Author: Editor3

തൃക്കരിപ്പൂരിൽ കേരള കോൺഗ്രസിനെതിരേ പോസ്റ്റർ

കാഞ്ഞങ്ങാട് : നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കരിപ്പൂർ സീറ്റിനെ ചൊല്ലി കോൺഗ്രസും കേരള കോൺഗ്രസും (ജോസഫ്) തുറന്ന പോരിൽ. തൃക്കരിപ്പൂർ ഇക്കുറി മറ്റാർക്കും നൽകാനാകില്ലെന്ന് ഡിസിസി നേതൃത്വം പ്രഖ്യാപിച്ചു. കഴിഞ്ഞദിവസം നടന്ന ഡിസിസി നേതൃയോഗത്തിലും ഈ തീരുമാനമുണ്ടായി. ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം തൃക്കരിപ്പൂർ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ലെന്ന് കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ആവർത്തിച്ചു. ഇതിനിടയിൽ കേരള കോൺഗ്രസ്‌ (ജോസഫ്) വിഭാഗത്തിനെതിരേ യൂത്ത്‌ കോൺഗ്രസിന്റെ പേരിൽ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. ‘മുന്നണിയെ ഒറ്റുകൊടുക്കുന്നവർക്ക് തൃക്കരിപ്പൂരിൽ സീറ്റില്ല’, ‘ഓട്ടോയിൽ […]

ഗതാഗതനിയന്ത്രണം

തിരുവനന്തപുരം : കേരളത്തിൽ 2026 നിയമസഭാ തെരഞ്ഞെടുപ്പിന്റെ എൻഡിഎ പ്രചാരണങ്ങൾക്ക് തുടക്കം കുറിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ കേരളത്തിലെത്തും. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അമിത് ഷാ നിർവഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖരൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അതെസമയം തിരുവനന്തപുരം നഗരത്തിൽ കർക്കശമായ ഗതാഗത നിയന്ത്രണങ്ങൾ കൊണ്ടുവരും. ഇന്നും നാളെയും നിയന്ത്രണങ്ങളുണ്ടായിരിക്കും. തിരുവനന്തപുരം നഗരത്തിൽ 10.01.2026 തീയതി രാത്രി 7.00 മണി മുതൽ 11.30 മണി വരെയും 11.01.2026 തീയതി രാവിലെ 07.00 മണി […]

സ്കൂൾ ബാഗിന് ഭാരക്കൂടുതൽ

സ്കൂൾബാഗിന്റെ ഭാരക്കൂടുതൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പഠനറിപ്പോർട്ട്. ബുദ്ധിമുട്ടൊഴിവാക്കാൻ പഠനപരിഷ്കാരത്തിനാണ് പൊതുവിദ്യാഭ്യാസവകുപ്പിനുകീഴിലെ എൻ സി ഇ ആർ ടിയുടെ ഗവേഷണപഠനത്തിലെ ശുപാർശ. മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമായിരുന്നു പഠനം. ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കൂടരുതെന്നാണ് എൻ സി ഇ ആർ ടിയുടെ സ്കൂൾബാഗ് നയത്തിലെ നിർദേശം.

കിടുകിടാ വിറപ്പിച്ച കടുവ കൂട്ടിൽ വീണു

ഇരിട്ടി : അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തിൻകടവിൽ നാലു പശുക്കളെ അക്രമിച്ചുകൊന്ന കടുവ വനം വകുപ്പ് വെച്ച കൂട്ടിൽ വീണു. 10 വയസ്സ് തോന്നിക്കുന്ന ആൺകടുവയാണ് രാത്രി 11.30തോടെ വനം വകുപ്പിന്റെ കൂട്ടിൽ അകപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ ഉടനെതന്നെ കടുവയെ വയനാട് കുപ്പാടി കടുവാ സങ്കേതത്തിലേക്ക് കൊണ്ടുപോയി.

ചികിത്സയിലിരിക്കെ മരിച്ചയാൾക്ക് ചെള്ളുപനി

കൊയിലാണ്ടി : നഗരസഭയിലെ പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്ത്രീക്കു ചെള്ളുപനി സ്ഥിരീകരിച്ചു. ഗവ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണു മരണം. ഡിഎംഒയുടെ നിർദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ പൊതുജനാരോഗ്യ വിഭാഗം പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. മരിച്ച രോഗിയുടെ വീടിന്റെ പരിസരത്തുള്ള കുറ്റിക്കാടുകളുള്ള സ്ഥലങ്ങളും സമീപ പ്രദേശങ്ങളിലും ശുചീകരിച്ചു. എലികളുടെ ശരീരത്തിൽ നിന്നു സാംപിൾ പരിശോധനയ്ക്കു ശേഖരിച്ചു. ജില്ലാ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ കെ പി റിയാസ്, തിരുവങ്ങൂർ സിഎച്ച്സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ […]

ഗുജറാത്തിലെ രാജ്കോട്ടിൽ ഭൂചലനം

ഗുജറാത്തിലെ രാജ്കോട്ട് ജില്ലയിലെ ചില ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച പുലർച്ചെ വരെ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിലെ ‘മൈനോർ’ അല്ലെങ്കിൽ ‘മൈനർ’ വിഭാഗത്തിലാണ് എല്ലാ ഭൂകമ്പങ്ങളും ഉണ്ടായത്, ജീവഹാനിയോ സ്വത്തുനാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. വെറും 12 മണിക്കൂറിനുള്ളിൽ ഒമ്പത് ഭൂകമ്പങ്ങൾ രേഖപ്പെടുത്തി. ആദ്യത്തെ ഭൂകമ്പം വ്യാഴാഴ്ച രാത്രി 08:43 ന് അനുഭവപ്പെട്ടപ്പോൾ, അവസാനത്തേത് വെള്ളിയാഴ്ച രാവിലെ 08:34 ന് രേഖപ്പെടുത്തി.

തന്ത്രി കണ്ഠരര് രാജീവര്അറസ്റ്റിൽ

ശബരിമല : ശബരിമല സ്വർണ്ണ കവർച്ച കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവരെഎസ് ഐ റ്റി അറസ്റ്റ് ചെയ്തു. വൈകിട്ടോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.കേസിലെ അതിനിർണായകമായ അറസ്റ്റ് ആണിത്.

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി

തിരുവനന്തപുരം : തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസ് പാർക്കിംഗിൽ നിന്നും ഉദ്യോഗസ്ഥൻ്റെ ബൈക്ക് മോഷണം പോയി. ഇന്ന് വൈകിട്ടായിരുന്നു സംഭവം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് സ്റ്റേഷൻ കോമ്പോണ്ടിൽ പാർക്ക് ചെയ്ത വാഹനമാണ് മോഷണം പോയത്. സിസിടിവി ദൃശ്യങ്ങളിൽ പരിശോധിച്ചതിൽ നിന്നും പൊലീസിന് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചെന്നാണ് സൂചന. നിരവധി മോഷണക്കേസുകളിൽ പ്രതിയായ പൂജപ്പുര സ്വദേശിയാണ് ബെെക്ക് മോഷ്ടിച്ചതെന്നാണ് നിഗമനം. പ്രതിക്കായി പൊലിസ് അന്വേഷണം തുടങ്ങി. താക്കോൽ ഊരാതെയായിരുന്നു വാഹനം പാർക്ക് ചെയ്തിരുന്നത്.

കൈക്കുഞ്ഞടക്കം പെരുവഴിയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ആര്യനാട് വീട് ജപ്തി ചെയ്തതോടെ കുടുംബം പെരുവഴിയിലായി. അഞ്ച് വയസ് പ്രായമുള്ള കുഞ്ഞടക്കം പെരുവഴിയിൽ. ആര്യനാട്ടെ നിഹാസിന്റെ വീടാണ് ജപ്തി ചെയ്തത്. ഇന്നലെ ഉച്ചയോടെയായിരുന്നു ജപ്തി നടന്നത്. 11 ലക്ഷംരൂപയിൽ എട്ട് ലക്ഷം അടച്ചതായി നിഹാസ് പറഞ്ഞു. ബാലവകാശ കമ്മീഷൻ വീട് സന്ദർശിച്ചു. കൈക്കുഞ്ഞിനെ ഉൾപ്പെടെ പെരുവഴിയിൽ ഇറക്കിയ ബാങ്കിൻ്റെ നടപടിക്കെതിരെയാണ്ബാലവകാശ കമ്മീഷന്റെ ഇടപെടൽ. ബാങ്ക് മാനേജരുമായി ചർച്ചനടത്തി. കുടുംബത്തിന് വീട് തുറന്നു നൽകുമെന്നും സാവകാശം നൽകുന്നുവെന്നും ബാങ്ക്.

Back To Top