Category: Latest News

ഹൃദയാഘാതം വന്ന ഡ്രൈവറെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച് പോലീസ്.

ചാലക്കുടി: വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് അവശനിലയിലായ ഡ്രൈവറെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് ചാലക്കുടി പോലീസ് സംഘം. പോലീസിന്റെ സമയോചിതമായ ഇടപെടൽ ഒരു മനുഷ്യജീവൻ രക്ഷിക്കാൻ സഹായിച്ചു. കഴിഞ്ഞ ദിവസം (28.10.2025) വൈകുന്നേരം ചാലക്കുടി പനമ്പിള്ളി കോളേജ് പാപ്പാളി ജംഗ്ഷനിലാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി പോലീസ് സ്റ്റേഷൻ ജി.എസ്.ഐ ഉണ്ണികൃഷ്ണൻ, ജി.എ.എസ്.ഐ. സജീവ്, സി.പി.ഒ മാരായ അമൽ, ജിജോ എന്നിവർ ഗതാഗതം നിയന്ത്രിക്കുന്നതിനിടെയാണ് ഒരു സ്ത്രീ സഹായം അഭ്യർത്ഥിച്ച് ഓടിയെത്തിയത്. തന്റെ ഭർത്താവിന് പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെടുകയും വാഹനം […]

റിപ്പോർട്ടർ ടിവിക്കെതിരെ100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി.

തിരുവനന്തപുരത്ത് : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ റിപ്പോർട്ടർ ടിവിക്കെതിരെ 100 കോടി രൂപയുടെ മാനനഷ്ടക്കേസ് നൽകി. റിപ്പോർട്ടർ ടിവിയുടെ ഉടമ ആൻറോ അഗസ്റ്റിൻ, കൺസൽട്ടിംഗ് എഡിറ്റർ അരുൺ കുമാർ, കോർഡിനേറ്റിംഗ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, ന്യൂസ് കോർഡിനേറ്റർ ജിമ്മി ജയിംസ്, തിരുവനന്തപുരം ബ്യൂറോ ചീഫ് ടി വി പ്രസാദ് എന്നിവരടക്കം ഒമ്പത് പേരാണ് കേസിന്റെ പ്രതികൾ.രാജീവ് ചന്ദ്രശേഖറുമായി ബന്ധമില്ലാത്ത BPL എന്ന സ്ഥാപനത്തിന്റെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട്, അദ്ദേഹത്തിന്റെ പേര് ദുരുപയോഗപ്പെടുത്തി വ്യാജവാർത്തകൾ റിപ്പോര്‍ട്ടർ ടിവി […]

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വം പുനസ്ഥാപിക്കാം.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2015 സെപ്റ്റംബർ 12 മുതൽ 2025 സെപ്റ്റംബർ 11 വരെയുള്ള 10 വർഷ കാലപരിധിയ്ക്കുള്ളിൽ അംശാദായം 24 മാസത്തിലധികം കടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കാം. ഡിസംബർ 10 നകം കുടിശിക അടയ്ക്കണം. ഇതിനകം 60 വയസ്സ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ഉണ്ടായിരിക്കില്ല എന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരങ്ങൾക്ക്: 0471-2729175. റിപ്പോർട്ട്‌ […]

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (KASP-PMJAY) ഗുണഭോക്താക്കൾക്കായി മൊബൈൽ ആപ്പ് പുറത്തിറക്കി.

കേരള സർക്കാരിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി – പ്രധാൻമന്ത്രി ജൻ ആരോഗ്യ യോജന (KASP-PMJAY) ഗുണഭോക്താക്കൾക്കായി കാസ്പ് ഹെൽത്ത് (KASP Health) മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ആർദ്ര കേരളം അവാർഡുകളുടെ ഭാഗമായി ഒക്ടോബർ 29-ന് ടാഗോർ തീയറ്ററിൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ് കാസ്പ് ഹെൽത്ത് (KASP Health) ആപ്ലിക്കേഷൻ ജനങ്ങൾക്കായി സമർപ്പിച്ചു.സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 42 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് […]

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട്; തിരുവനന്തപുരം വിമാനത്താവളം 5 മണിക്കൂർ അടച്ചിടും; നഗരത്തിൽ ഉച്ചകഴിഞ്ഞ് അവധി.

മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടക്കുന്ന പൈങ്കുനി ഉത്സവത്തിനും വിമാനത്താവളത്തിലെ റൺവേ അടയ്ക്കാറുണ്ട്. തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ റൺവേ ഇന്ന് (വ്യാഴം 30/10/2025) അഞ്ച് മണിക്കൂർ അടച്ചിടും. അൽപശി ആറാട്ടിന്റെ ഭാ​ഗമായ ഘോഷയാത്ര കടന്നുപോകുന്നതനായാണ് വിമാനത്താവളം അടച്ചിടുന്നത്. വൈകുന്നേരം 4.45 മുതൽ രാത്രി 9 വരെയുള്ള സർവീസുകൾ നിർത്തി വയ്ക്കുമെന്ന് ടിയാൽ അറിയിച്ചു.  പുതുക്കിയ വിമാന ഷെഡ്യൂളും സമയവും അറിയാൻ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. അല്‍പശി ആറാട്ട് പ്രമാണിച്ച് തിരുവനന്തപുരം […]

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചിറയിൻകീഴ് സ്വദേശിനി മരിച്ചു.

രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം കൂടി. തിരുവനന്തപുരത്ത് ചികിത്സയിലായിരുന്ന ചിറയിൻകീഴ് അഴൂർ സ്വദേശി വസന്ത (77)യാണ് മരിച്ചത്. ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വസന്ത. സോഡിയം കുറഞ്ഞതിനെ തുടർന്നായിരുന്നു വസന്തയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പത്തു ദിവസം മുൻപാണ് വസന്തയ്ക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. വസന്തയ്ക്ക് രോഗബാധ ഉണ്ടായത് എവിടെ നിന്നാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. വീടുവിട്ട് അധികം […]

മെഗാ ഇ ചെലാൻ അദാലത്ത്.

തിരുവനന്തപുരം : മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും കേരള പോലീസും സംയുക്തമായി ഇന്ന് (29/10/2025) നടത്തിയ ഇ ചലാൻ അദാലത്തിലെജനപങ്കാളിത്തം ശ്രദ്ധേയമായി. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഉദ്യോഗസ്ഥരുടെ അഭാവവും പലപ്പോഴും തർക്കത്തിന് വഴിയൊരുക്കിയെങ്കിലും കുറെയധികം പിഴ ചലാനുകളിൽ തീരുമാനമായി. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്.

കലുങ്ക് വഴി അപകടത്തിൽ

തിരുവനന്തപുരം : കുടപ്പനക്കുന്ന് ചൂഴംപാല ജംഗ്ഷനടുത്ത് ധാരാളം കുടുംബങ്ങളും ചെട്ടിവിളാകം അംഗൻവാടിയും ആശ്രയിക്കുന്ന കലിങ്കു വഴി അപകടത്തിൽ. കലുങ്ക് പാതയിൽ പലയിടത്തും കരിങ്കല്ലുകൾ അടർന്നു പോയി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ഈ ഭാഗത്തു സ്വകാര്യ വ്യക്തിയുടെ വീഴാറായി നിൽക്കുന്ന നിലയിലുള്ള മതിലും ജനങ്ങൾക്ക് ഭീഷണി ആയിട്ടുണ്ട്. അപകട മുന്നറിപ്പ് കൗൺസിലർ ഉൾപ്പെടയുള്ള എല്ലാ ജനപ്രതിനിധികളെയും അറിച്ചിട്ടും, വിഷയത്തെ ഗൗരമായി എടുത്തിട്ടില്ല. റിപ്പോർട്ടർ : ചന്ദ്രമൗലി കുടപ്പനക്കുന്ന് വില്ലേജ് ന്യൂസ്‌.

കേന്ദ്ര സ്ഥിതിവിവര മന്ത്രാലയത്തിന്റെരാജ്യവ്യാപക സർവ്വേ കേരളത്തിലും

കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ കീഴിലുള്ള National Statistics Office രാജ്യ വ്യാപകമായി നടത്തുന്ന ആഭ്യന്തര ടൂറിസം -ദേശീയ ഗാർഹിക യാത്രാ സർവെ 2025 october 8 മുതൽ നമ്മുടെ വാർഡിൽ നടത്തുന്നു. ഈ വിവരശേഖരം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വികസന പദ്ധതികൾ രൂപീകരിക്കാനായി ഉപയോഗിക്കുന്നു. മേൽ പറഞ്ഞ വിവര ശേഖരണത്തിന് എത്തുന്ന ഉദ്യോഗസ്ഥരോട് വാർഡിലെ എല്ലാ ജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ശരിയായ വിവരങ്ങൾ നൽകണമെന്നും അധികൃതർ അഭ്യർത്ഥിക്കുന്നു. National Statistics Office നിന്ന് മണ്ണന്തല വാർഡിൽ […]

റോജി എം ജോൺ MLA വിവാഹിതനാകുന്നുകാലടി.

മാണിക്കമംഗലം പുളിയെലിപ്പടി കോലഞ്ചേരി വീട്ടിൽ പൗലോസിന്റെ മകൾ ലിപ്‌സി യാണ് വധു. അങ്കമാലി സെന്റ് ജോർജ് ബസിലിക്കയിൽ വച്ച് 29/10/2025 (ബുധൻ)ലാണ് വിവാഹം.വിവാഹ ദിനത്തിലെ ആർഭാടങ്ങൾ ഒഴിവാക്കി ആ തുക ഉപയോഗപ്പെടുത്തി മണ്ഡലത്തിലെ അർഹതയുള്ള ഒരാൾക്ക് വീട് നിർമിച്ചു നൽകുകയാണ് MLA യുടെ ലക്ഷ്യം. റിപ്പോർട്ടർ : സജിത്ത് ബോസ് വില്ലേജ് ന്യൂസ്‌ കാലടി

Back To Top