മന്ത്രിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.
കൊച്ചി : കെ എസ് ആർ ടി സി ബസിനു മുന്നിൽ വെള്ള കുപ്പി ഇട്ടിരുന്നത് കണ്ട് ഡ്രൈവറെ സ്ഥലം മാറ്റിയ മന്ത്രി ഗണേഷ് കുമാറിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദു ചെയ്തു. കനത്ത ചൂടിൽ ജോലി ചെയ്യുന്ന ഡ്രൈവർ വെള്ളം സൂക്ഷിച്ചതിനും കുപ്പി ഇട്ടിരുന്നതിലും തെറ്റ് കാണാനാവില്ലെന്ന് ഹൈക്കോടതി ജഡ്ജി നഗരേഷിന്റെ ബഞ്ച് അഭിപ്രായപ്പെട്ടു. പൊതു ജന മധ്യത്തിൽ ജീവനക്കാരോട് കാണിച്ച തരം താണ ഷോയ്ക്കുള്ള ചുട്ടമറുപടിയായി അല്പം മുമ്പ് പുറത്തിറങ്ങിയ ഹൈക്കോടതി വിധി.
കെപിസിസി നടത്തുന്ന ശബരിമല വിശ്വാസ സംരക്ഷണ യാത്ര.
ശബരിമല ക്ഷേത്രത്തിലെ സ്വർണ കവർച്ചയിൽ പ്രതിഷേധിച്ച് KPCC യുടെ ആഭിമുഖ്യത്തിൽ മാവേലിക്കര എം പി കോടിക്കുന്നിൽ സുരേഷ് നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയ്ക്ക് ഇന്ന് വൈകുന്നേരം 4മണിക്ക് അമ്പലപ്പുഴയിൽ സ്വീകരണം നൽകി. ഈ മാസം 14ന് പാലക്കാട് നിന്നും ആരംഭിച്ച യാത്ര 18ന് ചങ്ങന്നൂരിൽ സമാപിക്കും.
ശബരിമല മേൽശാന്തി നറുക്കെടുപ്പ് നടന്നു.
തിരുവനന്തപുരം : തുലാമാസ പൂജകൾക്കായി ശബരിമല, മാളികപ്പുറം നടകൾ തുറന്നതിന് പിന്നാലെ മേൽശാന്തിമാർക്ക് വേണ്ടിയുള്ള നറുക്കെടുപ്പും നടന്നു. വരും വര്‍ഷത്തേക്കുള്ള ശബരിമലയിലെ മേൽശാന്തിയായി ചാലക്കുടി കൊടകര വാസുപുരം മറ്റത്തൂര്‍കുന്ന് ഏറന്നൂര്‍ മനയിൽ ഇ ഡി പ്രസാദിനെ തെരഞ്ഞെടുത്തു. മാളികപ്പുറം മേൽശാന്തിയെയും ഉടൻ തെരഞ്ഞെടുക്കും. രാവിലെ എട്ടേകാലോടെയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുപ്പ് നടന്നത്.പന്തളം കൊട്ടാരത്തിലെ കശ്യപ് വർമയാണ് ശബരിമല മേൽശാന്തിയുടെ നറുക്കെടുത്തത്. നിലവിൽ ആറേശ്വരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തിയാണ് പ്രസാദ് നമ്പൂതിരി.മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് പ്രസാദ് പറഞ്ഞു. […]
തിരുവനന്തപുരം കോർപ്പറേഷനിലെ സംവരണ മണ്ഡലങ്ങൾ നിശ്ചയിച്ചു.
തിരുവനന്തപുരം : കോർപ്പറേഷൻ സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ വകുപ്പ് (അർബൻ ) ഡയറക്ടറുടെ കാര്യാലയം അറിയിച്ചു. ഒൻപത് പട്ടിക ജാതി വാർഡുകളും 46 സ്ത്രീ സംവരണ വാർഡുകളുമായിരിക്കും 2025 തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഉണ്ടാവുക എന്ന് ലിസ്റ്റ് പ്രസിദ്ധീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കുടുക്കിയവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും.
ഉണ്ണികൃഷ്ണൻ പോറ്റി. തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കവർച്ച കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതി 30 വരെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. ഇതിനിടെ, അറസ്റ്റ് റിപ്പോര്‍ട്ടിലെ കൂട്ടുതൽ വിവരങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. രണ്ടു കിലോ സ്വര്‍ണം ഉണ്ണികൃഷ്ണൻ പോറ്റി കൈവശപ്പെടുത്തിയെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. കൈവശപ്പെടുത്തിയ സ്വര്‍ണം വീണ്ടെടുക്കാൻ കസ്റ്റഡി അനിവാര്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ നടപടി ആചാര ലംഘനമാണെന്നും കൂട്ടു പ്രതികളുടെ പങ്ക് അടക്കം വ്യക്തമാകേണ്ടതുണ്ടെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലുള്ളത്. സ്വർണ കൊള്ളയിൽ സ്മാർട്ട് […]
വീട് കൈമാറി.
അരിക്കുളം : ചിറ്റിലപ്പള്ളി ഫൗണ്ടേഷനും മാതൃഭൂമിയും ചേർന്നു കാരയാട് രണ്ടാം വാർഡിൽ നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ടി പി രാമകൃഷ്ണൻ നിർവ്വ്ഹിച്ചു.ചടങ്ങിൽ അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുഗുതൻ മാസ്റ്റർ അധ്യക്ഷനായി.അനിൽകുമാർ കോളിയോട്ട് സ്വാഗതംവും വി എം ഷാജി റിപ്പോർട്ടും അവതരിപ്പിച്ചു.ചടങ്ങിൽ വാർഡ് മെമ്പർ നിഷ, പ്രകാശൻ (സ്റ്റാന്റിങ് കമ്മിറ്റി) മണി മാതൃഭൂമി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സുബോധ്, സുകുമാരൻ , രാധാകൃഷ്ണൻചന്ദ്രൻ എന്നിവർ സംസാരിച്ചു. റിപ്പോട്ടർ : Chandran iscra karayad Villege […]
‘ഗണേശന്റെ തന്തയാണ് നടേശൻ’, സരിതയെ ഉപയോഗിച്ച് മന്ത്രിയായെന്ന് വെള്ളാപ്പള്ളി.
‘തന്തക്കിട്ട് പാരവെച്ച ഈ ഗണേശനെ കുറിച്ച് എന്ത് പറയാനാണ്. ഡൂപ്ലിക്കേറ്റ് ഗണേശൻ; ട്രാൻസ്പോർട്ട് മന്ത്രി പാരലലായി ട്രാൻസ്പോർട്ട് നടത്താമോ’. മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ അതിരൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സരിതയെ ഉപയോഗിച്ച് മന്ത്രിസ്ഥാനം നേടിയ ആളാണ് ഗണേഷ് എന്ന് വെള്ളാപ്പള്ളി പറഞ്ഞു. അഹങ്കാരത്തിന് കൈയും കാലുംവെച്ച ആളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘ഗണേശൻ എന്ന് പല പ്രാവശ്യം പറഞ്ഞെങ്കിൽ പുണ്യം കിട്ടുമെന്ന്. ഗണേശനാണ്, വിഘ്നേശ്വരനാണ് ഗണേശൻ. അവന്റെ തന്തയാണ് നടേശൻ. […]
സമരം ചെയ്തത് വെറുതെയായില്ല; 58 പേരിൽ ഒരാളായി സന്ദീപ് വാര്യർ; കെ പി സി സിക്ക് വീണ്ടും ജംബോ കമ്മിറ്റി.
രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി. കെപിസിസി പുനഃസംഘടന പട്ടിക പ്രസിദ്ധീകരിച്ചു. 13 വൈസ് പ്രസിഡന്റുമാരെയും 58 ജനറൽ സെക്രട്ടറിമാരെയും ഉൾപ്പെടുത്തിയ ജംബോ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. രാഷ്ട്രീയകാര്യ സമിതിയിൽ ആറ് അംഗങ്ങളെ കൂടി ഉള്‍പ്പെടുത്തി.രാജമോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, സിപി മുഹമ്മദ്, എ കെ മണി എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയിൽ ഉൾപ്പെടുത്തിയത്. ജനറൽ സെക്രട്ടറിയായിരുന്ന എം. ലിജുവിനെ മാറ്റി കെപിസിസി വൈസ് പ്രസിഡന്റാക്കി. തിരുവനന്തപുരം ഡിസിസി അധ്യക്ഷ സ്ഥാനം […]
ഡോക്ടറെ അക്രമിച്ച സംഭവത്തിൽ കുട്ടിയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ല.
ചികിത്സാ പിഴവ് ആരോപിച്ച് ഡോക്ടറെ വെട്ടിപരിക്കേൽപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് ജയിലിൽ തുടരുന്നതിനിടെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നത്. കോഴക്കോട് പനി ലക്ഷണങ്ങളെത്തുടർന്ന്മരിച്ച നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്കജ്വരമല്ലെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇൻഫ്ലുവൻസ എ അണുബാധ മൂലമുള്ള വൈറൽ ന്യൂമോണിയയെ തുടർന്നാണ് കുട്ടിയുടെ മരണം സംഭവിച്ചതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും കുട്ടിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. […]
സമ്പത്തിൻ്റെ ചാക്രിക പ്രവാഹം എന്ന ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം.
തിരുവനന്തപുരം നോർത്ത് സബ് ജില്ലാതല സ്കൂൾ ശാസ്ത്രമേളയിൽ പട്ടം ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനും പ്രിൻസിപ്പാളുമായ ഡോ കെ ലൈലാസ് അവതരിപ്പിച്ച ടീച്ചിങ് എയിഡിന് ഒന്നാം സ്ഥാനം നേടി ശ്രദ്ധേയമായി. ‘സമ്പത്തിൻ്റെ ചാക്രിക പ്രവാഹം’ (Circular Flow of Income) എന്ന വിഷയത്തെ ആസ്പദമാക്കി ഡോ ലൈലാസ് തയ്യാറാക്കിയ പഠന സഹായിക്കാണ് ഈ പുരസ്കാരം ലഭിച്ചത്. സാമ്പത്തിക ശാസ്ത്രത്തിലെ സങ്കീർണ്ണമായ ഒരു ആശയം ലളിതവും ആകർഷകവുമായ രീതിയിൽ അവതരിപ്പിച്ചതിനാണ് ഈ […]
