യുഎഇ പാസ്‌പോര്‍ട്ട് ശക്തം

ലോകത്തെ ശക്തമായ പാസ്‌പോര്‍ട്ടില്‍ ആദ്യ മൂന്നില്‍ ഇടംനേടി യുഎഇയുടെ പാസ്‌പോര്‍ട്ട്. സിംഗപ്പൂര്‍ തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്. അതേസമയം ഇന്ത്യ പാസ്‌പോര്‍ട്ട് റാങ്കിങില്‍ വലിയ മുന്നേറ്റം നടത്തി. ഇത്തവണ 75ാം സ്ഥാനത്താണ് ഇന്ത്യയുടെ പാസ്‌പോര്‍ട്ടുള്ളത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് 56 രാജ്യങ്ങളിലേക്ക് വിസ ആവശ്യമില്ല.

എത്ര രാജ്യങ്ങള്‍ വിസ രഹിത യാത്രയ്ക്ക് അനുമതി നല്‍കി, വിദേശ ടൂറിസ്റ്റുകളുടെ അഭിപ്രായം, അയാട്ടയില്‍ നിന്നുള്ള ഡാറ്റകള്‍ എന്നിവയെല്ലാം പരിശോധിച്ച് ഓരോ വര്‍ഷവും ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡക്‌സ് തയ്യാറാക്കാറുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇന്‍ഡക്‌സിലെ വിവരങ്ങള്‍ പ്രചരിച്ചിരുന്നു എങ്കിലും ഇപ്പോഴാണ് സമ്പൂര്‍ണമായ വിവരം പുറത്തുവന്നിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top