71-ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമട; മാറ്റുരയ്ക്കാൻ 71 വള്ളങ്ങൾ
വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട് ആലപ്പുഴ: വള്ളംകളി പ്രേമികൾക്ക് ആവേശം പകരാൻ ഇന്ന് ആലപ്പുഴ പുന്നമടക്കായലിൽ നെഹ്റുട്രോഫി ജലോത്സവം നടക്കും. 21 ചുണ്ടന് വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം. ഹീറ്റ്സില്‍ മികച്ച സമയം കുറിക്കുന്ന നാലു വള്ളങ്ങളാണ് ഫൈനലില്‍ മാറ്റുരയ്ക്കുക. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, […]



