Category: Latest News

കേരള വിദ്യാഭ്യാസ മാതൃക, പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നത്; മന്ത്രി വി ശിവൻകുട്ടി.

പൈതൃകവും നവോത്ഥാനവും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ മാതൃകയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി.പുന്നമൂട് ​ഗവ മോഡൽ ഹയർ സെക്കന്ററി സ്കൂളിലേയും കോട്ടുകാൽ എൽ പി സ്കൂളിലെയും വെങ്ങാനൂർ ഗവ മോഡൽ എച്ച് എസ്സ് എസ്സിലെയും വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പൊതുവിദ്യാഭ്യാസ രംഗത്ത് അത്ഭുതങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുന്നു.വിദ്യാഭ്യാസം അറിവിന്റെ കൈമാറ്റമല്ല, വ്യക്തിത്വത്തിന്റെ, സംസ്കാരത്തിന്റെ, സാമൂഹിക വളർച്ചയുടെ അടിസ്ഥാനം കൂടിയാണ്.പൊതുവിദ്യാഭ്യാസ വകുപ്പും […]

ബസിൽ മാല മോഷണംയുവതി പിടിയിൽ.

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ വെച്ച് വീട്ടമ്മയുടെ മാല മോഷ്ടിച്ച യുവതി പിടിയിലായി.തമിഴ്നാട് തെങ്കാശി സ്വദേശി മാരീശ്വരിയാണ് പിടിയിലായത്.നെടുമങ്ങാട്‌ നിന്നും വെമ്പായത്തേക്ക് വന്ന കെഎസ്ആർടിസി ബസിലാണ് സംഭവം.തേക്കട സ്വദേശി വിജയമ്മയുടെ ഒരു പവന്‍റെ മാലയും 2000 രൂപയുമാണ് മാരീശ്വരിമോഷ്ടിച്ചത്.മാലയും പണവും മോഷണം പോയതായി മനസിലാക്കിയ വിജയമ്മ വട്ടപ്പാറ പൊലീസിൽ പരാതി നൽകിയതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ പോത്തൻകോട് ഭാഗത്ത് നിന്ന് അറസ്റ്റ് ചെയ്തത്.തുടർന്നു നടത്തിയ പരിശോധനയിൽ പ്രതിയിൽ നിന്നും മാലയും പണവും കണ്ടെടുത്തു.

സിറ്റിയിൽ കുടിവെള്ള സപ്ലൈ മുടങ്ങി.

കേരള വാടർ അതോറിറ്റി സെക്ഷന്റെ പരിധിയിൽ വരുന്ന ഈഞ്ചക്കൽ അറ്റാക്കുളങ്ങര റോഡിലെ 7 : 00 PM പ്രിമോ പൈപ്പിലുണ്ടായ ചോർച്ച പരിഹരി ക്കുന്നതിന്റെ ഭാഗമായുള്ള പണി ഇന്നലെ രാത്രി മുതൽ 03/10/25 അട്ടക്കുളങ്ങരയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമായി സിറ്റിയിൽ പലയിടത്തും കുടിവെള്ള സപ്ലൈ മുടങ്ങിയിരുന്നു.

അസ്സസ്മെന്റ് ഗോൾഫ് ക്യാമ്പ്

തിരുവനന്തപുരം: 2025 ഒക്ടോബർ 3: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി, തിരുവനന്തപുരത്ത്, കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ, യുവ ഗോൾഫ് കളിക്കാർക്കായുള്ള അസസ്മെന്റ് ക്യാമ്പ് ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബർ 3 മുതൽ 9 വരെ നടക്കുന്ന ഈ ക്യാമ്പ്, 12 നും 18 നും ഇടയിൽ പ്രായമുള്ള യുവ ഗോൾഫ് പ്രതിഭകളെ വിദഗ്ദ്ധ മേൽനോട്ടത്തിൽ തിരിച്ചറിയുന്നതിനും വഴികാട്ടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എസ്‌എഐ ആർസി […]

അരൂർ റെയിൽവേ സ്റ്റേഷന് സമീപം യുവതി ട്രെയിൻ തട്ടി മരിച്ച.

അരൂർ റെയിൽവേ സ്റ്റേഷന് സമീപം 19 വയസ്സുള്ള യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.ധർമ്മേക്കാട് രതീഷിന്റെ മകൾ അഞ്ജനയാണ് മരിച്ചത്. മരണത്തിൽ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.അരൂർ പഞ്ചായത്ത് 17-ാം വാർഡിൽ ധർമ്മേക്കാട് സ്വദേശിനിയാണ് അഞ്ജന. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് അരൂർ റെയിൽവേ സ്റ്റേഷൻ സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരൂ. ബന്ധുക്കൾ നൽകിയ പരാതി […]

കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം.

തിരുവനന്തപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ 2025- നവരാത്രി ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിൻ്റെ അഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ വച്ച് കഴക്കൂട്ടം എം.എൽ.എ. കടപള്ളി സുരേന്ദ്രൻ പ്രശസ്ത കഥകളി നടൻ ഹരിപ്പാട് കലാമണ്ഡലം ബാലകൃഷ്ണനെ ആദരിക്കുന്നു.

പരുന്ത് ആക്രമണത്തിൽ വലഞ്ഞ് നാട്ടുകാർ.

കോഴഞ്ചേരി: അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ പരുന്തിന്റെ തുടർച്ചയായ ആക്രമണത്തിൽ വലയുന്നു.അയിരൂർ വൈദ്യശാലപ്പടി പ്രൊവിഡൻസ് ഹോമിന് സമീപ പ്രദേശങ്ങളിലെ താമസക്കാർക്കാണ് പ്രധാനമായും ദുരിതം.ചുഴുകുന്നിൽ മേലേകൂറ്റ് എം.പി.തോമസിന്റെ വീടിന് സമീപമുള്ള മരത്തിൽ നാല് ദിവസമായി നിലയുറപ്പിച്ച പരുന്ത് അതുവഴി പോകുന്നവരെയും വീടിന് പുറത്തിറങ്ങുന്നവരെയും കൊത്താൻ പറന്നിറങ്ങുകയാണ്.

ലിഫ്റ്റ് ചോദിച്ച് കയറിയ കാറിൽവച്ച് ഉടമയുടെ ‘അശ്ലീലപ്രവർത്തി’ തുർക്കിയിൽ നിന്നുള്ള ദുരനുഭവം.

യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ.ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.തുർക്കിയിൽവച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.തുർക്കിയിൽ ഒരാളോട് ലിഫ്റ്റ് ചോദിച്ചു. ബിഎംഡബ്ല്യൂ കാറിൽ കയറുകയും ചെയ്തു. യാത്രയ്ക്കിടെ അയാൾ കുപ്പിവെള്ളം നൽകി.സിഗരറ്റ് വേണോയെന്ന് ചോദിച്ചു.കുറച്ചുദൂരം സഞ്ചരിച്ചതോടെ ഇയാൾ വണ്ടി നിർത്തി, സ്വയംഭോഗം ചെയ്യാൻ തുടങ്ങി.ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അടിക്കുറിപ്പോടെ അരുണിമ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.നിങ്ങൾ എന്താ ഈ ചെയ്യുന്നതെന്നൊക്കെ അരുണിമ […]

കേരള പ്രവാസി സംഘം ഏര്യാ സമ്മേളനം.

കേരള പ്രവാസി സംഘം പേരൂര്‍ക്കടഏര്യാ സമ്മേളനം സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ കരകുളം ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ CPM പേരൂര്‍ക്കട ഏരിയ സെക്രട്ടറി ബി.ബിജു ആശംസ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി. ബി. എൽ. അനിൽ കുമാര്‍ സംഘടന റിപ്പോര്‍ട്ടും, സെക്രട്ടറി എൻ. റ്റി. സുരേഷ് പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് വെട്ടികുറച്ച വിമാന സർവീസുകൾ പുനസ്പിക്കണമെന്നും വർദ്ധിപ്പിച്ച യാത്ര കൂലി കുറക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര […]

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഗവർണർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം, 2025 ഒക്ടോബർ 2: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ 6.0 കവടിയാർ സ്ക്വെയറിൽ ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കാർ SAI RC LNCPE യോട് സഹകരിച്ച്, ഫ്ലാഗ് ഓഫ് നടത്തി രാവിലെ 6:30 നു ഉദ്ഘാടനം ചെയ്തു.പ്രസ്തുത പരിപാടിയില് വിദ്യാർത്ഥികള്, കായിക താരങ്ങൾ, പരിശീലകര്, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സംഘടനകളിലെ അംഗങ്ങൾ ഉൾപെടെ 700 – ൽ അധികം ഓട്ടക്കാരുടെ ഉത്സാഹഭരിതമായ പങ്കാളിത്തം ഉണ്ടായിരുന്നു. “സ്വച്ഛതയും ആരോഗ്യമൂല്യവും” […]

Back To Top