കേരള ആംഡ് പോലീസ് നാലാം ബറ്റാലിയനില്‍ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ
മലബാര്‍ സ്പെഷ്യല്‍ പോലീസ്, കെ.എ.പി രണ്ട്, നാല് & ഇന്ത്യാ റിസര്‍വ് ബറ്റാലിയന് എന്നിവിടങ്ങളില്‍ നിന്നും പരിശീലനം പൂര്‍ത്തിയാക്കിയ 371 റിക്രൂട്ട് സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് നാളെ (ഫെബ്രുവരി 26, ബുധനാഴ്ച) രാവിലെ 08.30 മണിക്ക് കണ്ണൂര്‍ മാങ്ങാട്ടുപറമ്പ ആസ്ഥാനമായുള്ള കേരള ആംഡ് പോലീസ് നാലാം ബറ്റാലിയന് പരേഡ് ഗ്രൗണ്ടില്‍ നടക്കും. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ പരേഡിന്റെ അഭിവാദ്യം സ്വീകരിക്കും.
