ചിങ്ങം 1| കേരള കർഷക ദിനം: പുതുവർഷത്തെ വരവേറ്റ് മലയാളികൾ
പൊന്നോണം കൊണ്ടാടുന്ന പൊന്നിന് ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ് ഇന്ന് കൊല്ലവർഷം 1201 ചിങ്ങം ഒന്ന്. പൊന്നിൻ നിറമുള്ള നെന്മണികളിലൂടെ ഐശ്വര്യം വിളയുന്ന മാസത്തെ മലയാളികൾ വിളിക്കുന്നത് പൊന്നിൻ ചിങ്ങമെന്ന്. പഞ്ഞക്കർക്കിടകത്തിന്റെ കലക്കവും നെന്മണികളുടെ തിളക്കവും പഴയപോലെയില്ലെങ്കിലും ചിങ്ങത്തിന്റെ ഐശ്വര്യം നിറയും. പൊന്നോണം കൊണ്ടാടുന്ന പൊന്നിന് ചിങ്ങം എന്നും മലയാളിയുടെ പ്രിയ മാസമാണ്. 13–ാം നൂറ്റാണ്ടിനും നൂറ്റാണ്ടിലെ ആദ്യവർഷത്തിനുമാണ് ഇന്നു തുടക്കമായത്. 12–ാം നൂറ്റാണ്ടിലെ അവസാന വർഷമാണ് (ശതാബ്ദിവർഷം) ഇന്നലെ അവസാനിച്ചത്. കൊല്ലവർഷം പിറക്കുന്ന ചിങ്ങത്തെ […]



