ഇന്ത്യക്ക്അണ്ടർ19ലോകകപ്പിൽ ആറാം കിരീടം
ഹരാരെ : അണ്ടര്‍ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ യുവനിരയ്ക്ക്ത്രസിപ്പിക്കുന്ന ജയം. കലാശപ്പോരില്‍ 100 റണ്‍സിന്റെ വമ്പന്‍ വിജയംനേടിഇന്ത്യഹരാരെയില്‍ അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ ആറാം കിരീടമുയര്‍ത്തി.മത്സരത്തില്‍412റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 40.2 ഓവറില്‍ 311റണ്‍സെടുത്ത്ഓള്‍ഔട്ടായി. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ബെന്‍ ഡോക്കിന്‍സ് മികച്ച രീതിയില്‍ തുടങ്ങി. 56 പന്തില്‍ നിന്ന്66റണ്‍സ് നേടിയ ഡോക്കിന്‍സിനെ ഇന്ത്യന്‍ക്യാപ്റ്റന്‍ആയുഷ് മാത്രെപുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ച തുടങ്ങിയത്. ഏഴാംവിക്കറ്റില്‍ക്രീസിലെത്തിയ കാലേബ് ഫാല്‍ക്കണര്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇംഗ്ലീഷ് സ്‌കോര്‍ ഉയര്‍ത്തി. 29 ഓവറുകള്‍ക്കിടെ തന്റെ […]
അറസ്റ്റിന് മുൻപ് നോട്ടീസ് നിർബന്ധം
ന്യൂഡൽഹി: ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിആർപിസി 41എ പ്രകാരമുള്ള നോട്ടീസ് നൽകുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. ഇത് പാലിക്കാത്ത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജസ്റ്റിസുമാരായ അജയ് രസ്തോഗി, സി.ടി. രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. അറസ്റ്റ് എന്നത് പോലീസിന്റെ വിവേചനാധികാരമാണെങ്കിലും അത് അനാവശ്യമായി ഉപയോഗിക്കരുത് എന്ന അർനേഷ് കുമാർ കേസിലെ വിധി എല്ലാ സംസ്ഥാനങ്ങളും ഹൈക്കോടതികളും കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കോടതി നിർദ്ദേശിച്ചു. ഏഴ് വർഷത്തിൽ […]
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
തിരുവനന്തപുരം : കേരളെ സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷൻ്റെ ചാരിറ്റബിൾ & പാലിയേറ്റീവ് വിഭാഗമായ ദയയുടെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗവുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ സംഘടിപ്പിച്ച ക്യാമ്പ് കെഎസ്ഇഎ ജനറൽ സെക്രട്ടറി എസ് എസ് ദീപു ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് നിഷ ജാസ്മിൻ അധ്യക്ഷയായി. സെക്രട്ടറി നാഞ്ചലൂർ ശശികുമാർ, ദയ കൺവീനർ കെ എസ് പ്രശാന്ത്, വി ഐ പ്രദീപ്കുമാർ, മനുമുരളി എന്നിവർ സംസാരിച്ചു. ക്യാമ്പിൽ നൂറോളം […]
പ്രവൃത്തിദിനം കുറച്ചാലും അവധിദിനം കുറയ്ക്കരുത്
തിരുവനന്തപുരം : സർക്കാർ ഓഫീസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചാക്കാനുള്ള നിർദ്ദേശത്തെ സർവീസ് സംഘടനകൾ പൊതുവെ സ്വാഗതം ചെയ്തു, പ്രവർത്തന മണിക്കൂറുകളിൽ വരുന്ന നഷ്ടം പ്രവൃത്തി സമയത്തിൽ ഭേദഗതി വരുത്തിക്കൊണ്ട് നികത്താവുന്നതാണെന്ന് സംഘടനകൾ അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ അവധികൾ വെട്ടിക്കുറക്കാൻ പാടില്ലെന്ന് എല്ലാ സംഘടനകളും ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സർവീസ് സംഘടനാ പ്രതിനിധികളുടെ ആദ്യയോഗം ഇന്നലെ ഓൺലൈനായി നടന്നപ്പോഴാണ് ഈ നിർദേശങ്ങൾ ഉയർന്നത്. ചീഫ് സെക്രട്ടറി ഡോ.ജയതിലക് വിളിച്ച യോഗത്തിൽ ജി.എ.ഡി.സെക്രട്ടറി കെ.ബിജു സർക്കാർ നിർദ്ദേശം അവതരിപ്പിച്ചു. ഒരുദിവസം […]
കരാർ നിയമനം
നാഷണൽ ആയുഷ് മിഷൻ വഴി ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലേക്കും പദ്ധതികളിലേക്കും കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. എം എസ് സി ഫിസിക്കോളജി വിത്ത് ആർ സി ഐ രജിസ്ട്രേഷനുള്ള 40 വയസ്സിന് താഴെയുള്ളവർക്ക് അപേക്ഷിക്കാം. വെബ്സൈറ്റിൽ നിന്നും ലഭിക്കുന്ന അപേക്ഷാഫോം, ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയൽ രേഖ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ മിഷൻ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഫെബ്രുവരി 13ന് […]
ഡോക്ടർ നിയമനം
മുല്ലശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ രാത്രികാല ഡോക്ടർ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എം ബി ബി എസ് സർട്ടിഫിക്കറ്റും ടി സി എം സി സർട്ടിഫിക്കറ്റും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം മുല്ലശ്ശേരി സാമൂഹികരോഗ്യ കേന്ദ്രത്തിൽ ഫെബ്രുവരി 16ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 0487 2261840 എന്ന നമ്പറിൽ ബന്ധപ്പെടുക.
മേഘാലയയില്‍ ഖനി അപകടം
ഷില്ലോങ് : മേഘാലയയിലെ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ സ്‌ഫോടനത്തില്‍ 18 തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഈസ്റ്റ് ജയന്തിയ ഹില്‍സ് ജില്ലയിലെ തങ്സ്‌കു മേഖലയില്‍ വ്യാഴാഴ്ച രാവിലെയാണ് ദാരുണമായ അപകടം നടന്നത്. സ്‌ഫോടന സമയത്ത് ഖനിക്കുള്ളിലുണ്ടായിരുന്ന തൊഴിലാളികളുടെ കൃത്യമായ എണ്ണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. കുടുങ്ങിക്കിടക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഷില്ലോങ്ങിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രണയാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ആക്രമിച്ച്
ലഖ്‌നൗ : ഉത്തർപ്രദേശിലെ മെയിൻപുരിയിൽ അധ്യാപികയ്ക്ക് നേരെ പ്ലസ് ടു വിദ്യാർത്ഥിയുടെ ക്രൂരത. മെയിൻ പുരിയിലെ കോട്‌വാലി നഗർ പ്രദേശത്താണ് സംഭവം. വിദ്യാർത്ഥിയുടെ പ്രണയാഭ്യർത്ഥന അധ്യാപിക നിരസിച്ചതാണ് ആക്രമണത്തിന് കാരണം. സംസാരിക്കാനെന്ന നിലയിൽ അധ്യാപികയ്ക്കടുത്തെത്തിയ വിദ്യാർത്ഥി പിന്നാലെ ആക്രമിക്കുകയായിരുന്നു. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്ത് പരിക്കേൽപിക്കുകയും ചുണ്ട് കടിച്ച് മുറിക്കുകയും ചെയ്തു. അതേസമയം വിദ്യാർത്ഥിയെ തിരിച്ചറിഞ്ഞതായും ഇതേ കുട്ടി മുമ്പും അധ്യാപികയോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അധ്യാപികയുടെ കുടുംബം പറഞ്ഞു. ഇക്കാര്യം പിടിഎ യോഗത്തിൽവെച്ച് വിദ്യാർത്ഥിയുടെ മാതാവിനെ അറിയിച്ചിരുന്നു. […]
എക്സൈസ് ഓഫീസർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ
മന്ത്രി എം.ബി. രാജേഷ് സല്യൂട്ട് സ്വീകരിച്ച് അഭിസംബോധന ചെയ്യുന്നു.
കേരള പട്ടികജാതി പട്ടികവർഗ്ഗ വികസന
കോർപ്പറേഷന്റെ കാസർഗോഡ് സബ് ഓഫീസ് പട്ടികജാതി പട്ടികവർഗ്ഗവികസന, പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യുന്നു.
