പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ് രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ
തിരുവനന്തപുരം : ഒൻപതാം ക്ലാസ്സിന്റെ വാർഷിക പരീക്ഷ തുടങ്ങും മുൻപേ അടുത്ത വർഷ പത്താം ക്ലാസ്സ് ആരംഭിക്കാൻ തീരുമാനിച്ചു സ്വകാര്യ സ്കൂളുകൾ. മലയിൻകീഴ് മണപ്പുറത്തുള്ള സ്വകാര്യ സ്കൂൾ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയാക്കി രക്ഷകർത്താക്കൾക്ക് നിർദ്ദേശവും നൽകി കഴിഞ്ഞു എന്നാണ് വില്ലേജ് ന്യൂസിന് ലഭിക്കുന്ന വിശ്വാസയോഗ്യമായ വിവരം.ഒൻപതാം ക്ലാസ്സിലെ പോർഷൻ ഓടിച്ചു തീർത്തുകൊണ്ടാണ് കച്ചവടത്തിനും വിദ്യാർത്ഥിപീഡന ത്തിനും ലക്ഷ്യമിട്ട് ഈ കുൽസിത ശ്രമം. നിലവിൽ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികളുടെരക്ഷാകർത്താക്കളോട് ഫീസടയ്ക്കാനും സ്കൂൾ ആവശ്യപ്പെട്ടു കഴിഞ്ഞു വത്രേ മാനേജ്മെന്റിനെ […]



