കാട്ടാക്കട : കോട്ടൂർ അഗസ്ത്യവനത്തിനുള്ളിൽ പൊടിയം സംസ്കാരിക നിലയത്തിൽ പോളിങ് ബൂത്തിൽ തെരഞ്ഞെടുപ്പ് സുരക്ഷാ ജോലിക്കായി എത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാന്പിന്റെ കടിയേറ്റു. നെയ്യാറ്റിൻകര സ്റ്റേഷനിലെ സിപിഒ അനീഷ് കുമാർ (31) നാണ് കടിയേറ്റത്.
തിങ്കളാഴ്ച പോളിങ് സ്റ്റേഷന് അടുത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോകവെയാണ് സംഭവം. ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റിച്ചൽ പഞ്ചായത്തിൽ വനത്തിനുള്ളിലെ ഏക പോളിങ് സ്റ്റേഷനാണ് പൊടിയം.
