Author: Editor3

നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ റോഡരികത്ത് മീൻ കച്ചവടം.

നെയ്യാറ്റിൻകരയിലെ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്‌ഷനിൽ റോഡരികത്ത് മീൻ കച്ചവടം നടത്തുന്നതു ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായി പരാതി. നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒട്ടേറെ നിവേദനങ്ങൾ നൽകിയിട്ടും നഗരസഭ മൗനം പാലിക്കുന്നതായി ആക്ഷേപം. അനധികൃത കച്ചവടം ഒഴിവാക്കാൻ വേണ്ടി സമരത്തിലേക്ക് തിരിയേണ്ടി വരുമെന്ന് ഫ്രാൻ. അക്ഷരാർഥത്തിൽ കുപ്പിക്കഴുത്തു പോലെയുള്ള സ്ഥലത്താണ് ദിവസവും മീൻ കച്ചവടം തകൃതിയായി നടക്കുന്നത്. കെഎസ്ആർടിസിയുടെ മുഴുവൻ ബസുകളും ഇതുവഴിയാണ് കടന്നു പോകുന്നത്. നഗരസഭയുടെ അക്ഷയ ഷോപ്പിങ് കോംപ്ലക്സിൽ എത്തുന്നവരും അതുവഴി കടന്നു പോകുന്ന മറ്റ് യാത്രക്കാരും […]

‘വരുമാനം നിലച്ചു’; സദാനന്ദൻ മാസ്റ്റർ മന്ത്രിയാകട്ടെയെന്ന് സുരേഷ് ഗോപി.

കണ്ണൂർ : സിനിമയാണ് തനിക്കേറെ താൽപര്യമുള്ള മേഖലയെന്നും അവിടെ നിന്ന് മാറിനിൽക്കേണ്ടിവന്നതിനാൽ വലിയ വരുമാനം നിലച്ചെന്നും തന്നെ ഒഴിവാക്കി സി സദാനന്ദൻ മാസ്റ്ററെ മന്ത്രിയാക്കണമെന്നാണ് ആഗ്രഹമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. സി സദാനന്ദൻ മാസ്റ്റർക്ക് സ്വീകരണവും എപിയുടെ മട്ടന്നൂരിലെ ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈകാതെ ഇതൊരു മന്ത്രിയുടെ ഓഫീസായി മാറട്ടെയെന്നാണ് പ്രാർത്ഥിക്കുന്നത്. ‘കേരളത്തിൽ ആദ്യമായി ജനങ്ങൾ തിരഞ്ഞെടുത്ത എംപി എന്ന നിലയിൽ പാർട്ടിക്ക് തന്നോട് ഉത്തരവാദിത്തം ഉണ്ടാകാം. ആ ഉത്തരവാദിത്തത്തിന്റെ പുറത്താണ് തന്നെ കേന്ദ്രമന്ത്രിയാക്കിയത്. ആത്യന്തികമായി […]

എറണാകുളത്ത് മൂന്ന് വയസുകാരിയുടെ ചെവി തെരുവ് നായ കടിച്ചെടുത്തു.

കുട്ടിയെ കടിച്ച നായയെ നാട്ടുകാർ ചേർന്ന് തല്ലിക്കൊന്നു. എറണാകുളം വടക്കൻ പറവൂർ നീണ്ടുരിൽ മൂന്ന് വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് – വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയാണ് തെരുവ് നായ അക്രമണത്തിനിരയായത്. കുട്ടിയുടെ വലതു ചെവിയുടെ ഒരു ഭാഗമാണ് നായ കടിച്ചെടുത്തത്.ചെവി അറ്റു താഴെ വീണു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെ വീടിനോട് ചേർന്നുള്ള അമ്പലത്തിന്റെ അടുത്തുവച്ചാണ് കുട്ടിയതെരുവ് നായ ആക്രമിക്കുന്നത്. പിതാവിന്റെ മുന്നിൽ വച്ചായിരുന്നു തെരുവ് നായ ആക്രമിക്കുന്നത്. […]

‘പരിപ്പു വടയും കട്ടൻചായയും’ അല്ല ഇ.പി.ജയരാജന്റെ ആത്മകഥ

പുസ്തകം നവംബർ 3ന് കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’ ഉടൻ പുറത്തിറങ്ങും. പാർട്ടിയുടെ അനുമതിയോടെയാണ് ആത്മകഥ പുറത്തിറങ്ങുന്നത്. പുസ്തകം നവംബർ 3നു കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. പുസ്തക പ്രകാശനത്തിന്  സിപിഎം സംസ്ഥാന സമിതി അംഗങ്ങളായ എൻ.ചന്ദ്രൻ ചെയർമാനും എം.പ്രകാശൻ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു. ‘പരിപ്പുവടയും കട്ടൻചായയും’ എന്ന പേരിൽ ഇ.പി.ജയരാജന്റെ ആത്മകഥ പുറത്തിറങ്ങാ പോകുന്നു എന്ന വാർത്ത പാലക്കാട് നിയമസഭാ […]

ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.

കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഉണ്ണികൃഷ്ണണൻ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറും.ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷാണ് പ്രത്യേക അന്വേഷണ സംഘത്തെ നയിക്കുന്നത്. സംസ്ഥാന അടിസ്ഥാനത്തിൽ അന്വേഷണ അധികാരമുള്ളതുകൊണ്ടാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്. രണ്ട് എഫ്ഐആറുകളാണ് ക്രൈംബ്രാഞ്ച് ഇട്ടിട്ടുള്ളത്. ദ്വാരപാലകശിൽപ്പ […]

സന്ദീപ് പാണ്ഡെ സരോവരം പാർക്ക് സന്ദർശിച്ചു.

അരിക്കുളം : പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ രാമോൻ മാഗ്സസെ അവാർഡ് ജേതാവായ സാമൂഹിക പ്രവർത്തകനാണ് പ്രൊഫ സന്ദീപ് പാണ്ഡെ കോഴിക്കോട് സരോവരം പാർക്ക് സന്ദർശിച്ചു.പാരിസ്ഥിതികമായി വലിയ പ്രശ്നങ്ങൾ നേരിടുന്ന വലിയ ഭൂപ്രദേശമാണ് പാർക്കെന്നു അദ്ദേഹം അഭിപ്രായപെട്ടു.ഗ്രോ വാസു, ഗ്രീൻമുമന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ കോഴിക്കോട് ഒപ്പം നിരവധി പുഴ സംരക്ഷണം പരിസ്ഥിതി സoരക്ഷണ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌, അരിക്കുളം.

ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു

അരിക്കുളം നൊച്ചാട് പഞ്ചായത്ത് 8, 9 വാർഡുകളുടെ കുടുംബ സംഗമം നടുക്കണ്ടിപ്പാറ വെച്ച് നടന്നു.മാറി വരുന്ന വർത്തമാനകാലഘട്ടത്തിൽ ബി ജെ പിയുടെ വിജയം നാടിന് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം വി വി രാജൻ പറഞ്ഞു.യോഗത്തിൽ വാർഡ് കൺവീനർ ശ്രീജിത്ത് കൈപ്പാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പുവ്വത്തും ക്കണ്ടി സ്വാഗതവും, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് രൂപേഷ്, മേഹനൻ ചാലിക്കര, സജീവൻ കൊയിലോത്ത്, അനീഷ് വാളൂർ, മനോജ്, സജിത്ത് തറോൽ എന്നിവർ സംസാരിച്ചു. […]

നാമജപ ഘോഷയാത്ര നടത്തി.

പാമ്പാടി : ശബരിമല ശ്രീ സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിന് എതിരെ പാമ്പാടി ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി. ആലാംപള്ളി ജംഗഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശരണം വിളികളോടെ പാമ്പാടി ബസ്റ്റാൻ്റിൽ സമാപിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സമിധി അംഗവും സംസ്ഥാന മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു. ദേവസ്വം ബോർഡ് രാഷ്ട്രീയ മേലാളന്മാരുടെ കുത്തകയല്ല സാധാരണക്കാരായ ഭക്തജനങ്ങളുടെ വിയർപ്പും ചോരയും ആണ്. അത് കൊള്ളയടിക്കാൻ പിണറായി […]

നിരണത്തുനിന്നു കാണാതായ യുവതിയെയും കുട്ടികളെയും 55 ദിവസത്തിനുശേഷം കണ്ടെത്തി.

തിരുവല്ല 55 ദിവസം മുൻപ് കാണാതായ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നു പൊലീ സ് കണ്ടെത്തി. നിരന്തരമായി നട ത്തിയ പോസ്‌റ്റർ, സാമൂഹിക മാ ധ്യമ പ്രചരണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്. നിരണം കാടുവെട്ടിൽ റീന കെ ജയിംസ് (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ ഓഗ സ്‌റ്റ് 17നാണ് കാണാതായത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലും തുരുത്തി ചന്തയ്ക്ക് സമീപം വാ ടക വീട്ടിലായിരുന്നു ഇവരുടെ താ മസം. […]

തിരുവനന്തപുരം നഗരത്തിൽ വിവിധയിടങ്ങളിൽ ഞായറാഴ്ച ഗതാഗത നിയന്ത്രണം.

ട്രിവാൻഡ്രം മാരത്തോണുമായി ബന്ധപ്പെട്ട് ഞാഴറാഴ്ച (12/10/2025) പുലർച്ചെ 3 മണി മുതൽ രാവിലെ 11 വരെ കഴക്കൂട്ടം – കോവളം ബൈപാസില്‍ മുക്കോലയ്ക്കല്‍ മുതല്‍ ചാക്ക വരെയുളള റോഡിലും, ചാക്ക – പേട്ട – ജനറല്‍ ഹോസ്പിറ്റല്‍ – ആശാന്‍ സ്ക്വയര്‍ – ചന്ദ്രശേഖരന്‍ നായര്‍ ഫ്ലൈഓവര്‍ -പിഎംജി – പട്ടം – കേശവദാസപുരം – ഉളളൂര്‍ – പുലയനാര്‍കോട്ട കോട്ട – ആക്കുളം – കുഴിവിള റോഡിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

Back To Top