കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി
തിരുവനന്തപുരം : ആദ്യം കെട്ടുറപ്പുള്ള തിരക്കഥ തയ്യാറാക്കി. പിന്നാലെ രൂപസാദൃശ്യമടക്കം അനിയോജ്യരായ കഥാപാത്രങ്ങളെ കണ്ടെത്തി. എല്ലാം പ്ലാൻ പ്രകാരം മുന്നോട്ടുപോയി. പക്ഷേ വിജയിച്ചു എന്നു കരുതിയ തട്ടിപ്പ് നാടകം അവസാന നിമിഷം പൊളിഞ്ഞപ്പോൾ വെളിവായത് കേരളം കണ്ടിട്ടില്ലാത്ത ക്രിമിനൽ ബുദ്ധി. തലസ്ഥാനത്തെ പത്തുകോടിയുടെ ഭൂമിതട്ടിപ്പിനൊടുവിൽ സബ് രജിസ്ട്രാർ കൂടി അറസ്റ്റിലായപ്പോൾ ചിത്രം പൂർണമായി. അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ തിരുവനന്തപുരം ജവഹർ നഗറിലെ ഭൂമിയും വീടും രൂപസാദൃശ്യമുള്ളവരെ ഉപയോഗിച്ചും വ്യാജരേഖകളുണ്ടാക്കിയും കൈക്കലാക്കി മറിച്ചുവിറ്റ കേസിലാണ് വനിതാ സബ് രജിസ്ട്രാറെ […]



