ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് സെപ്റ്റംബർ 2025 എക്സാം. രജിസ്ട്രേഷൻ സൗജന്യം!
ആറാം ക്ളാസ് മുതൽ പന്ത്രണ്ടാം ക്ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പരിധിയില്ലാതെ ഓൺലൈൻ പ്രാക്ടീസ് എക്സാം പരിശീലിക്കുവാൻ അവസരം നൽകുന്ന ‘ഗ്ലോബൽ ഗേറ്റ്വേ’ അപ്ലിക്കേഷൻ അഖിലേന്ത്യടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന ‘ഫ്യൂച്ചർ ഇന്ത്യ സ്കോളർഷിപ്പ് എക്സാം 2025’ -ന് ഇപ്പോൾ എൻറോൾ ചെയ്യാവുന്നതാണ്. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും മാർക്കടിസ്ഥാനത്തിൽ 500 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ മൂല്യമുള്ള സമ്മാനങ്ങൾ ലഭിക്കുന്നതാണ്. കൂടാതെ, പ്രഗത്ഭരായവർ നടത്തുന്ന ഓൺലൈൻ ഏർളി കരിയർ മാപ്പിംഗ്, അക്കാഡമിക് ഗൈഡൻസ് തുടങ്ങിയ സൗജന്യ സേവനങ്ങളും ലഭിക്കുന്നതാണ്. […]
‘ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സുപ്രീം കോടതിയില്‍ അറിയിക്കും’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാർ നിലപാട് മാറ്റിയേക്കുമെന്ന് സൂചന. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് അറിയിച്ചു. നിയമ വിദഗ്ധരുമായി ആലോചിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പറ്റി സുപ്രീം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും, ഇക്കാര്യത്തിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു. നിയമ […]
കോപ്പിയടി പിടിച്ചതിന് വിദ്യാർത്ഥിനികൾ അധ്യാപകനെതിരെ പീഡന പരാതി നൽകി; വെറുതെ വിട്ട് കോടതി
പിടിക്കപ്പെട്ടവർ എസ്എഫ്ഐ പ്രവർത്തകരായിരുന്നതിനാൽ നിർദേശം അനുസരിക്കാൻ ഇൻവിജിലേറ്റർ തയാറായില്ല തൊടുപുഴ: കോപ്പിയടി പിടിച്ച അധ്യാപകനെതിരെ പീഡന പരാതി നൽകി വിദ്യാർത്ഥിനികൾക്ക് തിരിച്ചടി. വിദ്യാർഥിനികൾ നൽകിയ പീഡനക്കേസിൽ പ്രതിയെ കോടതി വിട്ടയച്ചു. തൊടുപുഴ അഡിഷനൽ സെഷൻസ് ജഡ്ജി ലൈജുമോൾ ഷെരീഫാണു പീഡനക്കേസിൽ പ്രതിയാക്കപ്പെട്ട പ്രഫ. ആനന്ദ് വിശ്വനാഥനെയാണ് കുറ്റവിമുക്തനാക്കിയത്. 2014 ഓഗസ്റ്റ് 27നും സെപ്റ്റംബർ 5നും ഇടയിലാണ് സംഭവം നടന്നത്. മൂന്നാർ ഗവ. കോളേജിലെ വിദ്യാർത്ഥിനികളാണ് അഡിഷനൽ ചീഫ് എക്സാമിനർക്കെതിരെ പരാതി സമർപ്പിച്ചത്. എംഎ ഇക്കണോമിക്സ് രണ്ടാം സെമസ്റ്റർ […]
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തിരുവനന്തപുരം: കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തിൽ കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ […]
ആഗോള അയ്യപ്പ സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണം? കേസുകൾ പിൻവലിക്കണം: പന്തളം കൊട്ടാരം
യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും നിലപാട് തിരുത്തി ആചാരസംരക്ഷിക്കുന്നതിന് വേണ്ട രീതിയിലുള്ള മാറ്റം വരുത്തണം ശബരിമല ക്ഷേത്രം പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ നിലപാട് വ്യക്തമാക്കി പന്തളം കൊട്ടാരം. സംഗമം കൊണ്ട് സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്നും യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നും 2018ല്‍ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്നും പന്തളം കൊട്ടാരം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ‘സെപ്റ്റംബര്‍ 20ന് പമ്പയില്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് നടത്താന്‍ പോകുന്ന ആഗോള അയ്യപ്പ […]
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ഹാജരാകാൻ സാധ്യത കുറവ്
രാഹുൽ മാങ്കൂട്ടത്തിനെതിരെയുള്ള ലൈംഗികാരോപണ വിവാദത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട് രാഹുൽ മാങ്കൂട്ടത്തിൽ തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസിൽ ചോദ്യം ചെയ്യലിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരായേക്കില്ല. എന്നാൽ നോട്ടീസ് ലഭിച്ചില്ലെന്നും അതിനാൽ ഹാജരാകില്ലെന്നുമാണ് രാഹുലിന്റെ വാദമെന്നാണ് പുറത്തുവരുന്ന വിവരം. ഇന്ന് ഹാജരായില്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് വീണ്ടും നോട്ടീസ് നൽകാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുലിന് നോട്ടീസ് […]
ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദ സാധ്യത; സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ
സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യുനമർദ്ദ സാധ്യത. വടക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും മ്യാന്മാറിനും മുകളിലായി ചക്രവാത ചുഴി സ്ഥിതിചെയ്യുന്നു . അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 03 മുതൽ 05 വരെ ഒറ്റപ്പെട്ട ശക്തമായ […]
നെഹ്റു ട്രോഫി വള്ളംകളിക്ക് എത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു; ടീം വേമ്പനാട് കായലിൽ കുടുങ്ങി
ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാനെത്തിയ നടുവിലെപറമ്പൻ ചുണ്ടൻ വള്ളം വേമ്പനാട് കായലിൽ കുടുങ്ങി. കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ വള്ളമാണിത്. ശക്തമായ കാറ്റിൽ വള്ളം വലിച്ചുകൊണ്ടിരുന്ന ബോട്ടിന്റെ യന്ത്രം തകരാറിലായതാണ് അപകട കാരണം. ഇതോടെ വള്ളത്തിന്റെ നിയന്ത്രണം നഷ്ടമായി. അപകടത്തിൽ തുഴച്ചിൽക്കാർക്ക് ആർക്കും പരിക്കില്ല. കുടുങ്ങിയ ടീമിനെ രക്ഷിക്കാൻ കുമരകത്ത് നിന്ന് മറ്റൊരു ബോട്ട് എത്തിച്ചു. ഈ ബോട്ടിന്റെ സഹായത്തോടെ ടീമിനെ പുന്നമടയിലേക്ക് […]
കണ്ണൂർ സ്ഫോടനം; മരിച്ചത് ചാലാട് സ്വദേശി മുഹമ്മദ് ആഷാം; പ്രതി അനൂപ് മാലിക് 2016 സ്ഫോടനത്തിലും പ്രതി
പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നാണ് വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവിയുടെ പ്രതികരണം കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ നടന്ന ഉഗ്ര സ്ഫോടനത്തിൽ ചാലാടി സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചത്. പൊലീസ് അന്വേഷണത്തിലാണ് മരിച്ച വ്യക്തിയെ തിച്ചറിഞ്ഞത്. സ്ഫോടനം നടന്ന വീട് വാടകയ്ക്ക് എടുത്ത അനൂപ് മാലിക്കിന്റെ ബന്ധുവാണ് മുഹമ്മദ് ആഷാം. സ്ഫോടനത്തില്‍ അനൂപ് മാലിക്കിന് എതിരെ പൊലീസ് സ്ഫോടകവസ്തു നിയമപ്രകാരം കേസെടുത്തു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗോവിന്ദൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള […]
‘ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും… അതാ പറഞ്ഞത്’; വിഡി സതീശൻ
ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ വി ഡി സതീശൻ സിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ. കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന് വി ഡി സതീശന് മുന്നറിയിപ്പ് നൽകിയിരുന്നു.രാഹുൽ ചാപ്പ്റ്റർ […]
