ആനയറ വേൾഡ് മാർക്കറ്റിൽ വൈഗ കാർഷിക പ്രദർശന മേള

തിരുവനന്തപുരം : സംസ്ഥാന കാർഷിക വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൈഗ കാർഷിക പ്രദർശന വിപണന മേളയുടെ ഏഴാം പതിപ്പ് 11മുതൽ16വരെ ആനയറ വേൾഡ് മാർക്കറ്റ് മൈതാനത്ത് നടക്കുമെന്ന് മന്ത്രി പി.പ്രസാദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.11ന് വൈകിട്ട് 4.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിക്കും.മന്ത്രിമാരായ വി.ശിവൻകുട്ടി,കെ.എൻ.ബാലഗോപാൽ,എ.കെ.ശശീന്ദ്രൻ,ജി.ആർ.അനിൽ,ചിറ്റയം ഗോപകുമാർ,മേയർ വി.വി രാജേഷ് തുടങ്ങിയവർ പങ്കെടുക്കും. വനിതാ കർഷകരെ കുറിച്ച് തയ്യാറാക്കിയ ‘കാർഷിക വഴിയിലെ പെൺചുവടുകൾ’ എന്ന പുസ്തകം ചടങ്ങിൽ മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

കാർഷിക ഉത്പന്നങ്ങളുടെ മൂല്യവർദ്ധന,സംസ്‌കരണം,വിപണനം എന്നിവയിലൂടെ കർഷകർക്ക് മികച്ച വരുമാനം ഉറപ്പാക്കുക, സംരംഭകരെ കാർഷിക മേഖലയിലേക്ക് ആകർഷിക്കുക എന്നിവയാണ് മേളയുടെ പ്രധാന ലക്ഷ്യങ്ങളെന്ന് മന്ത്രി പറഞ്ഞു.കാർഷിക മേഖലയിലെ നൂതന സാങ്കേതികവിദ്യകളും ഉത്പന്നങ്ങളും പരിചയപ്പെടുത്തുന്ന 250-ഓളം സ്റ്റാളുകൾ മേളയിലുണ്ട്. വിദഗ്ദ്ധർ നയിക്കുന്ന സെമിനാറുകളും ഭക്ഷ്യമേളയും, കലാസന്ധ്യയും മേളയുടെ ഭാഗമായി നടക്കുമെന്ന് മന്ത്രി പറഞ്ഞു.

മേളയുടെ ഭാഗമായി 16ന് രാവിലെ ട്രാവൻകൂർ ഹാളിൽ ‘കർഷക പാർലമെന്റ്’ നടക്കും.കാർഷിക വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോക്,ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Leave a Reply

Your email address will not be published. Required fields are marked *

Back To Top