യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവാവിനെ കടലിൽ മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി യുവാവിനെ കോഴിക്കോട് കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. വടകര കുരിയാടി ആവിക്കല്‍ സ്വദേശി ഉപ്പാലക്കല്‍ കൂട്ടില്‍ വിദുല്‍ പ്രസാദ്(27) ആണ് മരിച്ചത്. കല്ലുമ്മക്കായ പറിക്കാന്‍ പോയ യുവാവിനെയാണ് കടലിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗൾഫിൽ ജോലി ചെയ്യുകയായിരുന്ന വിദുല്‍ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിദുലിനെ കാണാതാവുന്നത്.

തുടർന്ന് നടന്ന അന്വേഷണത്തിൽ ആണ് കടലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വിക്കല്‍ ബീച്ച് കരഭാഗത്ത് നിന്ന് 50 മീറ്റര്‍ അകലെയുള്ള പാറക്കെട്ടില്‍ കല്ലുമ്മക്കായ പറക്കാനായാണ് വിദുല്‍ പോയത്. വിദുലിന്റെയൊപ്പം രണ്ട് കൂട്ടുകാരും ഉണ്ടായിരുന്നു. കല്ലുമ്മക്കായ പറിച്ച് മടങ്ങുന്നതിനിടെയാണ് യുവാവിനെ കാണാതായത്. വിവരം അറിഞ്ഞതിന് പിന്നാലെ നാട്ടുകാരും കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും മുങ്ങല്‍ വിദഗ്ധരും നടത്തിയ തിരച്ചിലിനൊടുവിൽ രാത്രിയോടെ വിദുല്‍ പ്രസാദിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top