വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധം

വനിത ഡോക്ടർക്ക് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധം

ന്യൂഡൽഹി : ചെങ്കോട്ട സ്ഫോടനത്തിൽ അറസ്റ്റിലായ വനിത ഡോക്ടർ ഷഹീന് ലഷ്ക്കർ ഇ ത്വയ്ബയുമായും ബന്ധമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട നിർണായകമായ ഡയറിക്കുറിപ്പുകൾ കിട്ടി. സ്ഫോടനത്തിന്‍റെ സൂത്രധാരനെന്ന് കരുതുന്ന മുസാഫർ അഫ്ഗാനിസ്ഥാനിലെന്ന് സൂചന. പിടിയിലായ ഭീകരൻ ആദിലിൻ്റെ സഹോദരനാണ് ഇയാൾ. തുർക്കിയിൽ നിന്ന് അബു ഉകാസ എന്നയാളാണ് ഡോക്ടർമാരെ നിയന്ത്രിച്ചത്.

കേസിലെ പ്രധാന പ്രതി ഉമർ നബിയുടെ സഹായി അമീർ റാഷിദിനെ എൻഐഎ ഇന്നലെ പിടികൂടിയിരുന്നു. നേരത്തെ കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ വനിതാ ഡോക്ടർ അടക്കം മൂന്നുപേരുടെ അറസ്റ്റ് ഏജൻസി രേഖപ്പെടുത്തും.

‘വൈറ്റ് കോളർ’ ഭീകരസംഘത്തിൽ കൂടുതൽ പേരുണ്ടെന്ന നിഗമനത്തിലാണ് എൻഐഎ.

Leave a Reply

Your email address will not be published. Required fields are marked *

Back To Top