പുതുവര്‍ഷത്തിലെ പുതിയ മാറ്റങ്ങള്‍ അറിയാം
കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആശ്വാസമായി ഏഴാം ശമ്പള കമ്മിഷന്റെ കാലാവധി ഇന്ന് (ഡിസം.31) അവസാനിക്കും. ജനുവരി ഒന്ന് മുതല്‍ 8ാം ശമ്പളകമ്മിഷൻ നടപ്പാകും. ശമ്പളവും പെൻഷനും പിന്നീട് വർധിക്കുമെങ്കിലും നടപ്പാക്കല്‍ തീയതി ജനുവരി ഒന്ന് ആയിരിക്കും. ക്രെഡിറ്റ് സ്കോർ റിസർവ് ബാങ്ക് നിർദേശപ്രകാരം ജനുവരി മുതല്‍ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ക്രെഡിറ്റ് ബ്യൂറോകള്‍ക്ക് വിവരങ്ങള്‍ ആഴ്ചയിലൊരിക്കല്‍ അയക്കണം. ഇത് ക്രെഡിറ്റ് സ്കോർ കൃത്യസമയത്ത് അപ്ഡേറ്റ് ചെയ്യാനും അതുവഴി വായ്പകള്‍ എളുപ്പത്തില്‍ ലഭിക്കാനും സഹായിക്കും. പാചക […]
മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിന് ഇതുവരെ ഔദ്യോഗിക വസതി ലഭിച്ചില്ല
ന്യൂഡൽഹി : ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ച് അഞ്ചുമാസം കഴിഞ്ഞിട്ടും ജഗ്‌ദീപ് ധൻകറിന് അർഹതപ്പെട്ട സർക്കാർ ബംഗ്ലാവ് ലഭിച്ചില്ല.ഇക്കാരണത്താൽ ദക്ഷിണ ഡൽഹിയിലെ ഛാത്തർപുരിലെ സ്വകാര്യ ഫാംഹൗസിലാണ് ധൻകർ താമസിക്കുന്നതെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറഞ്ഞു. ഇന്ത്യൻ നാഷണൽ ലോക്‌ദൾ നേതാവ് അഭയ് ചൗട്ടാലയുടെ ഉടമസ്ഥതയിലുള്ള ഫാംഹൗസാണിത്. പാർലമെന്റിന്റെ വർഷകാലസമ്മേളനം തുടങ്ങുന്ന ജൂലായ് 21-നാണ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ഥാനത്ത് തുടരാനാകില്ലെന്നാണ് പറഞ്ഞതെങ്കിലും കേന്ദ്രസർക്കാരുമായുള്ള അഭിപ്രായവ്യത്യാസങ്ങളാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനയുണ്ടായിരുന്നു. മുൻഉപരാഷ്ട്രപതിമാർക്ക് അവകാശപ്പെട്ട സർക്കാർ വസതിക്കായി ഓഗസ്റ്റ് […]
കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓട്ടത്തിനിടെ കത്തിനശിച്ചു
കോട്ടയം: പുനലൂർ-മൂവാറ്റുപുഴ ഹൈവേയിൽ മണിമലയ്ക്ക് സമീപം ചെറുവള്ളി പള്ളിപ്പടിയിൽ കെഎസ്ആർടിസിയുടെ വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു. ബുധനാഴ്ച പുലർച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. മുപ്പത്തഞ്ചോളം യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. മലപ്പുറത്തുനിന്ന് പത്തനംതിട്ടയിലെ ഗവിയിലേയ്ക്ക് പോയ ബസാണ് അപകടത്തിൽ പെട്ടത്. കാഞ്ഞിരപ്പള്ളിയിൽനിന്ന് ഫയർ ഫോഴ്‌സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് ബസിലെ ഡ്രൈവറെ വിവരം അറിയിച്ചത്. ഇത് യാത്രക്കാരെ പെട്ടന്ന് പുറത്തിറക്കാനും വലിയ ദുരന്തം ഒഴിവാക്കാനും […]
മുൻ ഓസീസ് താരം ഡാമിയൻ മാർട്ടിൻ കോമയിൽ
ബ്രിസ്ബെയ്ൻ : മസ്തിഷ്ക ജ്വരം ബാധിച്ചതിനെത്തുടർന്ന് മുൻ ഓസ്ട്രേലിയൻ താരം ഡാമിയൻ മാർട്ടിൻ കോമയിൽ. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഡാമിയന്‍റെ ആരോഗ‍്യസ്ഥിതി മോശമായത്. ഇതേത്തുടർന്ന് അദ്ദേഹത്തെ ക്വീൻസ്‌ലാൻഡിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് ഓസ്ട്രേലിയൻ മാധ‍്യമങ്ങളുടെ റിപ്പോർട്ട്. അടിയന്തര ചികിത്സയ്ക്കു വേണ്ടി ഡാമിയനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡാമിയൻ മാർട്ടിന്‍റെ ആരോഗ‍്യസ്ഥിതി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ഡാമിയന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തും മുൻ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ ആദം ഗിൽക്രിസ്റ്റ് കുറിച്ചു. […]
ഹരിയാനയിൽ കൂട്ട ബലാത്സംഗം
ഡല്‍ഹി : ഹരിയാനയില്‍ 25 വയസുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലെ ഫരീദാബാദിലാണ് വാനില്‍ വെച്ച് യുവതിയെ ബലാത്സംഗം ചെയ്തത്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. തലയ്ക്കും മുഖത്തുമടക്കം പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച രാത്രി സെക്ടര്‍ 23ലെ സുഹൃത്തിന്‍റെ വീട്ടില്‍ നിന്ന് മടങ്ങി വരുകയായിരുന്നു യുവതി. യുവതി കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനില്‍ക്കുമ്പോഴാണ് വാനിലെത്തിയ സംഘം ലിഫ്റ്റ് നല്‍കുന്നത്. […]
കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി
മട്ടാഞ്ചേരി : പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. പരേഡ് മൈതാനത്ത് കൂറ്റൻ പപ്പാഞ്ഞി തയ്യാറായി. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് മൈതാനത്ത് പപ്പാഞ്ഞി ഒരുങ്ങിയിട്ടുള്ളത്. വൈറ്റില സ്വദേശി എസ് എം അനിൽകുമാറാണ് അമ്പതടിയിലേറെ ഉയരമുള്ള പപ്പാഞ്ഞിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പപ്പാഞ്ഞികളെ വഴിയരികിൽ ഒരുക്കിയിട്ടുണ്ട്. 31ന് രാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും.
ഇന്ധനവില കുറയ്‌ക്കാതെ മോദി സർക്കാർ
അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണ(ക്രൂഡ്) വില കുത്തനെ ഇടിഞ്ഞിട്ടും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ആഭ്യന്തരവില കുറയ്‌ക്കാതെ കേന്ദ്ര സർക്കാർ. കഴിഞ്ഞ സാമ്പത്തികവർഷം ഏപ്രിൽ–നവംബർ കാലയളവിൽ ഇന്ത്യ ഇറക്കുമതി ചെയ്‌ത അസംസ്‌കൃത എണ്ണ വില ബാരലിന് ശരാശരി 80 ഡോളറായിരുന്നു. നടപ്പുസാമ്പത്തികവർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്‌ത ക്രൂഡോയിലിന്റെ ശരാശരി വില ബാരലിന് 67.6 ഡോളർ മാത്രം. ബാരലിന് 12.4 ഡോളറിന്റെ (1110 രൂപ) കുറവാണ് മുൻവർഷത്തെ അപേക്ഷിച്ചുണ്ടായത്. ഈ ഡിസംബറിൽ എണ്ണ വില വീണ്ടും താഴ്‌ന്ന് ബാരലിന് 62.24 […]
അണ്ണക്കുട്ടൻചാലിൽ കാട്ടാ കൃഷി നശിപ്പിച്ചു
പെരുവണ്ണാമൂഴി : അണ്ണക്കുട്ടൻചാലിൽ കാട്ടാന കൃഷി നശിപ്പിച്ചു.ചക്കിട്ടപാറ പഞ്ചായത്ത് വാർഡ് പത്തിൽപ്പെട്ട കർഷകൻ തണ്ടയിൽ വർക്കിയുടെ കൃഷിയിടമാണ് കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങി നശിപ്പിച്ചത്.തെങ്ങും കമുങ്ങുമെല്ലാം തകർത്തിട്ടുണ്ട്. പെരുവണ്ണാമൂഴി ഡാം റിസർവോയർ തീരത്താണ് വർക്കിയുടെ കൃഷിയിടം. മറുകര വനഭൂമിയാണ്.ഇവിടെനിന്നാണ് റിസർവോയർ നീന്തിക്കടന്ന് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന ഭാഗമാണിത്.
ആക്രിക്കടയിൽ തീപിടുത്തം
ആലുവ: ദേശീയപാതയ്ക്കരികിൽ പുളിഞ്ചോട് ജംഗ്ഷനിൽ ചവറ് കത്തിക്കുന്നതിനിടയിൽ ആക്രിക്കടയിൽ തീപിടുത്തം. കപ്പൽ അവശിഷ്ടങ്ങ ളടക്കം കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 5.10 ഓടെയായിരുന്നു തീ പിടുത്തം. സമീപത്ത് കൂട്ടിയിട്ടിരുന്ന മാലിന്യത്തിൽ നിന്നും ആക്രിക്കടയിലേക്ക് തീ പടരുകയായിരുന്നു. നാലു മണിക്കൂറോളം ആറ് ഫയർ യൂണിറ്റുകൾ കഠിനശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. ആളപായമില്ല. തീ വളരെ ഉയരത്തിൽ കത്തിയതോടെ വടക്ക് ഭാഗത്തുള്ള കാർ ഷോറൂമിന്റെ എസികൾ ചൂടേറ്റ് ഉരുകിപ്പോയി. ടാറ്റാ കാർ ഷോറൂമിലെ 20 ഓളം കാറുകൾ മുൻകരുതൽ എന്ന നിലയ്ക്ക് […]
എംസി റോഡിലെ ഓടകൾ തുറന്നുതന്നെ
പെരുമ്പാവൂർ : നവീകരണം പൂർത്തിയായിട്ട് 15 വർഷം കഴിഞ്ഞിട്ടും പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എംസി റോഡിലെ ഓടകൾ ഇപ്പോഴും തുറന്നുതന്നെ കിടക്കുന്നു. ഈ ഓടകൾ കാൽനട യാത്രക്കാർക്കും റോഡ് ഗതാഗതത്തിനും അപകടഭീഷണിയായി തുടരുകയാണ്. പരിസ്ഥിതി സംരക്ഷണ കർമസമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പൊതുമരാമത്തു വകുപ്പ് അധികൃതർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാനൊരുങ്ങുകയാണ് കർമസമിതി അധ്യക്ഷൻ വർഗീസ് പുല്ലുവഴി. ഹൈവേ ആരംഭിക്കുന്ന അങ്കമാലി മുതൽ മൂവാറ്റുപുഴ വരെ നിരവധി ഇടങ്ങളിൽ 50 മീറ്ററുകൾ മുതൽ 200 മീറ്റർ അകലത്തിൽ ഓടകളിൽ […]
