Author: Editor3

കണ്ണൂർ സ്ഫോടനം; മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം; പ്രതി അനൂപ് മാലിക് 2016 സ്ഫോടനത്തിലും പ്രതി

പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണം കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ നടന്ന ഉ​ഗ്ര സ്ഫോടനത്തിൽ  ചാലാടി സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിന്റെ ബന്ധുവാണ് മുഹമ്മദ് ആഷാം. സ്‌ഫോടനത്തില്‍ അനൂപ് മാലിക്കിന് എതിരെ പൊലീസ് സ്‌ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ​ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള […]

‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ പറഞ്ഞത്’; വിഡി സതീശൻ

ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ വി ഡി സതീശൻ സിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന് വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.രാഹുൽ ചാപ്പ്റ്റർ […]

പള്ളാത്തുരുത്തിയെ അട്ടിമറിച്ച് വീയപുരം ചുണ്ടൻ! തുഴയെറിഞ്ഞത് വി ബി സി കൈനകരി

പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി ആലപ്പുഴ: 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ വീയപുരം ചുണ്ടൻ ജേതാക്കളായി. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് വീയപുരം കിരീടം നേടിയത്. വില്ലേജ് ബോട്ട് ക്ലബ്ബ് കൈനകരിയാണ് വീയപുരം ചുണ്ടൻ തുഴഞ്ഞത്. പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച നടുഭാഗം, നിരണം, മേല്‍പ്പാടം, വീയപുരം ചുണ്ടന്‍ വള്ളങ്ങളാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. വീയപുരം […]

കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരും; യെല്ലോ അലർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. […]

രാഹുൽ മാങ്കൂട്ടത്തിലിന് നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സംരക്ഷണം ഒരുക്കുമെന്ന് അടൂർ പ്രകാശ്

ആരോപണവിധേയരായ പലരും നിയമസഭയിലുണ്ട്. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണമെന്ന് അടൂർ പ്രകാശ് കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ഉയർന്ന ആരോപണങ്ങൾ തിരഞ്ഞെടുപ്പ് സമയത്ത് സാധാരണയായി ഉണ്ടാകുന്നതും അടിസ്ഥാനരഹിതവുമാണെന്ന് കോൺഗ്രസ് എം.പി. അടൂർ പ്രകാശ് പറഞ്ഞു. രാഹുലിന് എല്ലാ പിന്തുണയും സംരക്ഷണവും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. മറ്റുള്ളവർക്ക് ലഭിക്കുന്ന നീതി രാഹുലിനും ലഭിക്കണം. സമാനമായ ആരോപണങ്ങൾ നേരിടുന്നവർ മറുഭാഗത്തുമുണ്ട്. ആരോപണം ഉയർന്ന സാഹചര്യത്തിലാണ് പാർട്ടി രാഹുലിനെതിരെ താൽക്കാലിക നടപടിയെടുത്തത്. രാഹുൽ നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കും. നിയമം എല്ലാവർക്കും […]

സംസ്‌കാരച്ചടങ്ങിൽ തീ പടർന്ന് പൊള്ളലേറ്റ സംഭവം; ശ്മശാനത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടു

ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്‌കാരച്ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ പാചക വാതകത്തിൽ നിന്നും തീ പടർന്നു 3 പേർക്കു പൊള്ളലേറ്റ സംഭവത്തിൽ ശ്മശാനത്തിലെ 2 ജീവനക്കാരെയും പിരിച്ചുവിട്ടു. ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന പഴവങ്ങാടി പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റിയിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. പഴവങ്ങാടി പഞ്ചായത്തിൻ്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ തിങ്കളാഴ്ചയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. പുതമൺ […]

‘പ്രവാചക കേശം 1500 വർഷം കൊണ്ട് എത്ര കിലോമീറ്റർ വളർന്നു..?’;കാന്തപുരത്തിനെതിരെ ഹുസൈൻ മടവൂർ

10-15 വർഷമായി ഒരു മുടിയുമായി കാന്തപുരം ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഹുസൈൻ മടവൂർ വിമർശിച്ചു കോഴിക്കോട്: പ്രവാചക കേശം വളരുന്നു എന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുടെ പ്രസ്താവനയ്ക്കെതിരെ മുജാഹിദ് നേതാവ് ഡോ. ഹുസൈൻ മടവൂർ രംഗത്ത്. പണമുണ്ടാക്കാൻ വേണ്ടി കാന്തപുരം മതത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇസ്ലാമിന്‍റെ പ്രമാണം ഖുർആനും പ്രവാചകനായ മുഹമ്മദ് നബിയുടെ ഉപദേശങ്ങളുമാണെന്ന് ഹുസൈൻ മടവൂർ ചൂണ്ടിക്കാട്ടി. ഖുർആനിലോ നബിയുടെ ഉപദേശങ്ങളിലോ ഇല്ലാത്ത കാര്യങ്ങളെ മതപരമായി സ്വീകരിക്കാൻ ആർക്കും ബാധ്യതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. […]

സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിൽ ഇന്ന് ശക്തമായ കാറ്റോടു കൂടിയ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ മൂന്നിന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് 14 ജില്ലകളിലും മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള […]

തിരുവനന്തപുരം കഴക്കൂട്ടം ദേശീയപാതയിൽ റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ചു; ഒരാൾ മരിച്ചു,യുവതിയടക്കം 2 പേരുടെ നില ഗുരുതരം

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു തിരുവനന്തപുരം: റേസിങ്ങിനിടെ നിയന്ത്രണം വിട്ട് കാർ തൂണില്‍ ഇടിച്ച് ഒരാൾ മരിച്ചു. കാറിൽ ഉണ്ടായിരുന്ന യുവതിയടക്കം 2 പേരുടെ നില ഗുരുതരം. ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കഴക്കൂട്ടം ദേശീയപാതയിലാണ് അപകടം. റേസിങിനിടെ കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞതെന്നാണ് കരുതുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപമാണ് അപകടം ഉണ്ടായത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻവശം പൂർണമായി തകർന്നു. പോലീസ് എത്തിയാണ് വാഹനത്തിൽ […]

‘വിവാഹിതയായ സ്ത്രീയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനിൽക്കില്ല’; കേരള ഹൈക്കോടതി

വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ കോടതിയുടെ വിലയിരുത്തൽ കൊച്ചി: വിവാഹിതയായ സ്ത്രീയെ മറ്റൊരാള്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന ആരോപണം നിലനില്‍ക്കില്ലെന്ന് കേരള ഹൈക്കോടതി. വിവാഹബന്ധം നിലനിൽക്കെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിക്ക് സ്ഥിരം ജാമ്യം അനുവദിച്ചുകൊണ്ടാണ്‌ കോടതിയുടെ വിലയിരുത്തൽ. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് കേസിൽ വിധി പറഞ്ഞത്. ‘ആരോപണങ്ങള്‍ ഗൗരവമുള്ളതാണെങ്കിലും, ഇരയ്ക്ക് നിലവില്‍ ഒരു വിവാഹബന്ധം ഉള്ളതിനാല്‍, വ്യാജ വിവാഹ വാഗ്ദാനം നല്‍കിയുള്ള […]

Back To Top