ലോക ഭിന്നശേഷി വാരാചരണം

ലോക ഭിന്നശേഷി വാരാചരണം

ഡിസംബർ 3 ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ ഭാഗമായി നടന്ന വിളംബര റാലിയും ഫ്ലാഷ് മോബും.

പാമ്പാടി : ബി ആർ സി പാമ്പാടിയുടെ നേതൃത്വത്തിൽ സമദർശൻ – 2025 ഡിസംബർ 3 ന് ലോക ഭിന്നശേഷി വാരാചരണത്തിൻ്റെ മുന്നോടിയായി വിളംബര റാലി ഇന്ന് രാവിലെ പാമ്പാടി എം ജി എം ഹൈസ് സ്കൂളിൽ ഹെഡ്മാസ്റ്റർ എബി ഫ്ലാഗ് ഓഫ് ചെയ്തു. എൻ സി സി, സ്കൗട്ട്, എസ് പി, റെഡ് ക്രോസ്, ബാൻ്റ് എന്നീ സംഘടനകൾ ചേർന്ന് സംയുക്തമായി വിളംബര റാലിയിൽ പങ്കുചേർന്നു.

പാമ്പാടി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ കുഞ്ഞുമോൻ ഫ്ലാഗ് ഏറ്റുവാങ്ങി സംസാരിച്ചു. എക്സൈസ് ഇൻസ്പെക്ടർ സി കണ്ണൻ വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി.

Diet പ്രിൻസിപ്പാൽ ഡോ പ്രസാദ്ദീപശിഖ തെളിയിച്ചു. തുടർന്ന് DIET വിദ്യാർത്ഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. ബി ആർ സി ട്രെയിനർ അരവിന്ദ് ജി നന്ദി പ്രകാശിപ്പിച്ചു.

ബെനോയ് കോട്ടയം വില്ലേജ് ന്യൂസ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top