‘ലോക്കപ്പ് മർദനത്തിനും മൂന്നാംമുറയ്ക്കും വിധേയമാക്കി’; UDF കാലത്തെ അനുഭവവുമായി SFI മുൻ നേതാവ്
തന്റെ കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തെന്നും ചെവിയുടെ ഡയഫ്രം അടിച്ചു പൊട്ടിച്ചുവെന്നും പോസ്റ്റിൽ ജയകൃഷ്ണൻ ആരോപിക്കുന്നു തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനിൽ വി.എസ്. സുജിത്തിന് മർദ്ദനമേറ്റതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ, പോലീസ് അതിക്രമങ്ങളെക്കുറിച്ചുള്ള നിരവധി അനുഭവങ്ങൾ സൈബർ ഇടങ്ങളിൽ ചർച്ചയായി. ഇപ്പോഴിതാ, എസ്എഫ്ഐ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ആയിരുന്ന ജയകൃഷ്ണൻ തണ്ണിത്തോട് ആലപ്പുഴ ഡിവൈഎസ്പിയും കോന്നി മുൻ സിഐയുമായിരുന്ന മധു ബാബുവിനെതിരേ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണു ശ്രദ്ധനേടുന്നത്. മുൻ യു.ഡി.എഫ്. ഭരണകാലത്ത് അന്നത്തെ കോന്നി […]



