മട്ടാഞ്ചേരി : പുതുവത്സരത്തെ വരവേൽക്കാൻ ഫോർട്ട് കൊച്ചി ഒരുങ്ങി. പരേഡ് മൈതാനത്ത് കൂറ്റൻ പപ്പാഞ്ഞി തയ്യാറായി. കൊച്ചിൻ കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരേഡ് മൈതാനത്ത് പപ്പാഞ്ഞി ഒരുങ്ങിയിട്ടുള്ളത്. വൈറ്റില സ്വദേശി എസ് എം അനിൽകുമാറാണ് അമ്പതടിയിലേറെ ഉയരമുള്ള പപ്പാഞ്ഞിയെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ക്ലബ്ബുകളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പപ്പാഞ്ഞികളെ വഴിയരികിൽ ഒരുക്കിയിട്ടുണ്ട്. 31ന് രാത്രി 12ന് പപ്പാഞ്ഞിയെ അഗ്നിക്കിരയാക്കും.
