലീസ് പിടികൂടിയത്. പെണ്‍കുട്ടി പത്താം ക്ലാസില്‍ പഠിക്കുമ്ബോഴാണ് ദിപിൻ കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെണ്‍കുട്ടിക്ക് ഇയാള്‍ വിലപിടിപ്പുള്ള മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളില്‍ കക്കാടുള്ള ബന്ധുവീട്ടിലെത്തിച്ച്‌ പെണ്‍കുട്ടിയെ ഇയാള്‍ പലതവണ പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. കുട്ടിയുടെ […]

പോറ്റിയെ കേറ്റിയെ പാരഡി ഗാനം : കേസെടുത്തു പോലീസ്

പോറ്റിയെ കേറ്റിയെ’ എന്ന പാരഡി ഗാനത്തിൽ കേസെടുത്ത് പൊലീസ്. തിരുവനന്തപുരം സിറ്റി സൈബർ പൊലീസാണ് കേസെടുത്തത്. കേസിൽ ഗാനരചയിതാവ് ഉൾപ്പെടെ നാല് പേരെ പ്രതി ചേർത്തു. കുഞ്ഞബ്ദുള്ള, ഡാനിഷ് മലപ്പുറം, സിഎംഎസ് മീഡിയ, സുബൈർ പന്തല്ലൂർ എന്നിവരാണ് പ്രതികൾ. മതവികാരം വൃണപ്പെടുത്തിയതിനും ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കിയതിനുമാണ് കേസ്. ഗാനരചയിതാവിന്റെ പേര് ജി പി കുഞ്ഞബ്ദുള്ള എന്നാണെങ്കിലും എഫ്ഐആറിൽ പേര് രേഖപ്പെടുത്തിയിരിക്കുന്നത് കുഞ്ഞുപിള്ള എന്നാണ്.

സി പി ഐഎം പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി കൗൺസിലർ കുറ്റക്കാരൻ

കൊമ്മൽവയൽ വാർഡ് നിയുക്ത കൗൺസിലർ യു പ്രശാന്തിനെയാണ് കോടതികുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രശാന്ത് ഉൾപ്പെടെ 10 ബിജെപിപ്രവർത്തകരും കുറ്റക്കാരെന്ന് തലശേരിഅഡീഷണൽ സെഷൻസ് കോടതി വിധിച്ചു. പ്രതികൾക്ക് 36വർഷംതടവ്ശിക്ഷയാണ് കോടതി വിധിച്ചത്. ഉയർന്ന ശിക്ഷയായ 10 വർഷം അനുഭവിച്ചാൽ മതിയാകും. 2007-ലാണ് തലശേരി നഗരസഭ മുൻ കൗൺസിലറും സിപി ഐഎം പ്രവർത്തകനുമായ കോടിയേരികൊമ്മൽവയലിലെപിരാജേഷിനെ വീടാക്രമിച്ച് വധിക്കാൻശ്രമിച്ചത്.2007 ഡിസംബർ 15-ന് രാത്രി ആർഎസ്എസ് സംഘം വീട് കയറി രാജേഷിനെയും സഹോദരനെയും പിതൃ സഹോദരിചന്ദ്രമതിയെയുംആക്രമിക്കുകയായിരുന്നു.ബോംബെറിഞ്ഞ് ഭീതി സൃഷ്‌ടിച്ച ശേഷം രാജേഷിനെ വെട്ടിക്കൊലപ്പെടുത്താൻശ്രമിക്കുകയായിരുന്നു. ഇത് […]

ലോക സമ്പന്നരുടെ ആദ്യ പത്തിൽ വമ്പൻ അട്ടിമറി

ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ഈ വർഷം വലിയ മാറ്റങ്ങളാണ് സംഭവിച്ചത്.സാങ്കേതികവിദ്യയിലെകുതിച്ചുചാട്ടവും വിപണിയിലെ ചാഞ്ചാട്ടവും കാരണം പലരുടെയുംആസ്തിയിൽ കോടികളുടെ വർദ്ധനവുണ്ടായപ്പോൾ,പ്രമുഖർപലരുംപട്ടികയ്ക്ക് പുറത്തായി. ഫോർബ്സ്,ബ്ലൂംബെർഗ് എന്നിവരുടെ പുതിയ കണക്കുകൾ പ്രകാരം ടെസ്ല്‌ല സിഇഒഇലോൺ മസ്ക് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ.

കേരള സർവകലാശാല രജിസ്റ്റർ അനിൽകുമാറിനെ മാറ്റി

വിസി നിയമനത്തിലെ ഒത്തുതീർപ്പിന് പിന്നാലെ കേരളയിലും സമവായം. കേരള സർവ്വകലാശാല രജിസ്ട്രാർ അനിൽകുമാറിനെ മാറ്റിക്കൊണ്ട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ശാസ്താംകോട്ട ഡിബി കോളേജിലേക്കാണ് മാറ്റം. അനിൽകുമാറിന്റെ അഭ്യർത്ഥനയെ തുടർന്നാണ് മാറ്റം എന്നാണ് സർക്കാർ ഉത്തരവ്. ഭാരതാംബ വിവാദവുമായി ബന്ധപ്പെട്ട് അനിൽകുമാറിനെ വിസി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞ ഏതാനും മാസമായി സസ്പെൻഷനിൽ തുടരുന്നതിനിടയിലാണ് ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കാൻ സർക്കാർ ഉത്തരവ്. വിസി നിയമനത്തിൽ ഒത്തുതീർപ്പ് ഉണ്ടാക്കിയതിന് പിന്നാലെയാണ് കേരളയിലും സമവായം. പ്രിൻസിപ്പൽ ആയി തന്നെയാണ് അനിൽകുമാർ തിരികെ പ്രവേശിക്കുന്നത്. രജിസ്ട്രാർ […]

CUET-PG രജിസ്ട്രേഷൻ

രാജ്യത്തെ പ്രമുഖ കേന്ദ്ര സർവകലാശാലകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദാനന്തര ബിരുദ (PG) കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET-PG) 2026-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷത്തേക്കുള്ള ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് എന്‍ടിഎ. രാജ്യത്തെ വിവിധ കോളേജുകളിലേക്കുള്ള പിജി പഠനത്തിനായി നടത്തുന്ന കോമണ്‍ യൂണിവേഴ്‌സിറ്റി അഡ്മിഷന്‍ ടെസ്റ്റിനാണ് അപേക്ഷ ക്ഷണിച്ചത്. അവസാനവര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്ക് എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റായ CUET (PG) […]

Back To Top