Author: Editor3

ലോക്‌സഭാ സ്‌പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ്

ന്യൂഡൽഹി : പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയ പശ്ചാത്തലത്തിൽ ലോക്‌സഭ സ്‌പീ‌ക്കർ ഓം ബിർല ഇന്ന് സഭയിൽ നിന്ന് വിട്ടുനിൽക്കും. പ്രമേയത്തിൽ അന്തിമ തീരുമാനം വരുന്നതുവരെ സ്‌പീക്കർ സഭയിലെത്തില്ലെന്നാണ് സൂചന. ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യ ഘട്ടം വെള്ളിയാഴ്‌ച അവസാനിക്കും. ലോക്‌സഭയിൽ ഇന്നും ബഡ്‌ജറ്റിന്മേലുള്ള ചർച്ച തുടരും. പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ഇന്ന് സഭയിൽ സംസാരിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ധനമന്ത്രി ഇന്ന് ചർച്ചയ്‌ക്ക് മറുപടി നൽകും. അതേസമയം, ലോക്‌സഭാ സ്‌പീക്കറെ നീക്കാനുള്ള നോട്ടീസിൽ സെക്രട്ടറി ജനറൽ നിയമോപദേശം തേടും. […]

ശബരിമല സ്വർണക്കൊള്ള

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍. ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ 17ന് ഇഡി ചോദ്യം ചെയ്യും. കടവന്ത്രയിലെ ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് […]

പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും

തിരുവനന്തപുരം : നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരം,പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് പുകവലിക്കുന്നതും,നിരോധിത പുകയില ഉത്പന്നങ്ങൾ കച്ചവടം ചെയ്യുന്നതും തടയാൻ സിറ്റി പൊലീസ് കമ്മീഷണർ കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 187 പേർക്ക് പിഴ ചുമത്തി.50 കോപ്റ്റ കേസുകളും,7എൻ.ഡി.പി.എസ് കേസുകളും രജിസ്റ്റർ ചെയ്തു.പൊലീസ് സബ് ഡിവിഷനുകളിലെ 231 കടകളിലും,105 വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്തുമായാണ് പൊലീസ് പരിശോധന നടത്തിയത്.കോപ്റ്റ നിയമപ്രകാരം വരും ദിവസങ്ങളിലും നഗരത്തിൽ പരിശോധന തുടരും

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഒഴിവ്

നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 18 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും […]

ഇന്നത്തെ (ഫെബ്രുവരി 11 ) പരിപാടി

വിവിധ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായ തൊഴിലാളികൾക്ക് ആധാർ അധിഷ്ഠിത യൂണിക് ഐ ഡി കാർഡ് വിതരണം രാവിലെ 11:30 ന് സെക്രട്ടേറിയേറ്റ് പി ആർ ചേമ്പറിൽ മന്ത്രി ശ്രീ വി ശിവൻകുട്ടി. ** മാധ്യമ പ്രവർത്തക സുഹൃത്തുക്കൾക്ക് സ്വാഗതം. ** പബ്ലിസിറ്റി ഓഫിസർ, ലേബർ കമ്മിഷണറേറ്റ്, തിരുവനന്തപുരം.

ഹോമിയോ ഫാര്‍മസിസ്റ്റ്: കൂടിക്കാഴ്ച 23 ന്

നാഷണല്‍ ആയുഷ് മിഷന്‍ കരാര്‍ അടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ഫെബ്രുവരി 23 ന് രാവിലെ 10.30 ന് കൂടിക്കാഴ്ച്ച നടത്തും. താത്പര്യമുളള ഉദേ്യാഗാര്‍ഥികള്‍ വയസ്, യോഗ്യത, അഡ്രസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാം മാനേജര്‍ ഓഫീസില്‍ എത്തണം. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദേ്യാഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ ഇന്റര്‍വ്യു, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. […]

ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രം

കല്ലമ്പലം: കീഴ്പേരൂർ ചിറയ്ക്കരക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവം 17 ന് ആരംഭിച്ച് 25 ന് സമാപിക്കും. 17 ന് രാവിലെ 7.30 ന് തൂക്കം രജിസ്ട്രേഷനും വ്രതാരംഭവും.19ന് രാത്രി 8 ന് തോറ്റംപാട്ട്, 8.30 ന് സംഗീത കച്ചേരി. 20 ന് വൈകിട്ട് 6.30 ന് സാംസ്കാരിക സമ്മേളനവും പുസ്തക പ്രകാശനവും ഡോ.എം.ജി ശശിഭൂഷൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ ജെ.രാജഗോപാലൻ നായർ അദ്ധ്യക്ഷനാകും. 21 ന് രാവിലെ 7.30 ന് പ്രഭാത ഭക്ഷണം, […]

ആശാ സമരത്തിന്റെ ഒന്നാം വാർഷികം

തിരുവനന്തപുരം : ആശാ സമരത്തിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിലേക്ക് മാർച്ചും ധർണയും നടത്തി.2025 ഫെബ്രുവരി 10ന് ആരംഭിച്ച് 266 ദിവസം നീണ്ടുനിന്ന രാപകൽ സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ (കെ.എ.എച്ച്.ഡബ്ല്യു.എ) നേതൃത്വത്തിലായിരുന്നു പരിപാടി.പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മാർച്ചിൽ നൂറുകണക്കിന് ആശാപ്രവർത്തകർ പങ്കെടുത്തു. കെ.എ.എച്ച്.ഡബ്ല്യു.എ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് പ്രതിമാസ ഓണറേറിയം 21,000 രൂപയായി വർദ്ധിപ്പിക്കുക,ലക്ഷം രൂപ വിരമിക്കൽ ആനുകൂല്യം അനുവദിക്കുക,പെൻഷൻ പദ്ധതി നടപ്പിലാക്കുക തുടങ്ങിയ […]

ആനയറ വേൾഡ് മാർക്കറ്റിൽ വൈഗ കാർഷിക പ്രദർശന മേള

തിരുവനന്തപുരം : സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ കാർഷിക പ്രദർശന വിപണന മേളയുടെ ഏഴാം പതിപ്പ് 11മുതൽ16വരെ ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി.പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ,എ.കെ.ശശീന്ദ്രൻ,ജി.ആർ.അനിൽ,ചിറ്റയം ഗോപകുമാർ,മേയർ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. വനിതാ കർഷകരെ കുറിച്ച് തയ്യാറാക്കിയ ‘കാർഷിക വഴിയിലെ പെൺചുവടുകൾ’ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം […]

ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം

ചെറുവണ്ണൂർ : ‘തന്തപ്പേര്’ എന്ന മലയാളസിനിമയിലൂടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മൂന്ന് പുരസ്കാരം കരസ്ഥമാക്കിയ സംവിധായകൻ ഉണ്ണികൃഷ്ണൻ ആവളയ്ക്ക് ജന്മനാടിന്റെ സ്നേഹാദരം. ആവള ബ്രദേഴ്‌സ് കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദനപരിപാടി സിനിമാസംവിധായകൻ സിബി മലയിൽ ഉദ്ഘാടനംചെയ്തു. സംവിധായകൻ കമൽ ഉപഹാരംനൽകി. ചെറുവണ്ണൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് നളിനി നല്ലൂർ അധ്യക്ഷയായി. കേരള ഫോക്‌ലോർ അക്കാദമിയുടെ ഗുരുപൂജ പുരസ്കാരംനേടിയ കോൽക്കളി കലാകാരൻ വി. നാരായണൻനായർ, സൗത്ത് ഏഷ്യൻ കോംപാക്ട് ഗുസ്തി ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയ അലന്റബാ റോസ് എന്നിവരെ ആദരിച്ചു. […]

Back To Top