അറസ്റ്റിന് മുൻപ് നോട്ടീസ് നിർബന്ധം
ന്യൂഡൽഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു. ഏഴ് വർഷത്തിൽ […]



