യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്
വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ജനുവരി 31ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. സ്കിൽ ഡെലിവറി പ്ലാറ്റ്ഫോം കേരള (എസ്ഡിപികെ) സെന്ററുകൾ മുഖേന രാവിലെ 10 മണി മുതൽ വൈകിട്ട് അഞ്ചുവരെയാണ് മേള നടക്കുന്നത്. കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര, കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള ക്രമീകരിച്ചിട്ടുള്ളത്. വിവിധ കമ്പനികളിലായി സ്റ്റാഫ് നഴ്സ്, […]
ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ
ആലപ്പുഴ : ദേശീയപാത നിർമാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. ചേർത്തല, അരൂർ മേഖലയിൽ ദേശീയപാത നിർമാണത്തിനിടെ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ചൊവ്വാഴ്ച്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ […]
കൊച്ചിയിൽ സമൃദ്ധിയുടെ പരിസരത്ത് ഇന്ദിരാ കാൻ്റീൻ ഉണ്ടാകില്ല
കൊച്ചി : കൊച്ചി നഗരത്തിലെ ആദ്യ ഇന്ദിരാ കാൻ്റീൻ ഔട്ട്ലെറ്റ് ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യാൻ കോർപറേഷൻ്റെ നീക്കം. മുൻ ഭരണസമിതി നടപ്പാക്കിയ സമൃദ്ധി@കൊച്ചിയെ അട്ടിമറിക്കാനാണ് യുഡിഎഫ് ഭരണസമിതിയുടെ നീക്കമെന്ന സിപിഎം കൗൺസിലർമാരുടെയും നേതാക്കളുടെയും ആരോപണത്തിൽ വിശദീകരണവുമായി മേയർ വികെ മിനിമോൾ രംഗത്തെത്തി. ഇന്ദിരാ കാൻ്റീൻ നിർമിക്കുക സമൃദ്ധി@കൊച്ചി കാൻ്റീനിൻ്റെ പരിസരത്ത് ആയിരിക്കില്ലെന്നും ഇത് മറ്റൊരു പദ്ധതിയായിരിക്കുമെന്നും മേയർ ചൊവ്വാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ അറിയിച്ചു. ഇന്ദിരാ കാന്റീൻ പദ്ധതിക്ക് സമൃദ്ധിയുമായി ബന്ധമുണ്ടാകില്ലെന്ന് മേയർ അറിയിച്ചു. സമൃദ്ധിയുടെ പരിസരത്ത് ഇന്ദിരാ […]
കണ്ണടച്ചു തുറക്കും മുൻപേ തീഗോളമായി
ബാരാമതി : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ ജീവനെടുത്ത വിമാനാപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പങ്കുവെച്ച് ദൃക്സാക്ഷി. മുംബൈയിൽ നിന്ന് പറന്നുയർന്ന് ഒരു മണിക്കൂറിനുള്ളിൽ ബാരാമതി വിമാനത്താവളത്തിന് സമീപമാണ് അപകടം നടന്നത്. റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 100 അടി മുൻപേ വിമാനം തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. വിമാനം താഴ്ന്നു വന്നപ്പോൾ തന്നെ അത് തകരുമെന്ന് തോന്നിയിരുന്നു. നിമിഷങ്ങൾക്കകം അത് നിലംപതിക്കുകയും വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ചെയ്തു. വിമാനം വലിയ തീഗോളമായി മാറി. അതിനുപിന്നാലെ 4-5 […]
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ സഞ്ചരിച്ച വിമാനം തകർന്നു കൊല്ലപ്പെട്ടു
മുംബൈ : മഹാരാഷ്ട്രയിലെ ബരാമതിയിൽ ചെറു വിമാനം തകർന്ന് വീണ് അപകടം. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട്. ആറു പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അടിയന്തര ലാൻഡിംഗിനിടെ വിമാനം അപകടത്തിൽപ്പെടുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ വിമാനം പൂർണമായും തകർന്നുവെന്നാണ് വിവരം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
ലോക്ഭവനിൽ അറ്റ് ഹോം സംഘടിപ്പിച്ചു
റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലോക്ഭവനിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അറ്റ് ഹോം പരിപാടി സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, കോർപ്പറേഷൻ മേയർ വി വി രാജേഷ്, ഡെപ്യൂട്ടി മേയർ ആശാനാഥ്, ഗവർണറുടെ ഭാര്യ അനഘ ആർലേക്കർ, പത്മ പുരസ്കാര ജേതാക്കൾ, സായുധ സേനാ വിഭാഗം മേധാവികൾ, വിവിധ വകുപ്പ് മേധാവികൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുത്തു. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
തദ്ദേശ സ്വയംഭരണ വകുപ്പിൽ പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്) നിയമനം
ജില്ലാ സ്ഥലപര ആസൂത്രണ പരിപ്രേക്ഷ്യം തയ്യാറാക്കുന്നതിനായി ജിയോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജിഐഎസ്) ഉപയോഗിച്ച് ഭൂപടങ്ങളും റിപ്പോർട്ടുകളും തയ്യാറാക്കുന്നതിന് തൃശൂർ ജില്ലാ തദ്ദേശ സ്വയംഭരണ വകുപ്പ് പ്ലാനിംഗ് വിഭാഗത്തിലേക്ക് ഒരു പ്ലാനിംഗ് അസിസ്റ്റന്റ് (ജിഐഎസ്)നെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കും. നിയമനം പരമാവധി 45 ദിവസത്തേക്കായിരിക്കും. പ്രതിദിനം 1160 രൂപ നിരക്കിൽ പ്രതിമാസം പരമാവധി 31,320 രൂപയാണ് വേതനം. എം.എ/എം.എസ്സി ജിയോഗ്രഫി അല്ലെങ്കിൽ ജിയോളജി യോഗ്യതയുളവർക്കും ജിയോ ഇൻഫർമാറ്റിക്സ് ( ജിഐഎസ് ) മേഖലയിൽ പ്രവൃത്തിപരിചയവും ഉള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് […]
വികസിത കേരളത്തിലൂടെ വികസിത ഭാരതം: ഗവർണർ
വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള പാത വികസിത കേരളത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ഗവർണർ രാജേന്ദ്ര ആർലേകർ. രാജ്യത്തിന്റെ 77-ാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സെൻട്രൽ സ്റ്റേഡയത്തിൽ നടന്ന വിവിധ സേനകളുടെ പരേഡിന് അഭിവാദ്യം അർപ്പിച്ച് സംസാരിക്കുകയായരുന്നു ഗവർണർ. ഭാരതം ഒരു മതരാഷ്ട്രമല്ല, മറിച്ച് എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുന്ന റിപ്പബ്ലിക്കാണെന്ന് ഗവർണർ പറഞ്ഞു. വൈവിധ്യങ്ങളെയും വിവിധ സംസ്കാരങ്ങളെയും തനിമ ചോരാതെ സ്വാംശീകരിക്കുന്ന ഭാരതീയ സംസ്കാരത്തിന്റെ മഹത്വമാണ് നമ്മുടെ കരുത്ത്. കഴിഞ്ഞ 76 വർഷമായി നാം ഈ ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നു. ലോകത്തിന് മുന്നിൽ ജനാധിപത്യത്തിന്റെ […]
കുടുംബശ്രീയിൽ റിസോഴ്സ് പേഴ്സൺ: വാക്ക് ഇൻ ഇൻ്റർവ്യു 28 ന്
കുടുംബശ്രീ ഇടുക്കി ജില്ലാമിഷന് എഫ് എൻ എച്ച് ഡബ്ലിയു പദ്ധതിയിലേക്ക് കമ്മ്യൂണിറ്റി റിസോഴ്സ് പേഴ്സൺ (സി ആർ പി)/ വോളൻ്ററി റിസോഴ്സ് പേഴ്സൺ (വിആർ പി) തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.വനിതകള്‍ക്ക് അപേക്ഷിക്കാം. അഴുത, ദേവികുളം ബ്ലോക്കുകളിലായി 41 സി.ആര്.പി ഒഴിവുകളും 54 വി.ആര്.പി ഒഴിവുകളുമാണുള്ളത്.ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത.ഉയര്‍ന്ന പ്രായ പരിധി 45 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം ജനുവരി […]
നീതിയുക്തവും സുതാര്യവുമായ കുറ്റാന്വേഷണം ഉറപ്പാക്കും: മുഖ്യമന്ത്രി
ഒരു വിധത്തിലുള്ള ബാഹ്യഇടപെടലുകളുമില്ലാതെ നീതിയുക്തവും സുതാര്യവുമായി കുറ്റാന്വേഷണം നടത്താമെന്നുള്ളതാണ് സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായതിനു അടിസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥർക്ക് അവർക്കു മുൻപാകെയുള്ള തെളിവുകളും വസ്തുതകളും വിലയിരുത്തി യുക്തമായ നടപടികൾ സ്വീകരിക്കുന്നതിന് യാതൊരു തടസ്സവുമില്ല . ഇത് നീതിന്യായ സംവിധാനങ്ങളുടെ അടക്കം പരാമർശവിധേയമായിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിൻ്റെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി വിവിധ ജില്ലകളിലെ പൊലീസ് മന്ദിരങ്ങളുടെ ഉദ്ഘാടനവും, തറക്കല്ലിടലും, റെയിൽ മൈത്രി മൊബൈൽ ആപ്ലിക്കേഷൻ ഉദ്ഘാടനവും തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിൽ […]
