കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് റോഡിൽ യാത്രാദുരിതം
നെയ്യാറ്റിൻകര : തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി നിർമാണോദ്ഘാടനം നടത്തി റോഡുനീളെ ഫ്ളക്‌സുകളും സ്ഥാപിച്ചു. തിരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ ഭരണസമിതികൾ നിലവിൽ വന്നിട്ടും കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് റോഡിലെ യാത്രാദുരിതത്തിന് അറുതിയില്ല. നവീകരണത്തിന് രണ്ടരക്കോടി അനുവദിച്ചതായുള്ള ഫ്ളക്‌സ് മാത്രമാണ് ഇപ്പോൾ റോഡിലുള്ളത്. അതിയന്നൂർ, കാഞ്ഞിരംകുളം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ബസ് സർവീസുള്ള റോഡാണ് കമുകിൻകോട്-വെൺപകൽ-നെല്ലിമൂട് കോൺവെന്റ് റോഡ്. വെൺപകൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡാണിത്. നിത്യവും ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റോഡ് വഴി കടന്നുപോകുന്നത്. വർഷങ്ങളായി നവീകരണം നടത്താതെ പൊട്ടിപ്പൊളിഞ്ഞനിലയിലാണ് റോഡ്. തകർന്ന റോഡിൽ […]



