ശബരിമല സ്വർണ്ണ കൊള്ളാ അന്വേഷണം

തിരുവനന്തപുരം : ശബരിമല അന്വേഷണം ഉന്നതരിലേക്ക്. മുൻ ദേവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെയും എസ് ഐ ടി സംഘം ചോദ്യം ചെയ്തു. ഇരുവർക്കും പോറ്റിയുമായി ബന്ധമുണ്ടെന്ന് SIT സംഘം സംശയിക്കുന്നു.

ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്ന് മേയർ

തിരുവനന്തപുരം: ഇലക്ട്രിക് ബസുകൾ നഗരത്തിൽ മാത്രം ഓടിയാൽ മതിയെന്നും ഇ-ബസുകൾ ഉടൻ തിരിച്ചെത്തിക്കണമെന്നും തിരുവനന്തപുരം മേയർ വി വി രാജേഷ്. രാഷ്ട്രീയ സമ്മർദം കാരണം മറ്റ് സ്ഥലങ്ങളിൽ ഓടിക്കുകയാണ്. നഗരത്തിന് പുറത്തേക്ക് നൽകിയ ബസുകൾ ഉടൻ തിരിച്ചെത്തിക്കണം. കോർപ്പറേഷന് കൃത്യമായി ലാഭവിഹിതം കിട്ടണമെന്നും മേയർ വ്യക്തമാക്കി. ബസുകൾ കേന്ദ്രം തിരുവനന്തപുരം കോർപ്പറേഷന് നൽകിയതാണ്. കോർപ്പറേഷന് കിട്ടിയത് കോർപ്പറേഷനിലുളളവർക്ക് ഉപകാരപ്പെടണമെന്നും കെഎസ്ആർടിസിയുമായുള്ള കരാർ രേഖകൾ പരിശോധിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. ഇതിനിടെ, കോര്‍പ്പറേഷന്‍റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് […]

കടുവ കിണറ്റിൽ വീണു

പത്തനംതിട്ട ചിറ്റാറിൽ ജനവാസ മേഖലയിലെ കിണറ്റിൽ ഒരു വലിയ കടുവ വീണു. ഇന്നു വെളുപ്പിനായിരുന്നു സംഭവം. നാട്ടുകാർ അറിച്ചതനുസരിച്ച് പോലിസും ഫോറസ്റ്റ് ഉദ്ദേഗസ്ഥരും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഹരികിഷോർ വില്ലേജ് ന്യൂസ്

സഖാവ് പറഞ്ഞു വായിച്ചു നോക്കാതെ ഒപ്പിട്ടു

ശബരിമല കട്ടിളപ്പാളി വിവാദ കേസിൽ ഇന്നലെ അറസ്റ്റിലായ മുൻ ബോർഡ് അംഗം വിജയകുമാർ സഖാവ് പ്രസിഡൻ്റ് പറഞ്ഞതനസരിച്ച് വായിച്ചു പോലും നോക്കാതെ താൻ ഒപ്പിട്ടതായി മൊഴി നൽകി. എല്ലാ തീരുമാനങ്ങളും പത്മകുമാറിൻ്റെതായിരുന്നു. പോറ്റി ഉൾപ്പടെയുള്ളവർക്ക് അന്യായ ലാഭമുണ്ടാക്കാൻ ബോർഡ് കൂട്ടു നിന്നതായും പറയുന്നു. ബോർഡിന് വൻ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന് എസ് എ റ്റി അറിയിച്ചു. ഇനിയും കീഴടങ്ങാതെ പുറത്ത് നിന്നാൽ സർക്കാരിന് നാണക്കേടാകും എന്ന് ഭയന്നു എന്നും വിജയകുമാർ മൊഴി നൽകി. ഹരികിഷോർ വില്ലേജ് ന്യൂസ്

കൊച്ചി നഗരത്തിൽ തീപിടുത്തം

ഇന്നലെ രാത്രി 12.30 മണിയോടെ കൊച്ചി ബ്രോഡ്‌വേയിൽ കടകൾക്ക് തീ പിടിച്ചു. 12 ഓളം കടകൾ കത്തി നശിച്ചു. ഒരു കളിപ്പാട്ട കടയിലാണ് ആദ്യം തീപടർന്നത് .ഫയർ ഫോഴ്സിൻ്റെ സമയോചിതമായ പ്രവർത്തനം കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതെ രക്ഷയായി. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം സംഭവിച്ചതായി അറിയുന്നു ആളപായം ഇല്ല. ഹരികിഷോർ വില്ലേജ് ന്യൂസ്

പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം

മലപ്പുറത്ത് പട്ടാപ്പകൽ നടുറോഡിൽ യുവതിയെ കൊലപെടുത്താൻ ശ്രമം. സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കുത്തികൊല്ലാനാണ് ശ്രമിച്ചത്. അക്രമത്തിനു ശേഷം രക്ഷപെട്ട പാലക്കാട് സ്വദേശി അശ്വിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. രാവിലെ പത്ത് മണിയോടെ മലപ്പുറം നഗരത്തിനോട് ചേർന്നുള്ള പെൻഷൻ ഭവൻ റോഡിലാണ് ആക്രണണമുണ്ടായത്. സ്കൂ‌ട്ടറിൽ വരികയായിരുന്ന 28 കാരിയെ ബൈക്കിലെത്തിയ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി പി എസ് അശ്വിൻ തടഞ്ഞു നിർത്തി കത്തികൊണ്ട് കുത്തുകയായിരുന്നു. താഴെ വീണ യുവതിയുടെ ദേഹത്ത് കയറിയിരുന്ന് കഴുത്തിൽ കുത്താൻ ശ്രമിച്ചെങ്കിലും […]

ട്രെയിനില്‍ ഉറങ്ങരുത്

ട്രെയിനുകളിലെ യാത്രാസുരക്ഷ പൂര്‍ണമായും തകരാറിലാണെന്ന് ചൂണ്ടിക്കാട്ടി മുൻ മന്ത്രി പി കെ ശ്രീമതി. ബിഹാറിലെ ട്രെയിന്‍ യാത്രയ്ക്കിടെയുണ്ടായ മോഷണ അനുഭവം പങ്കുവച്ചുകൊണ്ടാണ് റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ‘ആരും ട്രെയിനില്‍ ഉറങ്ങരുത്. കോച്ചിനുള്ളില്‍ കൊലപാതകം നടന്നാലും ആരും അറിയില്ലെന്ന അവസ്ഥയാണ്,’ എന്നാണ് ശ്രീമതി പ്രതികരിച്ചത്. കൊല്‍ക്കത്തയില്‍ നിന്ന് സമസ്തിപൂരിലേക്ക് ചൊവ്വാഴ്ച രാത്രി നടത്തിയ യാത്രയ്ക്കിടെയാണ് പണം, രേഖകള്‍, സ്വര്‍ണം എന്നിവ ഉള്‍പ്പെട്ട ബാഗ് മോഷണം പോയത്. മഹിളാ അസോസിയേഷന്‍ ബിഹാര്‍ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. […]

16കാരിയെ ലഹരി നൽകി പീഡിപ്പിച്ചു

16 വയസുകാരിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. കൊടുവള്ളി സ്വദേശികളായ ഷമീം, റയീസ് എന്നിവരാണ് പിടിയിലായത്. രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയ കുട്ടിയെയാണ് പ്രതികൾ ചൂഷണം ചെയ്തത്. പെരിന്തൽമണ്ണ സ്വദേശിനിയായ 16കാരിയെയാണ് ഇവർ പീഡിപ്പിച്ചത്. ഡിസംബർ 20ന് രക്ഷിതാക്കളുമായി പിണങ്ങി വീട് വിട്ടിറങ്ങിയതായിരുന്നു കുട്ടി. കോഴിക്കോട്ടേക്കാണ് കുട്ടി ബസ് കയറിയത്. പുലർച്ചെ രണ്ട് മണിക്ക് പെൺകുട്ടിയെ ബീച്ചിൽ കണ്ട യുവാക്കൾ താമസസൗകര്യവും ഭക്ഷണവും നൽകാമെന്ന് പറഞ്ഞ് ഫ്ലാറ്റിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഫ്ലാറ്റിൽ ഉണ്ടായിരുന്ന […]

ശാന്തി ദി റീഫ്ലക്ഷൻ ഓഫ് ട്രൂത്ത് ചിത്രീകരണം പൂർത്തിയായി

സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീയുടെ ദുരന്തപൂർണ്ണമായ ജീവിതാനുഭവങ്ങൾ ചിത്രീകരിക്കുന്ന ശാന്തി ദി റീപ്ലക്ഷൻ ഓഫ് ട്രൂത്ത് എന്ന ചിത്രത്തിന്റെ ചിത്രീകരണം മൈസൂർ, തിരുവനന്തപുരം, വയനാട്, ഊട്ടി എന്നിവിടങ്ങളിലായി പൂർത്തിയായി. റെഡ് ആർക് സ്റ്റുഡിയോസിന്റെ ബാനറിൽ മോഹൻ മുതിരയിൽ, ഗോകുൽ കാർത്തിക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഗോകുൽ കാർത്തിക്, സാംബ്രാജ് എന്നിവർ ചേർന്ന് സംവിധാനം ചെയ്തു. സാധാരണക്കാരിയായ ശാന്തി എന്ന സ്ത്രീക്ക്‌ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില സംഭവങ്ങൾ ഉണ്ടായി. അതേ തുടർന്ന് സങ്കീർണ്ണമായ ഒരു […]

കൊലപാതകം

തിരുവനന്തപുരം കഴക്കൂട്ടത്ത് അതിഥിതൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ച സംഭവം കൊലപാതകം. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. കഴുത്തിൽ എന്തുകൊണ്ടോ മുറുക്കിയ പാടുകൾ ഡോക്‌ടർമാർ കണ്ടെത്തിയിരുന്നു.

Back To Top