തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം പൂർത്തിയായി
തദ്ദേശ തിരഞ്ഞെടുപ്പ് പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോൾ സംസ്ഥാനത്ത് 1.64 ലക്ഷം പത്രികകള്‍ സമര്‍പ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാത്രി എട്ടുമണിവരെയുള്ള കണക്കുകൾ പ്രകാരം 1,64,427 പത്രികകളാണ് ലഭിച്ചത്. 1,08,580 സ്ഥാനാർത്ഥികളാണ് ആകെയുള്ളത്. പത്രിക നൽകിയതിൽ 57,227 വനിതകളും 51,352 പുരുഷന്മാരുമുണ്ട്. ഒരു ട്രാൻസ് ജെൻഡറും പത്രിക നൽകി. ഒന്നിലധികം പത്രികകളാണ് പല സ്ഥാനാർത്ഥികളും സമർപ്പിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിച്ചത്. 19,959 പത്രികകൾ. തൃശൂരും എറണാകുളവും തൊട്ടുപിന്നിലുണ്ട്. വയനാട്ടിലാണ് ഏറ്റവും കുറവ് പത്രികാ സമർപ്പണം […]



