പ്രവൃത്തിദിനം കുറച്ചാലും അവധിദിനം കുറയ്ക്കരുത്
തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തെ സർവീസ് സംഘടനകൾ പൊതുവെ സ്വാഗതം ചെയ്തു, പ്രവർത്തന മണിക്കൂറുകളിൽ വരുന്ന നഷ്ടം പ്രവൃത്തി സമയത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് നികത്താവുന്നതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവധികൾ വെട്ടിക്കുറക്കാൻ പാടില്ലെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ പ്രതിനിധികളുടെ ആദ്യയോഗം ഇന്നലെ ഓൺലൈനായി നടന്നപ്പോഴാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ച യോഗത്തിൽ ജി.എ.ഡി.സെക്രട്ടറി കെ.ബിജു സർക്കാർ നിർദ്ദേശം അവതരിപ്പിച്ചു. ഒരുദിവസം […]



