പൊലീസ് ഉദ്യോഗസ്ഥയുടെ തെരുവുനായ വളർത്തൽ
തിരുവനന്തപുരം : ചെങ്കോട്ടകോണത്ത് പൊലീസ് ഉദ്യോഗസ്ഥ സംരക്ഷിക്കുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിഷയത്തിൽ മേയർ ഇടപെടുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം തുടങ്ങിയതായി മേയർ വി.വി.രാജേഷ് പറഞ്ഞു. നായകളെ വീട്ടിൽ നിന്ന് മാറ്റുന്ന കാര്യം ആലോചിക്കാൻ ഉടമയായ മെറ്റിൽഡയേയും സ്ഥലത്തെ കൗൺസിലർമാരെയും വിളിച്ച് നാളെ ചർച്ച നടത്തും. കഴക്കൂട്ടം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥയായ മെറ്റിൽഡയുടെ തെരുവുനായ വളർത്തൽ നാട്ടുകാർക്ക് ഭീഷണിയാണെന്ന വാർത്ത മനോരമ ന്യൂസ് ആണ് കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. നായകളെ മാറ്റാൻ തയ്യാറാണെന്ന് ഉടമയും അറിയിച്ചു. നായവളര്‍ത്തല്‍ […]



