Category: Latest News

തീയ മഹാ സഭയ്ക്ക് അനുകൂല വിധി

കണ്ണൂർ : തീയരെ പ്രത്യേക സമുദായമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് തീയ മഹാസഭ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ അനുകൂല വിധി ഉണ്ടായതായി തീയ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇതു സംബന്ധിച്ച നിർദ്ദേശം സർക്കാരിന് ഹൈക്കോടതി നൽകിയതായി മഹാസഭാ ഭാരവാഹികൾ വ്യക്തമാക്കി സജയ് നാരായൺ വില്ലേജ് ന്യൂസ്

ബി ജെ പി പട്ടിക നാളെ

തിരുവനന്തപുരം കോർപറേഷൻ ഭരണം ഇത്തവണ കൈപിടിയിലാക്കും എന്ന വാശിയിലാണ് സംസ്ഥാന ഘടകം ഭാരതീയ ജനതപാർട്ടി. കഴിഞ്ഞ തവണത്തെ പ്രാതിനിധ്യമാണ് അവർക്ക് പ്രചോദനമാകുന്നത്. ജയിച്ചതും രണ്ടാം സ്ഥാനമെത്തിയതും എല്ലാം വിലയിരുത്തിയാണ് കണക്ക് കൂട്ടലുകൾ.ഒപ്പം നഗരസഭയുടെയും സംസ്ഥാന ഗവൺമെന്റിന്റെയും നയവൈകല്യങ്ങളും ഭരണ വിരുദ്ധ വികാരവുമെല്ലാം ചേർന്ന് തങ്ങൾക്ക് വളരെ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണെന്ന് ബി.ജെ.പി കരുതുന്നു. വിജയസാധ്യതയുള്ള കൗൺസിലറന്മാരെ തുടരാൻ അനുവദിച്ചും രണ്ടാമത് എത്തിയവർക്ക് വീണ്ടും അവസരം നൽകിയും ചെറുപ്പക്കാർക്കും പുതുമുഖങ്ങൾക്കും അവസരം നൽകിയും വിജയ തന്ത്രങ്ങൾ മെനഞ്ഞു കഴിഞ്ഞു […]

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ 4/11/2025 ലെ, 1.51 PM- ലെ ഉത്തരവ് പ്രകാരം BLO മാരുടെ ഒഴിവാക്കൽ നിർദ്ദേശങ്ങൾ

2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായി, താഴെ പറയുന്ന ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ബൂത്ത് ലെവൽ ഓഫീസർമാരായി നിയമിക്കാനോ അതുമായി ബന്ധപ്പെട്ട മറ്റ് ചുമതലകൾ നൽകാനോ പാടില്ല 1.​ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ.​കമ്മീഷൻ വരണാധികാരികളായും, ഉപവരണാധികാരികളായും, ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായും ഇതിനോടകം വിജ്ഞാപനം ചെയ്തിട്ടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, അവരുടെ ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥർ. 2 .​ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സെക്ടറൽ ഓഫീസർമാരായി കണ്ടെത്തിയിട്ടുള്ള ഉദ്യോഗസ്ഥർ. 3.​ […]

ഒരു കോടി തൈകൾ നട്ടു

ഒരു തൈ നടാം വൃക്ഷവൽക്കരണ ക്യാമ്പയിൻ പൂർത്തീകരണ പ്രഖ്യാപനം വ്യാഴാഴ്ച. ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ഒരു കോടി വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവൽക്കരണ പരിപാടി ലക്ഷ്യം കൈവരിച്ചു. ക്യാമ്പയിന്റെ സംസ്ഥാനതല പൂർത്തീകരണ പ്രഖ്യാപനം നവംബർ 6 ന് തൃശൂർ ടൗൺ ഹാളിൽ ലാൻഡ് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് അധ്യക്ഷത […]

സിറോ മലബാർ സഭാ നേതൃത്വം കൂടിക്കാഴ്ച നടത്തി

കത്തോലിക്കാ സഭ നേരിടുന്ന പ്രശ്നങ്ങൾ പ്രധാനമന്ത്രിക്ക് ബോധ്യമായെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി സിറോ മലബാർ സഭാ നേതൃത്വം. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രധാനമന്ത്രിയുമായി നടന്നത് ഊഷ്മളമായ കൂടിക്കാഴ്ചയായിരുന്നു എന്ന് സഭാ നേതൃത്വം […]

നിശാ ശില്പശാല ഊരള്ളൂരിൽ

ഭാരതീയ ജനതപാർട്ടി നിശാശില്പശാല 2025 നവംബർ 6 വ്യാഴം 6 : 30 മുതൽ ഊരള്ളൂരിൽ നടക്കും. ഏകദിന നിശാ ശില്പ ശാല കായണ്ണ ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ജയപ്രകാശ് കായണ്ണ ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡന്റ് രൂപേഷ് മാസ്റ്റർ പങ്കെടുക്കും. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു

പൈതോത്ത് മാമ്പള്ളി പാലത്തിന്റെ അടുത്തു എഴുത്തച്ഛൻ കണ്ടി മീത്തൽ കക്കറ അമ്മദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് തൊഴിലുറപ്പ് എടുക്കുന്നതിനിടയിലാണ് ഇന്നലെ വൈകുന്നേരം മൂന്നരയോടെ കൂടി കൂട്ടമായി എത്തിയ തേനീച്ചകൾ തൊഴിലാളികളെ ആക്രമിക്കുകയായിരുന്നു. ലക്ഷ്മി തരിപ്പേമ്മൽ (63), രാധ തരിപ്പേമ്മൽ (57), ചന്ദ്രൻ എഴുത്തച്ഛൻ കണ്ടി (61), സുലോചന എഴുത്തച്ഛൻ കണ്ടി (50), മഞ്ജുഷ താനിക്കണ്ടി (40), ഫിലോമിന കൂത്രപ്പള്ളി (63), പ്രീത താനിക്കണ്ടി (44), വാഴയിൽ മീത്തൽ പത്മിനി (61) എന്നീവർക്ക്‌ ആണ് പരിക്കേറ്റത്. നിലവിൽ പേരാമ്പ്ര താലൂക്ക് […]

അരിക്കുളംഗ്രാമ പഞ്ചായത്ത്

തണലുമായി ചേർന്ന് പഞ്ചായത്ത് മുഴുവൻ വാർഡുകളിലും നടത്തുന്ന വൃക്കരോഗ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമിട്ടു. ലക്ഷ്യം കിഡ്നി രോഗ വിമുക്ത പഞ്ചായത്ത്‌. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുഗതൻ മാസ്റ്റർ ക്യാമ്പയിൻ ഉദ്ലാടനം ചെയ്തു. വാർഡ് മെമ്പർ പ്രകാശൻ സന്നിഹിതനായിരുന്നു. റിപ്പോർട്ട്‌ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌.

നെടുംകാവുവയൽ ഗവ. എൽ പി സ്കൂൾ ഇനി ഹൈടെക്

എരുമേലി : നെടുംകാവുവയൽ ഗവ. എൽ പി സ്കൂൾ ഹൈടെക്കായി മാറിയതിന്റെ ഉദ്ഘാടനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പുതിയതായി നിർമിച്ച പാചകപ്പുരയും ഡൈനിങ് ഹാളും വർണക്കൂടാരം പദ്ധതിയും ബേബി ഫ്രണ്ട്ലി ടോയ്‌ലെറ്റും എംഎൽഎ ഉദ്ഘാടനം ചെയ്തു. സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലാണ് 10 ലക്ഷം ചെലവിട്ട് വർണക്കൂടാരം പദ്ധതി നിർമിച്ചിരിക്കുന്നത്. 15 ലക്ഷം ചെലവിട്ടാണ് പുതിയ പാചകപ്പുരയും ഡൈനിങ് ഹാളും നിർമിച്ച് ഫ്രിഡ്ജ് ഉൾപ്പടെ അനുബന്ധ ഉപകരണങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. വാർഡ് അംഗവും പഞ്ചായത്ത്‌ വൈസ് […]

QR കോഡ് സ്കാൻ ചെയ്ത് പ്രകടനപത്രികയിലേക്ക് അഭിപ്രായങ്ങൾ‌ അറിയിക്കാൻ

തിരുവനന്തപുരം : എന്‍ഡിഎ പ്രകടനപത്രികയിലേക്ക് യുവാക്കള്‍, കര്‍ഷകര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ രാജ്യത്തിന്റെ പുരോഗതിയില്‍ പങ്കാളിയാവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അഭിപ്രായം തേടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വര്‍ത്തമാനകാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പുതിയ അഭിപ്രായങ്ങള്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ ജനവിഭാഗങ്ങളിൽ നിന്നും ഉയര്‍ന്ന് വരേണ്ടതുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കുന്നു. കേരളത്തെ പുരോ​ഗതിയിലേക്ക് കൈ പിടിച്ചുയ‍ർത്താൻ നിങ്ങൾക്കും ഇതാ ഒരവസരം എന്ന് പറഞ്ഞാണ് രാജീവ് ചന്ദ്രശേഖർ ഇക്കാര്യം അറിയിച്ചത്. നാട് നന്നാവണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ നിലപാടുകളും […]

Back To Top