Category: Latest News

മകനെ ആക്രമിച്ചു അമ്മയും സൃഹൃത്തും അറസ്റ്റിൽ

മകനെ ഐ എസിൽ ചേർക്കാൻ അമ്മയും ആൺ സുഹൃത്തും നിർബന്ധിച്ചെന്ന കേസ് എൻ ഐ എയ്ക്ക് തിരുവനന്തപുരം : വെഞ്ഞാറമൂട് യുഎപിഎ കേസ് എൻഐഎക്ക് കൈമാറും. മകനെ ഭീകരസംഘടനയായ ഐഎസിൽ ചേർക്കാൻ അമ്മയും ആൺസുഹൃത്തും ചേർന്ന് പ്രേരിപ്പിച്ചുവെന്നാണ് കേസ്. കേസ് എൻഐഎക്ക് കൈമാറാൻ ഡിജിപി സർക്കാരിന് ശുപാർശ നൽകും. കുട്ടിയുടെ അമ്മയുടെ സുഹൃത്തും എൻഐഎ കേസിലെ പ്രതിയുമായ ആളുടെ ഇടപെടൽ സംശസ്പദമെന്ന് പൊലീസ്. കനകമല ഗൂഢാലോചന കേസിൽ മുന്നുവർഷം ശിക്ഷിച്ച പ്രതിയുടെ സുരക്ഷണയിലായിരുന്നു കുട്ടി. യുകെയിലായിരുന്നപ്പോൾ ഐഎസിൽ […]

പൊലീസ് സുരക്ഷയിൽ ദർശനം ഉറപ്പാക്കും

ദര്‍ശനം കിട്ടാതെ മടങ്ങിയ തീര്‍ത്ഥാടകരെ തിരികെ വിളിച്ച് എഡിജിപി ശ്രീജിത്ത്. ശബരിമല : ശബരിമലയിൽ ദര്‍ശനം കിട്ടാതെ മടങ്ങിയ പാരിപ്പള്ളിയിൽ നിന്നുള്ള തീര്‍ത്ഥാടകരെ ഫോണിൽ തിരികെ വിളിച്ച് ശബരിമലയിലെ പൊലീസ് കോഓര്‍ഡിനേറ്റര്‍ എഡിജിപിഎസ് ശ്രീജിത്ത്. ഒരാളും മടങ്ങിപോകരുതെന്നും പൊലീസ് സുരക്ഷയിൽ ദര്‍ശനം ഉറപ്പാക്കുമെന്നും ശ്രീജിത്ത് തീര്‍ത്ഥാടകര്‍ക്ക് ഉറപ്പുനൽകി. പാരിപ്പള്ളിയിൽ നിന്ന് എത്തിയ സ്ത്രീകളടക്കമുള്ള 17 അംഗ തീര്‍ത്ഥാടക സംഘവും ദര്‍ശനം നടത്താതെ മടങ്ങിയത് വാർത്തയായിരുന്നു . ഇന്നലെ ഉച്ചയ്ക്ക് പമ്പയിൽ എത്തിയ സംഘം മരക്കൂട്ടം വരെ എത്തിയിരുന്നു. […]

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ മുറജപം

തിരുവനന്തപുരം : ആറു വർഷത്തിലൊരിക്കൽ നടക്കുന്ന.മുറജപത്തിന് ഈ മാസം 20 തുടക്കമാകും. 56 ദിവസം നീണ്ടു നിൽക്കുന്ന മുറജപത്തിന് 250 വർഷത്തെ പഴക്കമുണ്ട്. ഈ മാസം 20നു തുടങ്ങി 2026 ജനുവരി 14 ന് അവസാനമാകുന്ന മുറജപം പിന്നെ 6 വർഷങ്ങൾക്ക് ശേഷമാകും ഉണ്ടാകുക. വേദങ്ങൾ മുറകളായി ചൊല്ലുന്നതിന് വേണ്ടി വരുന്നത് 56 ദിവസങ്ങളാണ്. പിന്നെ ഒരു ലക്ഷം വിളക്കുകൾ പ്രകാശിക്കുന്ന ലക്ഷദീപവും. ആധുനിക തിരുവിതാംകൂറിന്റെ ശില്പിയായ. മാർത്താണ്ഡവർമ്മ മഹാരാജാവാണ് മുറജപം തുടങ്ങി വച്ചത്.തിരുവിതാം കൂറിന്റെ വിസ്തൃതി […]

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു

കണ്ണൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ (https://edrop.sec.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴി ലഭിക്കുന്നതാണ്. നിയമനം ലഭിച്ചവർക്ക് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും നിയമന ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതുമാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് […]

സ്ത്രീ സുരക്ഷാ പദ്ധതി

എപിഎല്ലുകാർക്കില്ലെന്ന വിവരം മറച്ചുവച്ച് പ്രചാരണം നടത്താൻ എൽഡിഎഫ് നിർദേശം. സർക്കാർ പ്രഖ്യാപിച്ച സ്ത്രീ സുരക്ഷാ പദ്ധതിക്ക് അപേക്ഷിക്കാനുള്ള ഫോമുകൾ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിതരണം ചെയ്യണമെന്ന് പ്രവർത്തകർക്ക് എൽഡിഎഫ് കോർപറേഷൻ തിരഞ്ഞെടുപ്പു കമ്മിറ്റിയുടെ നി‍ർദേശം. എന്നാൽ ആനുകൂല്യം എപിഎൽ വിഭാഗക്കാർക്ക് ലഭിക്കില്ലെന്നത് വ്യക്തമായി പറയേണ്ടതില്ലെന്ന് പ്രചാരണ പരിപാടികകളുമായി ബന്ധപ്പെട്ടിറക്കിയ സർക്കുലർ നിർദേശിക്കുന്നു. വീടുകൾ സന്ദർശിച്ച് റേഷൻ കാർഡ് പരിശോധിച്ച ശേഷം ഫോമുകൾ നൽകണം. എപിഎല്ലിൽ ഉൾപ്പെട്ട വനിതകളോട് വിവരം ചോദിക്കുമ്പോൾ അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത വിധം കാര്യങ്ങൾ […]

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറ‍ിഞ്ഞു

തിരുവനന്തപുരം : ശബരിമലയിൽ ദര്‍ശനം കഴിഞ്ഞ് മടങ്ങിപോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. തിരുവനന്തപുരം കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ചാണ് വാഹനം മറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. ശബരിമല തീര്‍ത്ഥാടനത്തിനുശേഷം തിരിച്ചുവരുന്നതിനിടെയാണ് വാഹനം മറിഞ്ഞത്. ദേശീയപാതയിൽ നിർമ്മാണം നടക്കുന്ന ഭാഗത്ത് വെച്ച് വാഹനം തെന്നിമാറുകയായിരുന്നു. തുടര്‍ന്ന് തലകീഴായി മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരെ ആശുപത്രിയിലേക്ക് മാറ്റി.

രുഗ്മിണി പ്രകാശ്, സ്ഥാനാർത്ഥിയെ ആഴത്തിലറിയാം

വെളിനല്ലൂർ പഞ്ചായത്തിന്റെ പതിമൂന്നാം നമ്പർ വാർഡായ ഉഗ്രംകുന്നിൽ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മുഖമാണ് യു ഡി എഫ് സ്ഥാനാർഥിയായ രുഗ്മിണി പ്രകാശ്. എന്നും നിലപാടുകളിലുറച്ച് മനുഷ്യപക്ഷത്ത് നിന്നിട്ടുള്ള രുഗ്മിണി പ്രകാശിന് രണ്ട് തവണ ഈ വാർഡിനെ പ്രതിനിതീകരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഉഗ്രംകുന്നിന്റെ വികസനപാതയിൽ ഒട്ടനവധി സംഭാവനകൾ നല്കാൻ രുഗ്മിണി പ്രകാശിനും മറ്റ് യു ഡി എഫ് ജനപ്രധിനിതികൾക്കും കഴിഞ്ഞിട്ടുണ്ട്. വാർഡിന്റെ അഭിമാനമായ ഗവൺമെന്റ് ആയുർവേദ ആശുപത്രി, വെളിനല്ലൂരിൽ ഇത്തിക്കരയാറ്റിന്കുറുകേ ചെക്ക്ഡാം, ഉഗ്രംകുന്ന് ഗവ എൽ പി എസിന് […]

ശബരിമലയിൽ വൻ തിരക്ക്

പത്തനംതിട്ട : ശബരിമലയിൽ നിയന്ത്രണാ തീതമായി തിരക്കെന്ന് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട് . കോഴിക്കോട് എടക്കുളം സ്വദേശി കുഴഞ്ഞുവീണു മരിച്ചു. അപ്പാച്ചിമേടിന് സമീപ മാണ് അറുപതു വയസുള്ള സതിയാണ് മരണപ്പെട്ടത്.മണിക്കൂറുകളോളം ക്യൂവിൽ നിൽക്കേണ്ടി നിന്നവർ കുടിവെള്ളം ലഭിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇതേ സമയം തിരക്ക് നിയന്ത്രണാധീനമായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയ കുമാറും അഡിഷണൽ ഡി ജി പി ശ്രീജിത്തും മാധ്യമങ്ങളോട് പറഞ്ഞു. മുന്നൊരുക്കം പോരായെന്ന വിലയിരുത്തലിലാണ് അധികൃതർ.

മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : പൊതുതിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിചെയർമാനും, പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ മീഡിയ റിലേഷൻസ് സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ലോ ഓഫീസർ, കൺസൽട്ടന്റ് (ഇലക്ഷൻ), ഐ പി ആർ ഡി ഡയറക്ടർ, കെ യു ഡബ്‌ള്യു ജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി […]

Back To Top