കോൺഗ്രസ്‌ വിമതൻ പത്രിക സമർപ്പിച്ചു

കോൺഗ്രസ്‌ വിമതൻ പത്രിക സമർപ്പിച്ചു

മണ്ണന്തല : ഷിജിൻ കെ ജയൻ ( കണ്ണൻ) തിരുവനന്തപുരം കോർപറേഷൻ മണ്ണന്തല വാർഡിൽ സ്വതന്ത്ര സ്ഥാനാർത്യായി പത്രിക സമർപ്പിച്ചു. മണ്ണന്തല വാർഡിൽ തുടർച്ചയായി വനജരാജേന്ദ്രബാബു സ്ഥാനാർത്ഥിയാകുന്നതിൽ കോൺഗ്രസ്സിൽ വലിയൊരു വിഭാഗത്തിനു ശക്തമായ എതിർപ്പുണ്ട്. ഇത്തവണ യുവ പ്രാതിനിധ്യം ഉണ്ടാകണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്.

സമുദായ സമവാക്യങ്ങളിൽ വിജയമുറപ്പിക്കുന്ന വാർഡുകളിൽ ഒന്നാണ് മണ്ണന്തല എന്നതും ശ്രദ്ധേയം. രണ്ടുപേർ ഔദ്യോഗികവും റിബലും ആയി വരുമ്പോൾ
സി പി എം സ്ഥാനാർത്ഥി അനിൽകുമാറും ബി ജെ പി സ്ഥാനാർഥി ചെമ്പഴന്തി ഉദയനുമാണ് ഈ വാർഡിൽ മത്സരിക്കുന്ന മറ്റുള്ളവർ.

ആര് ജയിച്ചാലും പൊട്ടിപ്പൊളിഞ്ഞു കുളം പോലെ വെള്ളം നിറഞ്ഞു കിടക്കുന്ന റോഡുകൾ സഞ്ചാര യോഗ്യമാക്കണം എന്നാണ് നാട്ടുകാരുടെ അപേക്ഷ.

മണ്ണന്തല വാർഡിൽ ഷിജിൻ കെ ജയൻ പത്രിക സമർപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top