ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍
ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ സ്വീകരിക്കും ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രാഫി, റീല്‍സ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 17 വരെ എന്‍ട്രികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഹരിതകേരളം; വെള്ളം, വൃത്തി, വിളവ് എന്ന വിഷയത്തില്‍ കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനം മുന്‍നിര്‍ത്തി ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച നല്‍കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിന് അയക്കേണ്ടത്. എന്‍ട്രികള്‍ക്കൊപ്പം ഹ്രസ്വവിവരണവും ഉള്‍പ്പെടുത്താവുന്നതാണ്. ക്യാമറയിലും മൊബൈല്‍ഫോണിലും പകര്‍ത്തിയതുള്‍പ്പെടെയുള്ള ചിത്രങ്ങളും റീലുകളും മത്സരത്തില്‍ എന്‍ട്രികളായി അയക്കാം. സമ്മാനാര്‍ഹരാകുന്നവര്‍ക്ക് ക്യാഷ് […]



