സെപ്റ്റിക്ക് ടാങ്കിൽ ഗ്യാസ് രൂപപ്പെട്ടു

തീപ്പൊരി വീണതോടെ പൊട്ടിത്തെറി… ആറ്റുകാൽ ക്ഷേത്ര പരിസരത്തെ അപകടത്തിൽ രണ്ട് പേർക്ക്. തിരുവനന്തപുരം :ആറ്റുകാൽ ക്ഷേത്ര പരിസരത്തുള്ള ശുചിമുറി ബ്ലോക്കിന് സമീപമുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്ക്. അറ്റകുറ്റപ്പണികളുടെ ഭാഗമായെത്തിയ ജോലിക്കാർക്കാണ് പരിക്കേറ്റത്. 25 ശുചിമുറികൾ ഉണ്ടായിരുന്ന കെട്ടിടത്തിൽ വെൽഡിങ് ജോലികളായിരുന്നു നടന്നുവന്നത്. വെൽഡിങ്ങിനെത്തിയ രണ്ടുപേർക്കാണ് പൊട്ടിത്തെറിയെ തുടർന്ന് നിസാര പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ശുചിമുറി ബ്ലോക്കിന്‍റെ പിൻഭാഗത്തെ സെപ്റ്റിക് ടാങ്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായത്. […]

നെയ്യാറ്റിൻകരയിലെ മാലിന്യ പ്രശ്നം

നെയ്യാറ്റിൻകര : വാ‌‌‌‌ർഷിക ബഡ്ജറ്റിൽ മാലിന്യ സംസ്കരണത്തിനായി കോടികൾ മാറ്റി വയ്ക്കുമ്പോഴും,​ വാ‌‌‌ർഡുകളിൽ കുന്നുകൂടുന്ന മാലിന്യം നെയ്യാറ്റിൻകര നഗരസഭയ്ക്ക് കീറാമുട്ടിയാകുന്നു. നെയ്യാറ്റിൻകര സിവിൽ മിനി സ്റ്റേഷനിലെത്തുന്നവ‌ർക്ക് വിശ്രമിക്കാനായി നഗരസഭ പണികഴിപ്പിച്ച വഴിയിടം കെട്ടിടത്തിന് സമീപമുള്ള സ്ഥലമാണ് ഇപ്പോൾ നഗരസഭ മാലിന്യം തള്ളാൻ കണ്ടെത്തിയ സേഫ് കോർണ‌ർ. നെയ്യാറ്റിൻകര ഗവ.ബോയ്സ് ഹയ‌ർ സെക്കൻഡറി സ്കൂളിനും ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കെട്ടിടത്തിനും ഇടയ്ക്കുള്ള സ്ഥലമാണ്.സ്കൂൾ അധികൃതർ പരാതിപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. മാത്രമല്ല 48ലേറെ സ‌ർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിൽ പ്രവ‌ർത്തിക്കുന്ന […]

മാറനല്ലൂർ പോലീസ് സ്റ്റേഷന്റെ ദുരവസ്ഥ

മലയിൻകീഴ് : മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തത്, ക്രമസമാധാനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ബാധിക്കുന്നു. മാറനല്ലൂർ പഞ്ചായത്ത് പ്രദേശത്തും സ്റ്റേഷൻ അതിർത്തി പ്രദേശത്തുമായി നാല് മാസത്തിനിടെ 75 ലക്ഷം രൂപയുടെ മോഷണം ഉണ്ടായതായി കണക്കുകൾ. മോഷണം തടയുന്നതിനും മോഷ്ടാക്കളെ കണ്ടെത്തുന്നതിനുമായി ആറ് പേരടങ്ങുന്ന പ്രത്യേക സ്ക്വാഡ് രൂപീകരിച്ചെങ്കിലും ഫലമുണ്ടായില്ല. മോഷണം അപകടം ഉൾപ്പെടെയുള്ള സംഭവങ്ങൾ നടക്കുമ്പോൾ മറ്റ് സ്റ്റേഷനുകളിൽ നിന്ന് പൊലീസുകാരെ എത്തിക്കേണ്ട സ്ഥിതിയാണ്. തുടരെയുളള മോഷണങ്ങളിൽ നാട്ടുകാർ ഭീതിയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ വീട് പൂട്ടി പുറത്തേക്ക് […]

ബ്രഹ്മാസ്ത്രം പ്രയോഗിക്കേണ്ട സമയമായി

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ കെ മുരളീധരൻ രംഗത്ത്. പുകഞ്ഞകൊള്ളി പുറത്തേക്ക് എന്ന് സൂചന നൽകുന്നത് വഴി രാഹുൽ മാങ്കൂട്ടത്തിനെ പാർട്ടിയിൽ നിന്ന് പുറത്താക്കും എന്ന് തന്നെയാണ് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തീരുമാനം ഉടൻ എന്ന കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ചോരക്കുഞ്ഞ് കൊടുംതണുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കൊൽക്കത്ത : ആരുമില്ലാതെ ആ ചോരക്കുഞ്ഞ് റെയിൽവേ കോളനിയിലെ പൊതു ശുചിമുറിയുടെ തൊട്ടടുത്ത് കിടന്നു.തണുപ്പുള്ള ആ രാത്രിയിൽ അപകടത്തിന്റെ നടുവിൽ. എന്നാൽ അടുത്ത പകൽ വരെ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. രാവും പകലും ആ നാട്ടിലെ മനുഷ്യർക്കിടയിലേക്ക് ഓടിയെത്തി ഭയപ്പെടുത്താറുള്ള തെരുവ് നായ്ക്കൾ ആ പിഞ്ചുകുഞ്ഞിന് തുണയാകുമെന്ന് ഒരാൾ പോലും ഒരിക്കലും കരുതിയിട്ടുണ്ടാകില്ല.എന്നാല്‍ അതാണ് സംഭവിച്ചത്. ബം​ഗാളിലെ നാദിയ ജില്ലയിലാണ് നാട്ടുകാരിലാകെ കൗതുകമുളവാക്കിയ സംഭവം ഉണ്ടായത്. തണുപ്പിനെ അതിജീവിക്കാന്‍ ഒന്നും നല്‍കാതെ , ആരോ ഉപേക്ഷിച്ച നവജാത […]

കര്‍ശന നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്‌

മോട്ടോർവാഹന വകുപ്പിനെ പറ്റിക്കാൻ ശ്രമിച്ചാൽ വണ്ടി പിന്നെ നിരത്തിലിറക്കാൻ കഴിയില്ല. തിരുവനന്തപുരം : വ്യാജ പുക പരിശോധനാ സർട്ടിഫിക്കറ്റുകൾക്കെതിരെ കർശന നടപടിയുമായി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. പുകപരിശോധനാ സർട്ടിഫിക്കറ്റ് വ്യാജമായി നേടിയതായി സ്ഥിരീകരിച്ച 50 വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനുള്ള നടപടികൾ വകുപ്പ് ആരംഭിച്ചു. ഈ വാ​ഹനങ്ങളുടെ ഉടമകൾക്ക് ഇതിനകം കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. കേരളത്തിൽ രജിസ്റ്റർ ചെയ്ത വാഹനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നാണ് വ്യാജ സർട്ടിഫിക്കറ്റുകൾ നേടുന്നതെന്ന് കണ്ടെത്തിയതോടെയാണ് വൻ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ മോട്ടോർ […]

വാഹനം അപകടത്തിൽപെട്ടു

വിനോദയാത്ര കഴിഞ്ഞ് സ്‌കൂൾ വിദ്യാർത്ഥികളുമായി തിരുവനന്തപുരത്തേക്ക് മടങ്ങിയ സംഘം അപകടത്തിൽപെട്ടു. ആറ്റിങ്ങൽ : തിരുവനന്തപുരത്ത് വിനോദയാത്ര പോയ വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു. തിരുവനന്തപുരം തോന്നയ്ക്കൽ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്‌കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് കോട്ടയം നെല്ലാപ്പാറയിൽ വച്ച് അപകടത്തിൽപെട്ടത്. നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിഞ്ഞാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ വിദ്യാർത്ഥികളെ പാലായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. […]

ഡിസംബർ 3 ബുധൻ നഗരത്തിൽ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : ശംഖുമുഖത്ത് വെച്ച് ഡിസംബർ 3-ന് നടക്കുന്ന ഇന്ത്യൻ നേവി ഡേ (Indian Navy Day) ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കർശനമായ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു മുഖ്യാതിഥിയായി പങ്കെടുക്കുന്ന ഈ ചടങ്ങിന്റെ ​ഗതാഗത നിയന്ത്രണങ്ങൾ. ഉച്ചയ്ക്ക് 12:00 മണി മുതൽ ഗതാഗത നിയന്ത്രണം ആരംഭിക്കുന്നതാണ്. ശംഖുമുഖം, വെട്ടുകാട് ഭാഗങ്ങളിലേക്ക് പാസ് (Pass) ഉള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. വിമാനത്താവള / റെയിൽവേ യാത്രക്കാർ ശ്രദ്ധിക്കുക : […]

ബാര്‍ക്ക് റേറ്റിങിലെ തിരിമറി

റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പൊലീസ് കേസ് കൊച്ചി : ടെലിവിഷൻ ചാനലുകളുടെ വ്യൂവർഷിപ് നിർണയിക്കുന്ന ബാർക്ക് ഡാറ്റയിൽ തിരിമറി നടത്തിയെന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനെതിരെ പൊലീസ് കേസെടുത്തു. 24 ന്യൂസ് ചാനൽ സീനിയർ വൈസ് പ്രസിഡന്‍റ് സി ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് ബാർക്ക് സീനിയർ മാനേജർ പ്രേംനാഥ് ഒന്നാം പ്രതിയും റിപ്പോർട്ടർ ചാനൽ ഉടമ രണ്ടാം പ്രതിയുമായി കളമശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് എഫ്ഐആറിൽ ചേർത്തിരിക്കുന്നത്. ഒന്നാം […]

കടുവയെ തേടി പോയവരെ കണ്ടെത്തി

തിരുവനന്തപുരം : ബോണക്കാട് ഉൾവനത്തിൽ കടുവകളുടെ എണ്ണം എടുക്കാൻ പോയി കാണാതായ ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ അല്പം മുമ്പ് കണ്ടെത്തി. ബോണക്കാട് ഈരാറ്റുമുക്ക് ഇരുതോട് ഭാഗത്തായാണ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തിയിരിക്കുന്നത്. മൂന്നുപേരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. മൂന്നം​ഗ സംഘത്തിലെ ഒരാൾക്ക്‌ വഴി തെറ്റിയതാണ് കാരണമെന്ന് അധികൃതർ അറിയിച്ചു.

Back To Top