പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസ്സ്‌ രഹസ്യമായി തുടങ്ങാൻ സ്വകാര്യ സ്കൂളുകൾ

തിരുവനന്തപുരം : ഒൻപതാം ക്ലാസ്സിന്റെ വാർഷിക പരീക്ഷ തുടങ്ങും മുൻപേ അടുത്ത വർഷ പത്താം ക്ലാസ്സ്‌ ആരംഭിക്കാൻ തീരുമാനിച്ചു സ്വകാര്യ സ്കൂളുകൾ. മലയിൻകീഴ് മണപ്പുറത്തുള്ള സ്വകാര്യ സ്കൂൾ ഇത് സംബന്ധിച്ച ഒരുക്കങ്ങൾ പൂർത്തിയാക്കി രക്ഷകർത്താക്കൾക്ക് നിർദ്ദേശവും നൽകി കഴിഞ്ഞു എന്നാണ് വില്ലേജ് ന്യൂസിന് ലഭിക്കുന്ന വിശ്വാസയോഗ്യമായ വിവരം.ഒൻപതാം ക്ലാസ്സിലെ പോർഷൻ ഓടിച്ചു തീർത്തുകൊണ്ടാണ് കച്ചവടത്തിനും വിദ്യാർത്ഥിപീഡന ത്തിനും ലക്ഷ്യമിട്ട് ഈ കുൽസിത ശ്രമം. നിലവിൽ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥികളുടെരക്ഷാകർത്താക്കളോട് ഫീസടയ്ക്കാനും സ്കൂൾ ആവശ്യപ്പെട്ടു കഴിഞ്ഞു വത്രേ മാനേജ്മെന്റിനെ […]

സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു

പ്രമുഖ ബിൽഡർ, കോൺഫിഡന്റ് ഗ്രൂപ്പ്‌ ഉടമ സി ജെ റോയ് സ്വയം വെടിവച്ചു മരിച്ചു. ബാംഗ്ലൂർ കോൺഫിഡന്റ് ഓഫിസിൽ ഇ ഡി റെയ്ഡിനിടെയാണ് സംഭവം.

പൊലീസ് സ്റ്റേഷനിലെ ഇരിപ്പിടത്തിലിരുന്ന ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു…

തിരുവനന്തപുരം : പൊലീസ് സ്റ്റേഷനില്‍ വച്ച് പൊലീസ് ഉദ്യോഗസ്ഥന് പാമ്പ് കടിയേറ്റു. കിളിമാനൂര്‍ സ്റ്റേഷനിലെ സിവില്‍ പൊലിസ് ഓഫീസര്‍ രഞ്ജിത്തിനാണ് പാമ്പ് കടിയേറ്റത്. ഇന്നലെ രാവിലെ 11.30 ഓടെ സ്റ്റേഷന്‍റെ ഒന്നാം നിലയില്‍ ജനലിനോട് ചേര്‍ന്നുള്ള ഇരിപ്പിടത്തില്‍ ജോലി ചെയ്തു കൊണ്ടിരിക്കെയാണ് കൈ വിരലില്‍ പാമ്പു കടിയേല്‍ക്കുന്നത്. ഉടന്‍ കേശവപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രഞ്ജിത്ത് ചികിത്സയിൽ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. സ്റ്റേഷന് സമീപം നിറയെ കാടു പിടിച്ചും തൊണ്ടി […]

പി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു

രാജ്യസഭാ എംപിയും ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റുമായപി ടി ഉഷയുടെ ഭര്‍ത്താവ് വി ശ്രീനിവാസന്‍ അന്തരിച്ചു. 64 വയസായിരുന്നു. കോഴിക്കോട് പയ്യോളിയില്‍ വെച്ച് ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പെരുമാള്‍പുരത്തെ ഉഷസ് വീട്ടില്‍വെച്ച് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പൊന്നാനി സ്വദേശിയായ വി ശ്രീനിവാസന്‍ മുന്‍ കബഡി താരമാണ്. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ റിട്ട. ഡിവൈഎസ്പിയായിരുന്നു. മകന്‍ ഡോ ഉജജ്വല്‍ വിഗ്‌നേഷ്. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷം പിടി ഉഷ […]

യുവതിയെ കൊന്ന സംഭവം

കോഴിക്കോട് : മാളിക്കടവിൽ ഒന്നിച്ച് മരിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്ത്രപൂർവം വിളിച്ചുവരുത്തി കൊലപ്പെടുത്തിയ കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. പ്രതിയായ വൈശാഖനും ഭാര്യയും ചേർന്ന് യുവതിയുടെ മൃതദേഹം കാറിലേക്ക് കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവതി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വൈശാഖൻ ആദ്യം പറഞ്ഞിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. വൈശാഖനെ (35) തെളിവെടുപ്പിനായി കൊയിലാണ്ടി കോടതി അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ വൈശാഖനെ തെളിവെടുപ്പിന് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകും. വൈശാഖന്റെ ഐഡിയൽ […]

വേഗപ്പാതകളിൽ കുതിക്കാം

സംസ്ഥാനത്തിന്റെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്നതാണ് കേന്ദ്ര‌സർക്കാർ പച്ചക്കൊടി കാട്ടിയ അതിവേഗ റെയിൽപാത‌. തിരുവനന്തപുരം മുതൽ കണ്ണൂർ വരെ മൂന്നേകാൽ മണിക്കൂർ കൊണ്ട് യാത്ര ചെയ്യാവുന്ന പാതയുടെ വിശദ പദ്ധതി രേഖ തയ്യാറാക്കാൻ മെട്രോമാൻ ഇ. ശ്രീധരനെ ചുമതലപ്പെടുത്തിയതുകൊണ്ട് ചടുല വേഗത്തിൽ അത് കേന്ദ്രസർക്കാരിന് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിവേഗ പാത കടന്നു പോകുന്നത് പത്തനംതിട്ട ജില്ലയിൽ കൂടിയാണ്. ജില്ലയിലെ അടൂരിലും ജില്ലാ അതിർത്തിയോട് ചേർന്നു കിടക്കുന്ന നഗരമായ ചെങ്ങന്നൂരിലും അതിവേഗ പാതയ്ക്ക് സ്റ്റാേപ്പ് അനുവദിക്കുമെന്നാണ് […]

നെയ്യാറ്റിൻകര വികസനത്തിന് ബഡ്ജറ്റിൽ നിരവധി പദ്ധതികൾ

നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മണ്ഡലത്തിന്റെ വികസനക്കുതിപ്പിന് സംസ്ഥാന ബഡ്ജറ്റിൽ വിവിധ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചതായി കെ ആൻസലൻ എം എൽ എ അറിയിച്ചു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പുതിയ മെഡിക്കൽ വാർഡ് നിർമ്മിക്കാൻ 5 കോടി, ആറയൂർ പൊൻവിള റോഡ് ബി എം ബി സി നിലവാരത്തിൽ നിർമ്മിക്കാൻ 5കോടി, പൊഴിയൂർ ഗവ യു പി എസിന് പുതിയ സ്‌കൂൾ മന്ദിരം നിർമ്മിക്കാൻ ഒരു കോടി രൂപയും അനുവദിച്ചു. ടോക്കൺ പ്രൊവിഷൻ നൽകി ഉൾപ്പെടുത്തിയ പ്രവൃത്തികളുടെ പട്ടികയിൽ […]

ശമ്പള കമ്മിഷൻ പ്രഖ്യാപനം

കൊല്ലം : ബജറ്റിൽ തുക വകയിരുത്താതെ മൂന്നുമാസത്തിനകം റിപ്പോർട്ട് വാങ്ങി ശമ്പളപരിഷ്കരണം നടപ്പാക്കുമെന്ന പ്രഖ്യാപനം പ്രഹസനമാണെന്ന് എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി അനിൽബാബു. മെഡിസെപ് ഉൾപ്പെടെയുള്ള എല്ലാ വിഷയങ്ങളിലും ജീവനക്കാർക്ക് കടുത്ത നിരാശയാണ് ബജറ്റ് സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരെ വഞ്ചിച്ച ബജറ്റിനെതിരേ എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എസ് ഉല്ലാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജെ ശുഭ, സെറ്റോ ജില്ലാ ചെയർമാൻ […]

കലാനിധിയുടെ പ്രഥമ കെ. പി സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം നൽകി ആദരിക്കുന്നു

കലാനിധി സ്ഥാപകനും മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ മുൻ കാരണവരുമായിരുന്ന ബ്രഹ്മശ്രീ. കേശവൻ നമ്പൂതിരിയുടെ മകനായ പ്രൊഫ. മൂഴിക്കുളം. V. ചന്ദ്രശേഖരപിള്ളയുടെ സഹധർമ്മിണിയും അണക്ലാട്ടിൽ കുടുംബ അംഗവുമായ കെ. പി. സരസ്വതികുഞ്ഞമ്മയുടെ പാവന സ്മരണയ്ക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് കൊണ്ട് , അണക്ലാട്ടിൽ കുടുംബ അംഗവുമായ കണ്ടല്ലൂർ കൊല്ലകേൽ പത്മശ്രീ.ദേവകിയമ്മക്ക് കലാനിധിയുടെ പ്രഥമ കെ. പി സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്കാരം നൽകി ആദരിക്കുന്നു

കഴക്കൂട്ടത്ത് വൻ തീപിടുത്തം

തിരുവനന്തപുരം : കഴക്കൂട്ടത്ത് വലിയ തീപിടുത്തം. തീ പിടിച്ചത് കുറ്റിക്കാട്ടിൽ .സമീപത്ത് ഭരത് ഗ്യാസിന്റെ ഗോഡൗൺ ഉണ്ട്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം .ഈ പ്രദേശത്ത് ഗതാഗത നിയന്ത്രണമുണ്ട്. ഫയർഫോഴ്സ് തീ അണയ്ക്കാൻ ശ്രമം നടത്തുന്നു. കൂടുതൽ ഫയർഫോഴ്സ് സംഘം സംഭവസ്ഥലത്തേക്ക്. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Back To Top