പാതയോരം കാടുമൂടി മാലിന്യം തള്ളുന്നത് വ്യാപകമായി.
ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡരികിലെ ഓടകൾ കാടുമൂടിയനിലയിൽ. വെള്ളറട : നടപ്പാതയില്ല പാതയോരം മുഴുവൻ കാടുകയറിയനിലയിൽ. കാൽനടയാത്രക്കാരുടെയോ, വാഹനയാത്രികരുടെയോ ശ്രദ്ധയൊന്നു പാളിയാൽ കാടുകയറിയ കുഴിയിൽ അകപ്പെട്ടുള്ള അപകടങ്ങളും ഉറപ്പാണ്. ദുർഗന്ധം വമിക്കുന്ന പാതയോരവും. ഒറ്റശേഖരമംഗലം-മൂന്നാറ്റിൻമുക്ക് റോഡിന്റെ ദുരവസ്ഥയാണിത്.



